Connect with us

കനകയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? അമ്മയുടെ സ്വാഭാവം സിനിമ ജീവിതം തകർത്തു!

Malayalam

കനകയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? അമ്മയുടെ സ്വാഭാവം സിനിമ ജീവിതം തകർത്തു!

കനകയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? അമ്മയുടെ സ്വാഭാവം സിനിമ ജീവിതം തകർത്തു!

മലയാളത്തിലെ ഒരു കാലത്തെ ഹിറ്റ് നടി. പ്രേക്ഷക ഹൃദയം കീഴടക്കിയ റൊമാന്റിക് നായിക. വളരെ പെട്ടന്നായിരുന്നു സിനിമ ലോകത്തിൽ താരത്തിന്റെ വളർച്ച. മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത്, പ്രഭു തുടങ്ങിവർക്ക് ഒപ്പം വേഷമിട്ട താരം നിരവധി ഭാഷകളിലാണ് അഭിനയിച്ചിട്ടുള്ളത്. മികച്ച അഭിനയവും സൗന്ദര്യവും താരത്തിന് ഒരുപാട് നല്ല സിനിമകളിലേക്ക് അവസരം സമ്മാനിച്ചു. സൂപ്പർ സ്റ്റാറുകളെ പോലെ കനകയുടെ ഡേറ്റിനായി പ്രമുഖ സംവിധായകർ പല സിനിമകളുടെയും ഷൂട്ടിംഗ് വരെ ഒരുകാലത്ത് നീട്ടിവെച്ചിട്ടുണ്ട്.

1989 ലാണ് താരം സിനിമയിൽ എത്തിയതെങ്കിലും പിന്നീട് മലയാളത്തിലെ ഹിറ്റ്‌ ചിത്രങ്ങളിൽ ഒന്നായ ഗോഡ്ഫാദർ എന്ന സിനിമയിൽ കൂടിയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നരസിംഹം, ഗോളാന്തരവർത്ത, കുസൃതികുറുപ്പ് തുടങ്ങിയ ചിത്രങ്ങളിൽ കൂടി മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങിയവരുടെ നായികയായും താരം അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഇ മഴ തേൻ മഴ എന്ന ചിത്രമായിരുന്നു താരത്തിന്റെ അവസാന ചിത്രം.

പിന്നീട് അഭിനയ രംഗത്ത് നിന്ന് അപ്രത്യക്ഷമായ താരം പിന്നീട് തന്റെ മരണ വാർത്ത നിഷേധിച്ചു കൊണ്ട് അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. വാർത്തകളിൽ കണ്ട കനക ഏറെ മാറിയിരുന്നു. സിനിമയിൽ നിന്നും വിട്ടനിൽകുന്നത് എന്തിനാണ് എന്നാ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ കനക മാധ്യമ ശ്രദ്ധ കൊടുക്കാതെ മാറി നിന്നു. എന്നാൽ കനകയുടെ അഭിനയ ജീവിതം നിൽക്കാൻ കാരണം കനകയുടെ അമ്മയുടെ അഹങ്കാരമാണെന്ന് ഒരു പ്രമുഖ സിനിമ നിരൂപകർ ചൂണ്ടി കാണിച്ചിരുന്നു.

പിന്നീട് അത് ശരിവെക്കുന്ന തരത്തിലായിരുന്നു കനകയുടെ പ്രതികരണം. തമിഴ് തെലുങ്ക് സിനിമകളിൽ സജീവമായ ദേവിയുടെ മകളാണ് കനക. നായികയായി സിനിമയിൽ അഭിനയിച്ചിരുന്ന താരം മകളെയും സിനിമ രംഗത്തേക്ക് കൊണ്ടുവരുകയിരുന്നു.

സിനിമ നിർമ്മാണ രംഗത്ത് സജീവമായ ദേവി, ഗംഗൈ അമരന്റെ ചിത്രത്തിൽ നായികയായി കനകയെ അഭിനയിപ്പിക്കണം എന്ന ആവശ്യവുമായി സമീപിക്കുകയുണ്ടായി. പുതിയ സിനിമക്ക് വേണ്ടി നായികയെ തിരയുന്ന ഗംഗൈ അമരൻ തന്റെ പടത്തിലെ നായികയായി കനകയെ അഭിനയിപ്പിക്കുകയായിരുന്നു.

കരകാട്ടക്കാരന്‍ എന്ന തന്റെ ആദ്യ ചിത്രത്തിൽ കനക അഭിനയിക്കുമ്പോൾ കർശന നിർദേശങ്ങളാണ് അമ്മ ദേവി ഗംഗൈ അമരൻ മുന്നിൽ വെച്ചിരുന്നത്. വളരെ കഷ്ടപ്പാടുകൾ സഹിച്ചു ഗംഗൈ അമരൻ പൂർത്തിയാക്കിയ പടം വൻ വിജയം നേടി ഇതേ തുടർന്ന് പല ഭാഷകളിൽ നിന്നും കനകയ്ക്ക് അവസരങ്ങൾ വന്നു.

എന്നാൽ കനകയുടെ എല്ലാ സിനിമകളിലും അമ്മ ദേവിയുടെ അനാവശ്യ കൈകടത്തലുകൾ സിനിമയുടെ കഥയിൽ തന്നെ മാറ്റമുണ്ടാക്കേണ്ട ഗതി വന്നു. നിർമ്മാതാക്കൾക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്നത് പതിവായപ്പോൾ കനക സിനിമയിൽ നിന്നും പൂർണമായും ഒഴുവാക്കപ്പെടുകയായിരുന്നു.

More in Malayalam

Trending

Recent

To Top