Connect with us

ഡല്‍ഹിയില്‍ മൂന്നാമതും ജയിച്ച താങ്കള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍;കെജ്‌രിവാളിനെ പ്രശംസിച്ച് കമല്‍ഹാസൻ

News

ഡല്‍ഹിയില്‍ മൂന്നാമതും ജയിച്ച താങ്കള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍;കെജ്‌രിവാളിനെ പ്രശംസിച്ച് കമല്‍ഹാസൻ

ഡല്‍ഹിയില്‍ മൂന്നാമതും ജയിച്ച താങ്കള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍;കെജ്‌രിവാളിനെ പ്രശംസിച്ച് കമല്‍ഹാസൻ

‘ഡല്‍ഹിയില്‍ മൂന്നാമതും ജയിച്ച താങ്കള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍’ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയിച്ച അരവിന്ദ് കെജ്‌രിവാളിനെ പ്രശംസിച്ച് കമല്‍ഹാസൻ.

‘ഡല്‍ഹിയിലെ ധര്‍മബോധമുള്ള ജനത പുരോഗമന രാഷ്ട്രീയത്തെ ആശ്ലേഷിക്കുന്നു.. എ എപിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച് വഴി കാട്ടുന്നു.. തമിഴ്‌നാട് ഇതേ രീതി അടുത്ത വര്‍ഷം അനുകരിക്കും…സത്യസന്ധതയ്ക്കും വളര്‍ച്ചയ്ക്കുമായി പടനയിക്കാം.’ കമല്‍ഹാസന്‍ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും കുറിച്ചു’. നിരവധി പേരാണ് ചിത്രത്തിന് കമന്റ മായി എത്തിയത്

വെട്ടെണ്ണല്‍ പൂര്‍ത്തിയാകുംമുമ്പ് വിജയമുറപ്പിച്ച ശേഷമാണ് കെജ്​രിവാള്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ എത്തിയത്. മൂന്നാം തവണയും ദില്ലിയില്‍ എഎപി മികച്ച വിജയം നേടുകയായിരുന്നു

ബി.ജെ.പിയുടെ പ്രതീക്ഷകളെ തകർത്തുകൊണ്ടാണ് ഡൽഹിയിൽ ആം ആദ്മിയുടെ മുന്നേറ്റം. നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാൻ ബി.ജെ.പിക്കായില്ല. ഒരു സീറ്റു പോലും നേടാനാവാതെ നാണം കെട്ട തോൽവിയുമായി കോൺഗ്രസ് തകർന്നടിഞ്ഞു. പുറത്ത് വരുന്ന സൂചനകളനുസരിച്ച് 70 ൽ 63 സീറ്റുകളിൽ ആം ആദ്മി ലീഡ് ചെയ്യുകയാണ്. 7 സീറ്റുകളിലാണ് ബി.ജെ.പിക്ക് ലീഡ്.

kamal haasan congratulates aravind kejriwal on his third victory in delhi elections……

More in News

Trending

Recent

To Top