Connect with us

സംവിധായകന്‍ കമല്‍ പീഡിപ്പിച്ചു; പരാതിയുമായി യുവ നടി

Malayalam Breaking News

സംവിധായകന്‍ കമല്‍ പീഡിപ്പിച്ചു; പരാതിയുമായി യുവ നടി

സംവിധായകന്‍ കമല്‍ പീഡിപ്പിച്ചു; പരാതിയുമായി യുവ നടി

ചലച്ചിത്ര അക്കാഡമി ചെയര്‍മാനും സംവിധായകനുമായി കമല്‍ ബലാത്സംഗം ചെയ്തെന്ന യുവനടിയുടെ പരാതി പുറത്ത്. കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തില്‍ നായികവേഷം വാഗ്ദാനം ചെയ്താണ് പീഡനമെന്ന് കമലിന് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. ജന്മ ഭൂമിയാണ് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടത് .ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു പീഡിപ്പിച്ചതെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. 2019 ഏപ്രില്‍ 29നാണ് കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍ മുഖേന കമലിന് വക്കീല്‍ നോട്ടീസ് അയച്ചത്. നടിക്കെതിരായ ലൈംഗിക ആക്രമണത്തില്‍ മാപ്പു പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നത്.

ആമി എന്ന ചിത്രത്തിന്റെ സമയത്തും യുവനടികള്‍ക്കെതിരേ ലൈംഗികമായ ചൂഷണം ഉണ്ടായെന്നും ആരോപണുണ്ട്. കമല്‍ ആട്ടില്‍തോലിട്ട ചെന്നായ ആണെന്നും ഇതുസംബന്ധിച്ച മുന്‍പ് നല്‍കിയ പരാതികള്‍ ഒതുക്കിതീര്‍ത്തെന്നും യുവനടി ആരോപിക്കുന്നു. മാസങ്ങള്‍ക്കു മുന്‍പ് നല്‍കിയ വക്കീല്‍ നോട്ടീസിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍, യുവനടി കമലിന് മാനനഷ്ടം ആവശ്യപ്പെട്ട് അയച്ച വക്കീല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. ഈ വിഷയം കമല്‍ തന്റെ സ്വാധീനം ഉപയോഗിച്ച് ഒതുക്കിതീര്‍ത്തെന്നാണ് ആരോപണം. ഇതില്‍ തുടരന്വേഷണം വേണമെന്നാണ് ഇപ്പോള്‍ ഉയരുന്നത്.

kamal

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top