Connect with us

ഓരേ രാജ്യത്ത് തന്നെ ഇരട്ട പൗരത്വം സൃഷ്ടിക്കുന്ന അവസ്ഥയാണ് ഇന്ത്യയിലുള്ളത്,മുസ്ലീം ആയതിന്റെ പേരിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു; കമൽ!

News

ഓരേ രാജ്യത്ത് തന്നെ ഇരട്ട പൗരത്വം സൃഷ്ടിക്കുന്ന അവസ്ഥയാണ് ഇന്ത്യയിലുള്ളത്,മുസ്ലീം ആയതിന്റെ പേരിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു; കമൽ!

ഓരേ രാജ്യത്ത് തന്നെ ഇരട്ട പൗരത്വം സൃഷ്ടിക്കുന്ന അവസ്ഥയാണ് ഇന്ത്യയിലുള്ളത്,മുസ്ലീം ആയതിന്റെ പേരിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു; കമൽ!

മലയാള സിനിമയ്ക്ക് ഒട്ടനവധി നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് കമൽ.അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. മിഴിനീർ പൂക്കളാണ് ആദ്യമായി അദ്ദേഹം സംവിധാനം നിർവഹിച്ച ചലച്ചിത്രം.ഇപ്പോളിതാ ഒചില തുറന്നു പറച്ചിൽ നടത്തുകയാണ് കമൽ.കേരഴ സംസ്ഥാനം ചലച്ചിത്ര അക്കാദമി മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 11 മത് ദേശീയ ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച അതിർത്തികൾ പൗരത്വം സിനിമ എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിലാണ് കമൽ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യ എന്നതിലുപരി മതത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഒരുവന്റെ വ്യക്തിത്വം നിശ്ചയിക്കുന്നത്. മുസ്ലീം ആയതുകൊണ്ടും തന്റെ പേര് മുസ്ലീമിന്റേതായതു കൊണ്ടും വർഗീയമായ നിരവധി പ്രശ്നങ്ങൾ തനിയ്ക്ക് നേരിടേണ്ടി വന്നിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ചലച്ചിത്രമേളയിൽ പ്രത്യേക കാശ്മീർ പക്കേജുകൾ ഉൾപ്പെടുത്തിയിട്ടുള്ളത് ഇത്തരത്തിലുള്ള വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ വേണ്ടിയാണ്- കമൽ പറഞ്ഞു.
ഓരേ രാജ്യത്ത് തന്നെ ഇരട്ട പൗരത്വം സൃഷ്ടിക്കുന്ന അവസ്ഥയാണ് ഇന്ത്യയിലുളളതെന്ന് എഴുത്തുകാരനും ഫിലിം സൊസൈറ്റി പ്രവർത്തകനുമായ ജിതിൻ കെസി അഭിപ്രായപ്പെട്ടു. അപരവത്കരണത്തിന്റെ കാലത്ത് നമ്മൾ അതിജീവിച്ചു കൊണ്ടിരിക്കുന്നത്. കാശ്മീരിൽ ഒരു ജനത മുഴുവനും തടവിലാണ്. ആസാമിൽ എണ്ണിയാലൊടുങ്ങാത്ത മനുഷ്യർ അഭയാർഥികളായത ഒരു രാത്രിയുടെ ദൈർഘ്യത്തിൽ സംഭവിച്ചതാണ്.

ഒരാളുടെ മതം എന്തെന്നാൽ സ്കൂളിൽ അപേക്ഷ പൂരിപ്പിക്കുമ്പോൾ തന്നെ തീരുമാനിക്കുന്ന ഒന്നാണെന്ന് സംവിധായകൻ അരുൺ ബോസ് അഭിപ്രായപ്പെട്ടു. ദേശീയത എന്നത് പ്രചരണത്തിനായി ഉപയോഗിക്കുന്ന കപടമായ ഒന്നായി മാറി കഴിഞ്ഞു. ഒറീസയിൽ ജലക്ഷാമം അനുഭവപ്പെട്ടപ്പോൾ അവിടത്തെ ഗോത്ര വിഭാഗത്തെ പാലായനം ചെയ്യാൻ ഗവൺമെന്റ് പരോക്ഷമായി പ്രോത്സഹിപ്പിച്ചെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

kamal talks about communal issues

Continue Reading
You may also like...

More in News

Trending

Recent

To Top