Connect with us

ഹിന്ദി ഭാഷ അടിച്ചേല്‍പിക്കുന്നത് അറിവില്ലായ്മ, അന്യ ഭാഷകള്‍ പഠിക്കുന്നത് വ്യക്തിപരമായ തീരുമാനമാണ്; ഈ നീക്കത്തെ വളരെ ശക്തിയായി എതിര്‍ക്കുമെന്ന് കമല്‍ഹാസന്‍

News

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് കമല്‍ഹാസന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളും പങ്കുവെയ്ക്കുന്നതിനൊപ്പം സമകാലിക വിഷയങ്ങളില്‍ തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കമല്‍ഹാസന്‍. ഹിന്ദി അടിച്ചേല്‍പിക്കുന്നത് അറിവില്ലായ്മയാണെന്നും ഇതിനെ വളരെ ശക്തിയായി തന്നെ എതിര്‍ക്കും എന്നുമാണ് കമല്‍ ഹാസന്‍ പറയുന്നത്. മാതൃഭാഷ ജന്മാവകാശമാണെന്നും അന്യ ഭാഷകള്‍ പഠിക്കുന്നത് വ്യക്തിപരമായ തീരുമാനമാണ് എന്നും കമല്‍ഹാസന്‍ പറയുന്നു.

ഹിന്ദി പ്രബോധന ഭാഷയാക്കാനുള്ള നീക്കത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് എം.പി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചാണ് കമല്‍ഹാസന്റെ ട്വീറ്റ്. ഹിന്ദി അടിച്ചേല്‍പിക്കുന്ന പദ്ധതി രാജ്യത്തെ നാശത്തിലേയ്ക്ക് നയിക്കുമെന്നാണ് ജോണ്‍ ബ്രിട്ടാസ് പ്രസംഗത്തില്‍ പറയുന്നത്.

ഐഐടിക്ക് ഹിന്ദിയില്‍ പരീക്ഷ എഴുതേണ്ടി വന്നാല്‍ സുന്ദര്‍ പിച്ചൈക്ക് ഗൂഗിളിന്റെ സിഇഒ ആകാന്‍ കഴിയുമായിരുന്നോ എന്നും ബ്രിട്ടാസ് തന്റെ പ്രസംഗത്തില്‍ ചോദിച്ചിരുന്നു. ഈ വീഡിയോ വളരെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

അതേസമയം, ‘ഇന്ത്യന്‍ 2’ ആണ് കമല്‍ഹാസന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് നിന്നു പോയ സിനിമയുടെ ചിത്രീകരണം ഈ അടുത്താണ് വീണ്ടും ആരംഭിച്ചത്. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായിക.

More in News

Trending

Recent

To Top