Malayalam Breaking News
കമന്‍ ഹാസന്റെ നായിക ഇനി ഓര്‍മ്മകളില്‍….
കമന്‍ ഹാസന്റെ നായിക ഇനി ഓര്‍മ്മകളില്‍….
കമന്‍ ഹാസന്റെ നായിക ഇനി ഓര്‍മ്മകളില്‍….
കമല്‍ ഹാസന്റെ നായിക റിതാ ബാദുരി ഇനി ഓര്‍മ്മകളില്‍. ബോളിവുഡ് താരം റിതാ ബാദുതിയാണ് അന്തരിച്ചത്. 62 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്ന താരം മുംബൈയിലെ സുബര്‍ബന്‍ ജുഹു ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അന്ധേരി ഈസ്റ്റിലെ ചക്കാലയില്‍ വെച്ചായിരുന്നു സംസ്‌കാരം.
കമല്‍ ഹാസന്റെ നായികയായും നടി അഭിനയിച്ചിട്ടുണ്ട്. കന്യാകുമാരി എന്ന ചിത്രത്തിലാണ് കമന്‍ ഹാസന്റെ നായികയായി റിതാ വേഷമിട്ടത്. 1968ല്‍ പുറത്തിറങ്ങിയ തേരി തലാഷ് മേ എന്ന ചിത്രത്തിലൂടെയാണ് റിതാ ബാദുരിയുടെ സിനിമാ ജീവതം ആരംഭിക്കുന്നത്.
ഹിന്ദി, ഗുജറാത്തി ഭാഷകളിലായി നടി 71 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ചോട്ടി ബാഹു, അമനത്, കുംകും തുടങ്ങീ നിരവധി ടിവി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. നിംകി മുഖ്യ എന്ന സീരിയയിലെ മുത്തശ്ശി വേഷവും റിതയെ ശ്രദ്ധേയയാക്കിയിരുന്നു.
കൂടുതല്‍ വായിക്കുവാന്‍-
അവൾ അവളുടെ പണിയും കഴിഞ്ഞ് പോയി – ഗൗതമിയെ കുറിച്ച് കമൽ ഹാസൻ
Kamal Hassan heroine Rita Bhaduri passes away
