Connect with us

ഇന്ത്യന്‍ 2ന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് കമൽഹാസൻ

News

ഇന്ത്യന്‍ 2ന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് കമൽഹാസൻ

ഇന്ത്യന്‍ 2ന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് കമൽഹാസൻ

ശങ്കര്‍ സംവിധാനം ചെയ്ത് കമൽഹാസന്‍ നായകനാകുന്ന ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ നടന്ന അപകടത്തിൽ മൂന്ന് പേരാണ് മരിച്ചത്. മരിച്ച മൂന്ന് സാങ്കേതിക പ്രവർത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് കമൽഹാസൻ. മരിച്ചവരെ സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതാൻ ശേഷമാണ് പണം കൈമാറുമെന്ന് കമൽ പറഞ്ഞത്

‘പണം ഒന്നിനും പകരമായല്ല, അവരുടെയെല്ലാം കുടുംബങ്ങള്‍ പാവപ്പെട്ടവരാണ്. ഞാനും മൂന്ന് വര്‍ഷം മുന്‍പ് അപകടത്തെ നേരിട്ടയാളാണ്. അതിജീവിക്കാനുള്ള ബുദ്ധിമുട്ട് എനിക്കറിയാം. കേവലമൊരു സിനിമാ സെറ്റിലല്ല ഈ അപകടം നടന്നത്. എന്റെ കുടുംബത്തിലാണ്. ചെറുപ്പം മുതല്‍ ഈ തൊഴിലെടുക്കുന്ന ആളാണ് ഞാന്‍. ഇനി ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ പറ്റാവുന്നതെല്ലാം ചെയ്യും’, കമല്‍ പറഞ്ഞു.

ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവര്‍ മരിച്ചിരുന്നു. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഭയാനകമായ അപകടമാണ് സംഭവിച്ചതെന്നും കമൽ ട്വീറ്റ് ചെയ്തിരുന്നു. ‘മൂന്ന് സഹപ്രവര്‍ത്തകരെയാണ് നഷ്ടമായത്. തന്‍റെ വേദനയേക്കാള്‍ അവരുടെ കുടുംബത്തിന്‍റെ വേദന താങ്ങാവുന്നതില്‍ ഏറെയാണ്. അവരില്‍ ഒരാളായി അവര്‍ക്കൊപ്പമുണ്ടെന്നും വേദനയില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു’.

kamal hassan

More in News

Trending

Recent

To Top