Connect with us

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി കമൽഹാസൻ

Tamil

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി കമൽഹാസൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി കമൽഹാസൻ

കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലിന്റെ ഭീകരതയിലാണ് മലയാളികൾ. ഈ വേളയിൽ വയനാട്ടിന് കൈത്താങ്ങുമായി നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്. സാധാരണക്കാർ മുതൽ പ്രമുഖർ വരെ പങ്കാളികളാകുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോഴിതാ കേരളത്തിന് 25 ലക്ഷം രൂപയുടെ സഹായവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി.

നിരവധി താരങ്ങളാണ് ഇതിനോടകം പൈസ കൈമാറിയത്. വിക്രം 20 ലക്ഷം രൂപയും, രശ്മിക മന്ദാന 10 ലക്ഷം രൂപയും, സൂര്യ, ജ്യോതിക, കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷവും, മമ്മൂട്ടി, ദുൽഖർ സൽമാൻ എന്നിവർ ചേർന്ന് 35 ലക്ഷവും ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം രൂപയും, മാർക്കോ എന്ന സിനിമയുടെ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് 10 ലക്ഷം രൂപയും നൽകിയിട്ടുണ്ട്.

നേരത്തെ ഉരുൾപൊട്ടലിൽ അനുശോചനവുമായി കമൽ ഹാസൻ എത്തിയിരുന്നു. കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തം എൻ്റെ ഹൃദയം തകർക്കുകയാണ്. പ്രിയപ്പെട്ടവരെ കാണാതായ കുടുംബങ്ങളോട് എൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു. കാലാവസ്ഥയിലെ മാറ്റം കാരണം പ്രകൃതി ദുരന്തങ്ങൾ നിത്യസംഭവമായി മാറി കൊണ്ടിരിക്കയാണ്. അതിൻ്റെ ആഘാതം മനസിലാക്കി നമ്മൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേെണ്ട സമയമായിരിക്കുന്നു.

അത് അത്യാവശ്യമാണ്. ഈ ദുഷ്‌കരമായ സാഹചര്യത്തിൽ ജനങ്ങളെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന സൈന്യത്തിനും സംസ്ഥാന സർക്കാർ ജീവനക്കാർക്കും എൻ്റെ നന്ദി അറിയിക്കുന്നു എന്നാണ് കമൽഹാസൻ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

അതേസമയം, ഉരുൾപൊട്ടൽ തകർത്ത മുണ്ടക്കൈയിൽ ജീവനോടെയുള്ളവരെയെല്ലാം രക്ഷിച്ചുകഴിഞ്ഞുവെന്ന് സൈന്യം അറിയിച്ചു. വീടുകൾ കേന്ദ്രീകരിച്ചാണ് ഇനി രക്ഷാപ്രവർത്തനം നടക്കുക. സൈന്യം നിർമ്മിച്ച ബെയ്‌ലി പാലത്തിലൂടെ വാഹനങ്ങൾ മുണ്ടക്കൈയിലെത്തിയതോടെ രക്ഷാപ്രവർത്തനത്തിന് ഇനി വേഗം കൂടുമെന്നാണ് കരുതപ്പെടുന്നത്.

More in Tamil

Trending