Connect with us

എല്ലാവരുടെ മുന്നിലും വെച്ച് ആ പ്രമുഖ നടിയോട് ദേഷ്യപെടേണ്ടി വന്നു അവരെടുത്തത് അമിത സ്വാതന്ത്ര്യം; കമൽ

Movies

എല്ലാവരുടെ മുന്നിലും വെച്ച് ആ പ്രമുഖ നടിയോട് ദേഷ്യപെടേണ്ടി വന്നു അവരെടുത്തത് അമിത സ്വാതന്ത്ര്യം; കമൽ

എല്ലാവരുടെ മുന്നിലും വെച്ച് ആ പ്രമുഖ നടിയോട് ദേഷ്യപെടേണ്ടി വന്നു അവരെടുത്തത് അമിത സ്വാതന്ത്ര്യം; കമൽ

മലയാള സിനിമയിൽ അച്ചടക്കലംഘനങ്ങളും തർക്കങ്ങളും ഇതാദ്യമായല്ല. എന്നാൽ, സിനിമാവ്യവസായം വൻ പ്രതിസന്ധി നേരിടുമ്പോഴാണ് ഈ അച്ചടക്കലംഘനങ്ങളെല്ലാം നടക്കുന്നത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത മലയാള സിനിമയിലെ യുവതാരങ്ങളുടെ അച്ചടക്കമില്ലായ്മ വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. പ്രതിഫലം കൂട്ടി ചോദിക്കൽ, സെറ്റിലെ മോശം പെരുമാറ്റം, ഷൂട്ടിം​ഗ് മുടങ്ങൽ തുടങ്ങി പല ആരോപണങ്ങളാണ് വരുന്നത് ശ്രീനാഥ് ഭാസി, ഷെയ്ൻ നി​ഗം തുടങ്ങിയവർ ഇതിന്റെ പേരിൽ വിലക്കും നേരിടുകയാണ്. അമ്മ, ഫെഫ്ക ഉൾപ്പെടെയുള്ള സംഘടനകൾ ഇരുവരെയും തള്ളിപ്പറഞ്ഞു. വിവാ​ദത്തിനിടെ നിർമാതാക്കൾ, പ്രൊഡക്ഷൻ കൺട്രോളർമാർ ഉൾപ്പെടെയുള്ളവർ താരങ്ങളുടെ അനാസ്ഥയെ പറ്റി വെളിപ്പെടുത്തലുകളും നടത്തി.

ഇപ്പോഴിതാ നിലവിലെ പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ കമൽ. മുമ്പും ഇത്തരത്തിൽ വിവാ​ദങ്ങളുണ്ടായിരുന്നെന്നും ഇത് പ്രോത്സാഹിപ്പിക്കരുതെന്നും കമൽ വ്യക്തമാക്കി. സംവിധായകനുള്ള പ്രാതിനിധ്യം തിരിച്ച് വരണമെന്നും അപ്പോഴെ ഈ പ്രശ്നങ്ങൾ അവസാനിക്കൂയെന്നും കമൽ അഭിപ്രായപ്പെട്ടു. തന്റെ സിനിമയ്ക്കിടെയുണ്ടായ ഒരു അനുഭവവും കമൽ പങ്കുവെച്ചു. മൂവി വേൾഡ് മീഡിയയുമായി സംസാരിക്കുകയായിരുന്നു കമൽ.

എന്റെയൊരു സിനിമയുടെ ഷൂട്ടിം​ഗ് നടക്കുമ്പോൾ ഉച്ചയ്ക്ക് ബ്രേക്ക് സമയത്ത് ട്രോളി ട്രാക്ക് സെറ്റിലെ വരാന്തയിൽ വെച്ചാണ് യൂണിറ്റിലെ പിള്ളേർ ഭക്ഷണം കഴിക്കാൻ വേണ്ടി പോയത്. അപ്പോൾ ഒരു താരം, ഒരു വലിയ ഫീമെയ്ൽ താരമാണ്, പേരൊന്നും പറയുന്നില്ല. അവർ ഭക്ഷണം കഴിച്ച് കൈ കഴുകുന്നത് വരാന്തയിലെ അറ്റത്ത് വന്ന് നിന്നിട്ടാണ്. അവരുടെ എച്ചിലൊക്കെ ട്രോളിയിലാവും. ആദ്യത്തെ ദിവസം ലൈറ്റ് ബോയ്സ് ഇത് കണ്ട് ക്യാമറമാനോട് പറഞ്ഞു. ക്യാമറാമാൻ എന്നോട് പറഞ്ഞു.

‘അവരോടെങ്ങനെ ഇത് പറയും. നാളെയും ചെയ്യുമോ എന്ന് നോക്കാമെന്ന് ഞാൻ പറഞ്ഞു. അടുത്ത ദിവസവും ഇത് തന്നെ ആവർത്തിച്ചു. ഞാനവരോട് പറ‍ഞ്ഞു, ഇത് വേറൊരു സ്ഥലത്തേക്ക് മാറ്റി വെക്കെന്ന്. അവർക്ക് മാറ്റിവെക്കാൻ വേറെ സ്ഥലമില്ല. മൂന്നാമത്തെ ദിവസവും ഇതാവർത്തിച്ചു. ലൈറ്റ് ബോയ്സ് താരത്തോട് പറഞ്ഞു, മാഡം ഇത് ചെയ്യരുത്. ഇത് ഞങ്ങളുടെ അന്നമാണെന്ന്. ആ താരം അവരോട് തട്ടിക്കയറി’

‘ഇവർ പരാതിയുമായി ക്യാമറാമാന്റെയടുത്ത് വന്നു. ഞാനിവരെ വിളിച്ച് സംസാരിച്ചു. ശരി സർ, ഇല്ല സർ എന്നവർ പറഞ്ഞു. അടുത്ത ദിവസം എന്തോ കാരണത്താൽ ഇവർ അവരോട് ഭയങ്കരമായി ഷൗട്ട് ചെയ്തു. നിങ്ങൾക്ക് വേണ്ടി ഞാൻ വീണ്ടും അഭിനയിക്കണോ എന്ന് ചോദിച്ചു. അപ്പോൾ ഞാൻ ഇടപെട്ടു. വീണ്ടും എടുക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും
‘നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യെന്ന് പറയേണ്ടി വന്നു. ഉറക്കെ എല്ലാവരുടെയും മുന്നിൽ വെച്ച്. ഇത്തരം സ്വാതന്ത്ര്യങ്ങൾ അമിത സ്വാതന്ത്ര്യമല്ലേ. പുതിയ തലമുറയല്ല. തൊട്ട് മുമ്പുള്ള തലമുറയാണ്. എല്ലാ തലമുറയിലും ഇത്തരം ആളുകളുണ്ടായിരുന്നു. പുതിയ തലമുറയിൽ കുറച്ച് കൂടുതലാണ്’

നിലവിലെ പ്രശനങ്ങളിൽ കമലിനെ കൂടാതെ നിരവധി പേർ തങ്ങളുടെ അനുഭവ കഥ പങ്കുവെച്ചിട്ടുണ്ട്. ഒരു നടൻ തന്നോട് മോശമായി സംസാരിച്ച സാഹചര്യം വരെയുണ്ടായെന്നാണ് നിർമാതാവ് സാന്ദ്ര തോമസ് അടുത്തിടെ വ്യക്തമാക്കിയത്. യുവതലമുറയിലെ താരങ്ങളെ കൈകാര്യം ചെയ്യാൻ പലപ്പോഴും ബുദ്ധിമുട്ടാണ്.

പക്ഷെ അവർക്കിടയിലെ മത്സരങ്ങളും മാനസികാവസ്ഥകളും മനസ്സിലാക്കേണ്ടതുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു. ഷെയ്ൻ നി​ഗത്തെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്നും സാന്ദ്ര തോമസ് അഭിപ്രായപ്പെട്ടു.

ഷെയ്ൻ മാത്രമല്ല പ്രശ്നക്കാരൻ. മറ്റ് നടൻമാർക്കെതിരെ താനും പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇവ ഒതുക്കി തീർക്കുകയാണുണ്ടായത്. പറയുമ്പോൾ എല്ലാവരുടെ പേരും പറയേണ്ടതുണ്ടെന്നും സാന്ദ്ര അഭിപ്രായപ്പെട്ടു. നടൻമാർ‌ എഡിറ്റിം​ഗ് കാണണമെന്ന് ആവശ്യപ്പെടുന്നത് പുതിയ സംഭവമല്ലെന്നും സാന്ദ്ര അഭിപ്രായപ്പെട്ടു.

More in Movies

Trending