Connect with us

അർഷാദ് സാബ് തൻറെ വാക്കുകൾ കുറച്ചുകൂടി സൂക്ഷിച്ച് ഉപയോ​ഗിക്കണമായിരുന്നു; പ്രഭാസിനെ ജോക്കർ എന്ന് വിശേഷിപ്പിച്ചതിന് മറുപടിയുമായി കൽക്കി സംവിധായകൻ

Movies

അർഷാദ് സാബ് തൻറെ വാക്കുകൾ കുറച്ചുകൂടി സൂക്ഷിച്ച് ഉപയോ​ഗിക്കണമായിരുന്നു; പ്രഭാസിനെ ജോക്കർ എന്ന് വിശേഷിപ്പിച്ചതിന് മറുപടിയുമായി കൽക്കി സംവിധായകൻ

അർഷാദ് സാബ് തൻറെ വാക്കുകൾ കുറച്ചുകൂടി സൂക്ഷിച്ച് ഉപയോ​ഗിക്കണമായിരുന്നു; പ്രഭാസിനെ ജോക്കർ എന്ന് വിശേഷിപ്പിച്ചതിന് മറുപടിയുമായി കൽക്കി സംവിധായകൻ

പ്രേക്ഷകർക്കേറെ സുപരിചിതനാണ് ബോളിവുഡ് നടൻ അർഷാദ് വാർസി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ കൽക്കിയെ പരിഹസിച്ച് അദ്ദേഹം രം​ഗത്തെത്തിയിരുന്നു. കൽക്കി’യിലെ പ്രഭാസിൻറെ പ്രകടനത്തെ ജോക്കർ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ‘ജോക്കർ’ എന്നാണ് പ്രഭാസിനെ അർഷാദ് അഭിസംബോധന ചെയ്തത്. എന്നാൽ ബച്ചന്റെ പ്രകടനത്തെ അവിശ്വസനീയം എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇപ്പോഴിതാ അർഷാദ് വാർസിയുടെ പരാമർശത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ നാഗ് അശ്വിൻ. അർഷാദ് സാബ് തൻറെ വാക്കുകൾ കുറച്ചുകൂടി സൂക്ഷിച്ച് ഉപയോ​ഗിക്കേണ്ടതായിരുന്നു. പക്ഷെ സാരമില്ല അദ്ദേഹത്തിന്റെ കുട്ടികൾക്ക് ബുജ്ജി കളിപ്പാട്ടങ്ങൾ അയച്ചു നൽകും.

‘കൽകി 2′ ആദ്യ ഷോ കണ്ടിറങ്ങുന്നവർ പ്രഭാസാണ് മികച്ചത് എന്ന് പറയുന്നതിനായി താൻ കഠിനാധ്വാനം ചെയ്യു’കൽകി 2’ ആദ്യ ഷോ കണ്ടിറങ്ങുന്നവർ പ്രഭാസാണ് മികച്ചത് എന്ന് പറയുന്നതിനായി താൻ കഠിനാധ്വാനം ചെയ്യുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അർഷാദ് വാർസിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;

ഞാൻ കൽക്കി കണ്ടു. ആ സിനിമ എനിക്ക് ഇഷ്​ടപ്പെട്ടില്ല. അമിതാഭ് ജിയുടെ പ്രകടനം അവിശ്വസനീയം. ഒന്നും പറയാനില്ല. അദ്ദേഹം എന്നെ ആശ്ചര്യപ്പെടുത്തിക്കളഞ്ഞു. പ്രഭാസിനെ കുറിച്ച് പറയുമ്പോൾ എനിക്ക് സങ്കടമുണ്ട്. അദ്ദേഹം ഒരു കോമാളിയെ പോലെ ആയിരുന്നു. എന്തിന്? എനിക്ക് ഒരു മാഡ് മാക്​സ് ആയിരുന്നു വേണ്ടിയിരുന്നത്. എനിക്ക് മെൽ ഗിബ്​സണെ ആയിരുന്നു കാണേണ്ടത്. എന്നാൽ അവരെന്താണ് ചെയ്​തുവെച്ചിരിക്കുന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്.

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രമാണ് ‘കൽക്കി 2898 എഡി’. 1000 കോടിയിലധികം കളക്ഷനാണ് ചിത്രം ആ​ഗോളതലത്തിൽ സ്വന്തമാക്കിയത്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്നിരുന്നു.

ഇന്ത്യയിലും പുറത്തും ഒരേ പോലെ മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. 2024 ജൂൺ 27നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.

മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ദീപിക പദുകോണും അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കമൽ ഹാസൻ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കൽക്കിയ്ക്ക് ഉണ്ട്.

More in Movies

Trending