Actor
കേട്ടുകേൾവി മാത്രമുള്ള കലിംഗയാർ കുടുംബത്തിൽ നിന്നും ഒരു ബന്ധം കിട്ടുന്നത് മുജ്ജന്മ സുകൃതം; തരിണി മരുമകളല്ല മകളാണെന്ന് ജയറാം
കേട്ടുകേൾവി മാത്രമുള്ള കലിംഗയാർ കുടുംബത്തിൽ നിന്നും ഒരു ബന്ധം കിട്ടുന്നത് മുജ്ജന്മ സുകൃതം; തരിണി മരുമകളല്ല മകളാണെന്ന് ജയറാം
പ്രേക്ഷകർക്കേറെ സുപരിചിതനാണ് ജയറാമിന്റെ മകൻ കാളിദാസ് ജയറാം. അഞ്ച് വയസ് പ്രായമുള്ളപ്പോൾ മുതൽ കാളിദാസിനെ കണ്ട് തുടങ്ങിയതാണ് മലയാളികൾ. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം തുടങ്ങിയ സിനിമകളൊക്കെ മലയാളികൾ ഇപ്പോഴും റിപ്പീറ്റ് വാല്യുവോടെ കാണുന്നത് പോലും കുഞ്ഞ് കാളിദാസിന്റെ പക്വതയോടെയുള്ള പ്രകടനം കാണാൻ വേണ്ടി മാത്രമാണ്. ഇപ്പോൾ നടന്റെ വിവാഹ ഒരുക്കങ്ങളിലാണ് ജയറാമും കുടുംബവും.
കഴിഞ്ഞ ദിവസമായിരുന്നു കാലിദാസിന്റെ പ്രീ വെഡ്ഡിംഗ് പാർട്ടി നടന്നത്. ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങ് അതി ഗംഭീരം തന്നെയായിരുന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള മീഡിയാക്കാരെയെല്ലാം വിളിച്ച് വരുത്തി മകന്റെ വിവാഹ ഒരുക്കങ്ങളെ കുറിച്ചും സന്തോഷത്തെ കുറിച്ചും മകന് ലഭിച്ച സൗഭാഗ്യത്തെ കുറിച്ചും ജയറാം സംസാരിച്ചു.
കേട്ടുകേൾവി മാത്രമുള്ള ചെന്നൈയിലെ പ്രശസ്തമായ കലിംഗയാർ കുടുംബത്തിൽ നിന്നും ഒരു ബന്ധം കിട്ടുന്നത് മുജ്ജന്മ സുകൃതം ആണ്. മരുമകൾ ആയിട്ടല്ല മകളായി ആണ് നിങ്ങളുടെ പെണ്ണിനെ ഞങ്ങളുടെ വീട്ടിലേയ്ക്ക് കൊണ്ട് പോകുന്നത് എന്നാണ് ജയറാം പറഞ്ഞത്. നമ്മൾ ഏറെ കാത്തിരുന്ന ദിവസം എന്നാണ് കാളിദാസും താരിണിയും പറയുന്നത്. ചടങ്ങിൽ മാളവികയും ഭർത്താവ് നവീനും ഉണ്ടായിരുന്നു.
ഒരുകാലത്ത് നാട് ഭരിച്ചിരുന്ന കുടംബത്തിലെ ഇളമുറക്കാരിയാണ് കാളിദാസിന്റെ ഭാവി വധു. അതുകൊണ്ടു തന്നെ കാളിദാസ് കണ്ടു പിടിച്ചയാൾ ചില്ലറക്കാരിയല്ലെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് തരിണി കലിംഗരായർ. 2022ൽ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത തരിണി 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു.
തന്റെ പതിനാറാം വയസിലാണ് തരിണി മോഡലിംഗിലേയ്ക്ക് വരുന്നത്. സൗന്ദര്യമത്സരങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു തരിണി. വിഷ്വൽ കമ്യൂണിക്കേഷൻ ബിരുദധാരി കൂടിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇഷ്ടത്തിലാവുകയായിരുന്നു. 2021ലായിരുന്നു തരിണിയുമായി കാളിദാസ് പ്രണയത്തിലായത്.
ഓണക്കാലത്ത് കാളിദാസിനും ജയറാമിനും പാർവതിക്കും മാളവികയ്ക്കും ഒപ്പം തരിണിയും ഉള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ കാളിദാസും തരിണിയും പ്രണയത്തിലാണോ എന്ന ചോദ്യം ഉയർന്നു. വാലന്റൈൻസ് ദിനത്തിൽ ആയിരുന്നു കാളിദാസ് താൻ പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത്.
തരിണിയുടെ വീട്ടുകാർക്കും ബന്ധത്തിൽ എതിർപ്പില്ലാതെ വന്നതോടെയാണ് താരകുടുംബം വിവാഹത്തിലേക്ക് കടക്കാമെന്ന് തീരുമാനിക്കുന്നത്. താനധികം സംസാരിക്കാത്ത ആളും തരിണി നല്ലോണം സംസാരിക്കുന്ന ആളുമാണ്. അപ്പോൾ അത് ബാലൻസായി പോകുമെന്നാണ് പ്രണയത്തെ കുറിച്ച് സംസാരിക്കുന്നതിടയിൽ കാളിദാസ് വ്യക്തമാക്കിയത്.
ഡിസംബർ 11 ന് ആണ് കാളിദാസിന്റെ വിവാഹം. പതിനൊന്നിനു ചടങ്ങുകൾ ചെന്നൈയിൽ വച്ചാണ് നടക്കുന്നത്. ഡിസംബർ എട്ടിന് ഗുരുവായൂർ വെച്ച് താലികെട്ടുമെന്നാണ് വിവരം. ജന്മം കൊണ്ട് മലയാളി ആണെങ്കിലും കാളിദാസ് ജനിച്ചതും വളർന്നതും എല്ലാം ചെന്നൈയിൽ ആണ്.
അതുകൊണ്ട് തന്നെ തമിഴ് ആചാര പ്രകാരമാണ് ചടങ്ങുകൾ നടക്കുന്നത്. ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയുടെ വിവാഹവും ഗുരുവായൂരിൽ വെച്ചായിരുന്നു നടന്നിരുന്നത്. വലിയ ആഘോഷമായി നടന്ന ചടങ്ങും തമിഴ് ആചാരപ്രകാരമായിരുന്നു നടന്നത്.
തമിഴ് ബ്രാഹ്മണ സ്റ്റൈൽ മടിസർ സാരിയായിരുന്നു മാളവിക ധരിച്ചിരുന്നത്. ആഡംബരത്തിന് കുറവില്ലായിരുന്നു എങ്കിലും വലിച്ചുവാരി ആഭരണം അണിഞ്ഞല്ല ജയറാമിന്റെ ചക്കി വിവാഹത്തിന് ഒരുങ്ങി എത്തിയത് എന്നത് ആരാധകരെയും അത്ഭുതപ്പെടുത്തി. പ്രീവെഡ്ഡിങ് ഫങ്ഷനും റോയൽ സ്‌റ്റൈലിലാണ് മകൾക്കായി ജയറാം നടത്തിയത്. ഫംങ്ഷനുകളിലെല്ലാം ആക്‌സസറീസിന്റെ കാര്യത്തിലും മിതത്വം പാലിക്കാൻ മാളവിക ശ്രമിച്ചിരുന്നു.മാളവികയുടെ മേക്കപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.