ഇനി ഒരിക്കലും ഒരു റിലേഷൻഷിപ്പിലേക്കും പോകേണ്ടെന്ന് കരുതിയ ഘട്ടത്തിലാണ് അവളെ കാണുന്നത്, ഞാൻ റിവേഴ്സ് സൈക്കോളജിയെടുത്തു; കാളിദാസ് ജയറാം
ജയറാമിനെ പോലെ തന്നെ മലയാളികൾക്കേറെ പ്രിയങ്കരനാണ് അദ്ദേഹത്തിന്റെ മകൻ കാളിദാസ് ജയറാമും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കാളിദാസ് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ജയറാമും പാർവതിയും. ഇരുവരുടെയും പ്രണയം ഇപ്പോഴും പലപ്പോഴായി സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അതുപോലെ തന്നെ കാളിദാസിന്റെ പ്രണയവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അടുത്തിടെയാണ് മോഡലായ തരിണി കലിംഗരയരുമായി കാളിദാസിന്റെ വിവാഹ നിശ്ചയം നടന്നത്. ഇപ്പോഴിതാ തരിണിയെക്കുറിച്ച് സംസാരിക്കുകയാണ് കാളിദാസ്. ക്രിക്കറ്റ് താരം ശ്രീശാന്തുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. ഇനി ഒരിക്കലും ഒരു റിലേഷൻഷിപ്പിലേക്കും പോകേണ്ടെന്ന് കരുതിയ ഘട്ടത്തിലാണ് തരിണിയെ കാണുന്നതെന്നാണ് കാളിദാസ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
ഇനി ഒരിക്കലും ഒരു റിലേഷൻഷിപ്പിലേക്കും പോകേണ്ടെന്ന് കരുതിയ ഘട്ടത്തിലാണ് അവളെ കാണുന്നത്. അവളും അങ്ങനെയാെരു ഘട്ടത്തിലായിരുന്നു. ഒരു ദിവസം ഞങ്ങൾ ചെന്നെെയിൽ വെച്ച് പുറത്ത് പോയി. അവളെ കണ്ടു. ഞാൻ റിവേഴ്സ് സൈക്കോളജിയെടുത്തു. അവളോട് സംസാരിച്ചില്ല. എന്ത് കൊണ്ട് സംസാരിക്കുന്നില്ലെന്ന് അവൾക്ക് തോന്നി.
ഡിസംബർ മാസം പകുതിയ്ക്കാണ് ഇത് നടക്കുന്നത്. പിന്നീട് ഞാൻ ന്യൂ ഇയർ പാർട്ടി വെച്ചു. അവളെ ക്ഷണിക്കാൻ വേണ്ടിയാണ് ഞാൻ പാർട്ടി നടത്തിയത്. അവൾ വന്നു. ഞങ്ങൾ സംസാരിച്ചു. അങ്ങനെയാണ് അടുപ്പം തുടങ്ങുന്നത്. ഞങ്ങൾക്ക് രണ്ട് പേർക്കും ഇഷ്ടമുള്ള പ്രധാന കാര്യം ക്രിക്കറ്റാണ്. അവൾ വലിയ ക്രിക്കറ്റ് ആരാധികയാണ്. തരിണി വന്ന ശേഷം എനിക്ക് നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട്.
തന്റെ എൻഗേജ്മെന്റ് ദിനത്തിൽ അച്ഛൻ വേദിയിൽ സംസാരിച്ചത് കുടുംബത്തെ ഒരി വൈകാരിക തലത്തിലേയ്ക്ക് കൊണ്ടു പോയി. ജീവിതത്തിലെ ഓരോ ഓർമകളും അദ്ദേഹം അന്ന് പങ്കുവെച്ചു. എൻഗേജ്മെന്റിനേക്കാളും ആ നിമിഷമാണ് ഞാൻ ഓർക്കുന്നത് എന്നും കാളിദാസ് പറയുന്നു.
തരിണിയോട് ഐ ലവ് യൂ എന്നൊന്നും പറഞ്ഞിട്ടില്ല. അത് മനസിലാക്കുകയായിരുന്നു. പ്രണയം വീട്ടുകാർ കണ്ടുപിടിക്കുകയായിരുന്നു. കാറിലെ ബ്ലൂടൂത്തിൽ അവളുടെ ഫോൺകോൾ കണക്ടായി. ആ പേര് വെച്ച് സഹോദരി കണ്ടുപിടിച്ചു. അങ്ങനെത്തന്നെ വീട്ടിൽ പറഞ്ഞു. ഞാൻ തന്നെ പറയാനിരുന്നതായിരുന്നു. പക്ഷെ ഇത് എളുപ്പമായിരുന്നു. തരിണിയുടെ മാതാപിതാക്കളും തന്റെ അച്ഛനെയും അമ്മയെയും പോലെ ചിൽ ആണെന്നും കാളിദാസ് വ്യക്തമാക്കി.
ഓണക്കാലത്ത് കാളിദാസിനും ജയറാമിനും പാർവതിക്കും മാളവികയ്ക്കും ഒപ്പം തരിണിയും ഉള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ കാളിദാസും തരിണിയും പ്രണയത്തിലാണോ എന്ന ചോദ്യം ഉയർന്നു. വാലന്റൈൻസ് ദിനത്തിൽ ആയിരുന്നു കാളിദാസ് താൻ പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത്.
അതേസമയം, അടുത്തിടെയാണ് കാളിദാസിന്റെ സഹോദരി മാളവിക ജയറാമിന്റെ വിവാഹം നടന്നത്. ആഘോഷപൂർവം നടന്ന വിവാഹത്തിന് നിരവധി താരങ്ങളെത്തി. വിവാഹം കഴിഞ്ഞ് നവനീതിനൊപ്പം മാഞ്ചസ്റ്ററിലാണ് മാളവിക. അധികം വൈകാതെ കാളിദാസിന്റെ വിവാഹവുമുണ്ടാകുമെന്നാണ് വിവരം.
മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും തമിഴ് സിനമയിൽ കാളിദാസ് സജീവമാണ്. നടൻ ധനുഷിന്റെ അമ്പതമത്തെ ചിത്രമായ രായനിൽ കാളിദാസ് പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ ധനുഷിന്റെ സഹോദരനായിട്ടാണ് കാളിദാസ് എത്തുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.