News
പ്രണയിനിയെ ദിലീപിന് പരിചയപ്പെടുത്തി കാളിദാസ് ജയറാം; വൈറലായി വീഡിയോ
പ്രണയിനിയെ ദിലീപിന് പരിചയപ്പെടുത്തി കാളിദാസ് ജയറാം; വൈറലായി വീഡിയോ
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ ജയറാമിന്റേത്. മകന്‍ കാളിദാസും മാളവികയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇടയ്ക്കിടെ തങ്ങളുടെ വിശേഷം ഇരുവരും പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ബന്ധുവിന്റെ വിവാഹത്തിനെത്തിയ താര കുടുംബത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
കുറച്ചു മാസങ്ങള്‍ക്കു മുന്‍പാണ് കാളിദാസ് തന്റെ പ്രണയിനിയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയത്. 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി, കാളിദാസിന്റെ അടുത്ത സുഹൃത്താണ്. കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ പ്രൊഫൈലില്‍ പങ്കുവച്ചിരുന്നു.
ഇവരുടെ ഫാമിലി ഫോട്ടോയില്‍ തരിണിയും തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോഴിതാ ബന്ധുവിന്റെ വിവാഹത്തിനിടെ പ്രണയിനിയെ നടന്‍ ദിലീപിനെ പരിചയപ്പെടുത്തുകയാണ് കാളിദാസ്. കുടുംബത്തോടൊപ്പം നില്‍ക്കുന്ന വീഡിയോകള്‍ക്കു താഴെ എന്നാണ് ഇവരുടെ വിവാഹമെന്നാണ് ആരാധകരുടെ ചോദ്യം.
അതേസമയം, ‘നച്ചത്തിരം നകര്‍കിറത്’ എന്ന ചിത്രത്തിലാണ് കാളിദാസ് അവസാനമായി അഭിനയിച്ചത്. പാ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍. ‘രജ്‌നി’ ആണ് കാളിദാസിന്റെ പുതിയ ചിത്രം. ജയറാമിനെയും പാര്‍വതിയേയും കാളിദാസനെയും പോലെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മാളവികയും. ‘മായം സെയ്തായ് പൂവേ’ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്.