Connect with us

ഒരു ബസ് യാത്രയിൽ അവളെ പ്രപ്പോസ് ചെയ്തു; വിവാഹത്തെ പറ്റി ഷാജോൺ

Movies

ഒരു ബസ് യാത്രയിൽ അവളെ പ്രപ്പോസ് ചെയ്തു; വിവാഹത്തെ പറ്റി ഷാജോൺ

ഒരു ബസ് യാത്രയിൽ അവളെ പ്രപ്പോസ് ചെയ്തു; വിവാഹത്തെ പറ്റി ഷാജോൺ

മിമിക്രിയിലൂടെ സിനിമയിലെത്തി മലയാളികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളായി മാറിയ താരമാണ് കലാഭവന്‍ ഷാജോണ്‍
മലയാള സിനിമയിൽ സഹനടനായും വില്ലനായുമെല്ലാം തിളങ്ങി നിൽക്കുകായണ്‌ നടൻ . ഇന്ന് മലയാള സിനിമയിലെ തിരക്കേറിയ നടന്മാരിൽ ഒരാളാണ് അദ്ദേഹം.

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലെ പൊലീസുകാരന്റെ വേഷമാണ് ഷാജോണിന്റെ കരിയറിൽ വഴിത്തിരിവായത്. അതിനിടെ സംവിധായകനായും ഷാജോൺ അരങ്ങേറ്റം നടത്തിയിരുന്നു. മലയാളത്തിലെ മുൻനിര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിവർക്കൊപ്പമെല്ലാം നിരവധി ചിത്രങ്ങളിൽ ഷാജോൺ ഇതിനകം അഭിനയിച്ചിട്ടുണ്ട്.

അതേസമയം, അധികം ആർക്കും അറിയാത്തതാണ് നടന്റെ വ്യക്തിജീവിതം. നർത്തകിയും മോഡലുമായ ഡിനിയെയാണ് ഷാജോൺ വിവാഹം ചെയ്തത്. ഇവർക്ക് ഇപ്പോൾ രണ്ടു മക്കളുണ്ട്. പരിപാടിക്ക് പോയി പരിചയപ്പെട്ട ഷാജോൺ ഡിനിയെ കണ്ട് ഇഷ്ടത്തിലാവുകയും വീട്ടുകാരുടെ സമ്മത പ്രകാരം വിവാഹം ചെയ്യുകയുമായിരുന്നു.

ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് ഷാജോൺ സംസാരിച്ചിരുന്നു. ആ അഭിമുഖം ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. വിശദമായി വായിക്കാം.

ഭാര്യ ഡാൻസർ ആയിരുന്നു. അത് കണ്ടാണ് ആകൃഷ്ടനായത്. ഞങ്ങൾ ഒരു ഗൾഫ് ഷോയിൽ വെച്ചാണ് പരിചയപ്പെടുന്നത്. അവിടെ വെച്ച് സംസാരിച്ചു. എനിക്ക് അപ്പോൾ വിവാഹമൊക്കെ നോക്കി കൊണ്ടിരിക്കുന്ന, പെണ്ണു കാണൽ ഒക്കെ നടക്കുന്ന സമയമാണ്. ഞാൻ ചോദിച്ചു, കല്യാണം ആലോചിച്ചു കൊണ്ടിരിക്കുകയാണ്. താല്പര്യമുണ്ടോ എന്ന്,’

‘അപ്പോൾ പറഞ്ഞു വീട്ടിൽ വന്ന് ചോദിച്ചോളൂ, വീട്ടുകാർക്ക് ഒക്കെ ആണെങ്കിൽ കുഴപ്പമില്ലെന്ന്. അപ്പോൾ എന്റെ സഹോദരൻ ദുബായിൽ ഉണ്ട്. അദ്ദേഹം ദുബായിൽ ആണ് ജോലി ചെയ്യുന്നത്. ഞാൻ അച്ചായനെ വിളിച്ച് പറഞ്ഞു, അച്ചായൻ വന്ന് ഇവളെ കണ്ടു. അച്ചായനും ഇവളോട് ചോദിച്ചു. വീട്ടിൽ വന്ന് ചോദിച്ചോളാൻ അപ്പോഴും പറഞ്ഞു. എല്ലാം വളരെ ഫാസ്റ്റ് ആയിരുന്നു,’
കയ്യിൽ നിന്ന് വിട്ടു പോകാൻ പാടില്ലല്ലോ. ഞങ്ങൾ അങ്ങനെ ആ പരിപാടി ഒക്കെ കഴിഞ്ഞ് നാട്ടിൽ വന്നു. അവൾ അപ്പോൾ പരസ്യങ്ങൾ ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ജ്വല്ലറിയുടെയും മറ്റും. അതുമായി ബന്ധപ്പെട്ട് ഒരു ദിവസം റിഹേഴ്സലിന് വന്നില്ല.

ആ സമയത്ത് ആൾ മിസ് തൃശൂർ ഒക്കെ ആയിട്ട് ഇരിക്കുകയാണ്. അന്ന് എന്നോട് ഒപ്പമുണ്ടായിരുന്ന കോട്ടയം നസീർ ഉൾപ്പടെയുള്ളവർ പറഞ്ഞു അവൾ വരുമ്പോൾ മൈൻഡ് ചെയ്യണ്ടെന്ന്,’
‘അങ്ങനെ ആൾ വന്നപ്പോൾ അധികം മൈൻഡ് ഒന്നും ചെയ്തില്ല. പക്ഷെ ആൾ വന്നിട്ട് വേഗം ഡാൻസ് ഒക്കെ പഠിച്ചെടുത്തു. അപ്പോൾ നമ്മുക്ക് കുഴപ്പമില്ല എന്നൊരു തോന്നൽ വന്നു. പിന്നെ അവളുടെ പെരുമാറ്റം ഒക്കെ കണ്ടപ്പോൾ ജാഡക്കാരി അല്ല എന്നൊക്കെയുള്ള ധൈര്യം വന്നു. പിന്നെ നമ്മൾ അപ്രോച്ച് ചെയ്തു,’

‘ഒരു ബസ് യാത്രയിലാണ്. ഞാൻ അവളുടെ അടുത്ത് പോയിരുന്ന് സംസാരിച്ചു. അവരുടെ വലിയ കുടുംബമാണ്. ഞാൻ ഒരു മിമിക്രി കലാകാരനാണ്. അങ്ങനെ ഒക്കെ ആവുമ്പോൾ എങ്ങനെയാവും എന്നൊന്നും അറിയില്ല. എന്തായാലും സംസാരിച്ചു,’
അങ്ങനെ ഞാൻ അവളോട് സംസാരിച്ചപ്പോഴാണ് അവൾ പറഞ്ഞത് വീട്ടുകാർക്ക് ഓക്കെ ആണെങ്കിൽ എനിക്കും അതേയെന്ന്,’ ഷാജോൺ പറഞ്ഞു.

അതേസമയം, ഇതുവരെയുള്ള ജീവിതത്തിൽ തനിക്ക് കിട്ടിയതിൽ എല്ലാം സംതൃപ്തനാണെന്ന് ഷാജോൺ പറയുന്നുണ്ട്. കിട്ടാതെ പോയതിനെ കുറിച്ചൊന്നും താൻ ഓർത്ത് വിഷമിച്ചിട്ടില്ലെന്നും ഷാജോൺ പറയുന്നു.

Continue Reading
You may also like...

More in Movies

Trending