Connect with us

നടനാകണം എന്ന് പറഞ്ഞപ്പോൾ അച്ഛൻ നൽകിയ ഉപദേശം ഇതായിരുന്നു; കാളിദാസ് ജയറാം പറയുന്നു !

Movies

നടനാകണം എന്ന് പറഞ്ഞപ്പോൾ അച്ഛൻ നൽകിയ ഉപദേശം ഇതായിരുന്നു; കാളിദാസ് ജയറാം പറയുന്നു !

നടനാകണം എന്ന് പറഞ്ഞപ്പോൾ അച്ഛൻ നൽകിയ ഉപദേശം ഇതായിരുന്നു; കാളിദാസ് ജയറാം പറയുന്നു !

തെന്നിന്ത്യൻ സിനിമകളിലെ നിറസാന്നിധ്യമാണ് കാളിദാസ് ജയറാം. മലയാളത്തിൽ കുറച്ച് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും മലയാള സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്താൻ ഇതുവരെ താരത്തിനായിട്ടില്ല. എന്നാൽ, തമിഴകത്ത് തിളങ്ങുന്ന താരമാണ് കാളിദാസ്. നിരവധി മികച്ച സംവിധായകരുടെ സിനിമകളിൽ ഇതിനോടകം തന്നെ കാളിദാസ് അഭിനയിച്ചു കഴിഞ്ഞു

മലയാളത്തിന്റെ പ്രിയതാരങ്ങളായ ജയറാമിന്റെയും പർവതിയുടെയും മകനായ കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്നാണ് സിനിമയിലേക്ക് എത്തുന്നത്. മകന്റെ സിനിമയോടുള്ള തീവ്രമായ ആഗ്രഹത്തെ കുറിച്ച് പാർവതി ജയറാം പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

2000 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു കാളിദാസിന്റെ സിനിമയിലേക്കുള്ള കടന്നു വരവ്. പിന്നീട് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്റെ വീട് അപ്പുവിന്റെയും എന്നി സിനിമകളിൽ ബാലതാരമായി തിളങ്ങിയ കാളിദാസ് എന്റെ വീട് അപ്പുന്റെയും എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു.

അതിന് ശേഷം പഠനത്തിന് വേണ്ടി സിനിമയിൽ നിന്ന് മാറി നിന്ന താരം പിന്നീട് 2016 ൽ മീൻ കുഴമ്പും മൺ പാനെയും എന്ന തമിഴ് ചിത്രത്തിലൂടെ നായകനായിട്ടാണ് തിരിച്ചെത്തുന്നത്. തുടർന്ന് പൂമരം എന്ന എബ്രിഡ് ഷൈൻ ചിത്രത്തിലൂടെ മലയാളത്തിലേക്കും കാളിദാസ് മടങ്ങിയെത്തി. പിന്നീട് മലയാളത്തിലും തമിഴിലും കാളിദാസ് സജീവമായി. തമിഴിൽ ശ്രദ്ധേയ പ്രകടനം നടത്തി കാളിദാസ് പേരെടുത്തെങ്കിലും മലയാളത്തിൽ കാളിദാസിന് പേരെടുക്കാൻ കഴിഞ്ഞില്ല.

മലയാളത്തിൽ അവസാനം ഇറങ്ങിയ ജാക്ക് ആൻഡ് ജിൽ ഉൾപ്പെടെ സാമ്പത്തികമായി പരാജയപ്പെട്ടു. അതേസമയം തമിഴിൽ പുറത്തിറങ്ങിയ നച്ചത്തിരം നഗര്‍ഗിരത് ഗംഭീര പ്രതികരണങ്ങൾ നേടി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടരുകയാണ്. അതിനിടെ, കാളിദാസ് ഗലാട്ട പ്ലസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.നടനാകണം എന്ന് പറഞ്ഞപ്പോൾ അച്ഛൻ ജയറാം പറഞ്ഞത് എന്തായിരുന്നു എന്നാണ് കാളിദാസ് വെളിപ്പെടുത്തിയത്. ഒരിക്കലും പണത്തിനായി നീ അഭിനയിക്കണ്ട. അതൊക്കെ നിനക്ക് ഇപ്പോൾ ഉണ്ട്. നിനക്ക് ഇഷ്ടപ്പെട്ട സിനിമകൾ മാത്രം ചെയ്യൂ എന്നാണ് അച്ഛൻ പറഞ്ഞത് എന്നാണ് കാളിദാസ് പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ.

‘അച്ഛൻ ഒരു വർഷം 60 മുതൽ 70 സിനിമകൾ വരെ ചെയ്യുമായിരുന്നു. അത് കണ്ടാണ് ഞാൻ വളർന്നത്. അതുകൊണ്ട് തന്നെ അച്ഛൻ എന്നോട് ഒറ്റ കാര്യമേ പറഞ്ഞുള്ളു. എങ്ങനെ അഭിനയിക്കണമോ എന്നൊന്നും ഉള്ള ഒരു ഉപദേശവും തന്നില്ല. പകരം ഈ ഒരൊറ്റ കാര്യമാണ് പറഞ്ഞത്, ‘നീ പണത്തിനായി സിനിമകൾ ഒന്നും ചെയ്യേണ്ടതില്ല’ എന്ന് മാത്രമാണ് പറഞ്ഞത്,’നിനക്കു കുടുംബം പുലർത്താനോ പൈസ ഉണ്ടാക്കാനോ ആയിട്ട് സിനിമകൾ ചെയ്യേണ്ട കാര്യമില്ല. ദൈവം അനുഗ്രഹിച്ച് അതെല്ലാം നിനക്കുണ്ട്. രണ്ടോ മൂന്നോ വർഷത്തിൽ ഒരു സിനിമ ചെയ്താലും നിനക്ക് ഇഷ്ടമുള്ളത് ചെയ്യൂ. അതാണ് ഞാൻ എപ്പോഴും മനസിൽ വയ്ക്കുന്നത്. ഞാൻ രണ്ടു മൂന്ന് വർഷത്തിൽ ഒരു സിനിമയെ ചെയ്യൂ എന്ന് അതിന് അർത്ഥമില്ല. എനിക്ക് സിനിമകൾ ചെയ്തോണ്ട് ഇരിക്കണം. എന്നാൽ അത് പൈസക്ക് വേണ്ടി മാത്രമല്ല,’

‘എനിക്ക് ഒരു ടീമിനെ ഇഷ്ടമാണെങ്കിൽ, അവരുടെ കോണ്ടന്റ് നല്ലതാണെങ്കിൽ, സംവിധയകനെ എനിക്ക് ഇഷ്ടമാണെങ്കിൽ, പ്രേക്ഷകരോട് പറയേണ്ട കഥയാണെങ്കിൽ ഞാൻ ചെയ്യും. ഒരു കാര്യവും ഇല്ലാത്ത സിനിമകൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആ സിനിമ കൊണ്ട് എന്തെങ്കിലും കാര്യമുണ്ടാവണം. പ്രേക്ഷകർക്ക് എന്തെങ്കിലും അതിൽ നിന്ന് ലഭിക്കണം. അത് ഒരു സന്ദേശം തന്നെ ആവണം എന്നില്ല. വിനോദമോ എന്തും ആവാം. പക്ഷെ അവർക്ക് എന്തെങ്കിലും ലഭിക്കുന്നത് ആവണം,’ കാളിദാസ് പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top