Malayalam
ബാലുവിന്റെ അച്ഛനൊക്കെ വീട്ടിലേയ്ക്ക് പോയ സമയത്താണ് സ്റ്റീഫൻ വന്ന് ബാലുവിനെ കണ്ടത്, നാൽപ്പത്തിമൂന്ന് മിനിറ്റ് ക്രിട്ടിക്കൽ ഐസിയുവിൽ പ്രാർത്ഥന, വൈകാതെ ബാലു മരിച്ചു; സോബി ജോർജ്
ബാലുവിന്റെ അച്ഛനൊക്കെ വീട്ടിലേയ്ക്ക് പോയ സമയത്താണ് സ്റ്റീഫൻ വന്ന് ബാലുവിനെ കണ്ടത്, നാൽപ്പത്തിമൂന്ന് മിനിറ്റ് ക്രിട്ടിക്കൽ ഐസിയുവിൽ പ്രാർത്ഥന, വൈകാതെ ബാലു മരിച്ചു; സോബി ജോർജ്
വയലനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിന് പിന്നാലെ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന വ്യക്തിയാണ് കലാഭവൻ സോബി ജോർജ്. ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സോബി നടത്തിയ പ്രതികരണങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് കൂടി ആ സമയം യാത്ര ചെയ്ത വ്യക്തി എന്ന് അവകാശപ്പെട്ടാണ് കലാഭവൻ സോബി ജോർജ് രംഗത്തെത്തിയിരുന്നത്.
ഇന്ത്യ കണ്ട ഏറ്റവും ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് പറഞുകൊണ്ടാ് അന്ന് കലാഭവൻ സോബി സോബി എത്തിയിരുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അബിമുഖത്തിൽ സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയ്ക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് കലാഭവൻ സോബി.
സ്റ്റീഫൻ കാണാൻ കയറും മുമ്പ് ബാലുവിന്റെ ആരോഗ്യം മെച്ചപ്പെടാനുള്ള ലക്ഷണങ്ങൾ കണ്ടിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞതായാണ് സോബി പറയുന്നത്. ലക്ഷ്മി വാ തുറന്ന് സംസാരിക്കാൻ തയ്യാറായിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും മാധ്യമങ്ങൾക്കും സോഷ്യൽമീഡിയയ്ക്കുമാണ്. ലക്ഷി സംസാരിക്കണമെന്ന് ആറ് വർഷമായി ഞാൻ ആവശ്യപ്പെടുന്ന കാര്യമാണ്. ലക്ഷ്മി പത്രസമ്മേളനം നടത്തുകയാണെങ്കിൽ അത് കേട്ടിട്ട് ഒരു മണിക്കൂറിനുശേഷം ഞാനൊരു പത്രസമ്മേളനം നടത്തുന്നുണ്ട്.
കൊല്ലത്ത് നിന്ന് ജ്യൂസ് കുടിച്ചശേഷം ഉറങ്ങിയെന്നും ഒന്നും ഓർമയില്ലെന്നുമാണ് ലക്ഷ്മി സിബിഐക്ക് നൽകിയ മൊഴി. ഇനി അതിനെ ഖണ്ഡിച്ച് ലക്ഷ്മി എന്ത് സംസാരിക്കുമെന്നാണ് അറിയേണ്ടത്. കേസ് റീ ഓപ്പൺ ചെയ്യേണ്ടി വരും. ഞാൻ പറഞ്ഞില്ലേ… കാലം തെളിയിക്കും. ലക്ഷ്മി സംസാരിക്കട്ടെ നമുക്ക് നോക്കാം. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ടവരായിരിക്കും ലക്ഷ്മിക്ക് പിറകിൽ.
ഒന്നുകിൽ ലക്ഷ്മി എല്ലാത്തിന്റെയും ഭാഗമാണ്. അല്ലെങ്കിൽ ലക്ഷ്മി ആരെയെങ്കിലും ഭയക്കുന്നുണ്ടാകും എന്ന് സോബി പറഞ്ഞു. ക്രിട്ടിക്കൽ ഐസിയുവിൽ കഴിയുന്ന ബാലഭാസ്കറിനെ കേറി കണ്ട് നാൽപ്പത്തിമൂന്ന് മിനിറ്റ് സ്റ്റീഫൻ ദേവസി സംസാരിച്ചതിനെ കുറിച്ച് സിബിഐ അന്വേഷിച്ചിട്ടില്ല. ക്രിട്ടിക്കൽ ഐസിയുവിൽ കയറാൻ സ്റ്റീഫൻ ദേവസിക്ക് ആരാണ് പെർമിഷൻ കൊടുത്തത് എന്നതുമായി ബന്ധപ്പെട്ടൊന്നും അന്വേഷണം വന്നിട്ടില്ല.
ക്രിട്ടിക്കൽ ഐസിയുവിൽ കിടക്കുന്ന ഒരാളോട് നാൽപ്പത്തിമൂന്ന് മിനിറ്റ് സംസാരിക്കാൻ എങ്ങനെ അനുവാദം കിട്ടി?. ബാലുവിന്റെ അച്ഛൻ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ട്, മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ബാലു മൂന്ന് സ്പൂൺ കഞ്ഞി കുടിച്ചുവെന്ന് ഡോക്ടർ പറഞ്ഞുവെന്ന്. അതൊരു പോസിറ്റീവ് റിസൽട്ടാണ്. ബാക്കി കാര്യങ്ങൾ പിന്നെ നോക്കാം. ബാലുവിന് ടെൻഷൻ നൽകുന്നത് പ്രവൃത്തിക്കാതിരുന്നാൽ ആളെ പതിയെ ജീവിതത്തിലേക്ക് കൊണ്ടുവരാം.
കുറച്ച് ദിവസം കഴിയുമ്പോൾ ഐസിയുവിലേക്ക് മാറ്റാമെന്നും പറഞ്ഞിരുന്നതാണത്രെ. ബാലുവിന്റെ അച്ഛനൊക്കെ വീട്ടിലേക്ക് പോയ സമയത്താണ് സ്റ്റീഫൻ വന്ന് ബാലുവിനെ കണ്ടത്. വൈകാതെ ബാലു മരിക്കുകയും ചെയ്തു. നാൽപ്പത്തിമൂന്ന് മിനിറ്റ് ക്രിട്ടിക്കൽ ഐസിയുവിൽ എന്ത് ചെയ്യുകയായിരുന്നുവെന്ന് ചോദിച്ചപ്പോൾ പ്രാർത്ഥിക്കുകയായിരുന്നുവെന്നാണ് സ്റ്റീഫൻ പറഞ്ഞത്. അതിനൊന്നും പറയാൻ മറുപടിയില്ലെന്നാണ് പരിഹസിച്ചുകൊണ്ട് സോബി പറഞ്ഞത്.
ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കളുടെ ലിസ്റ്റിലാണ് സ്റ്റീഫൻ ദേവസ്യയുമുള്ളത്. ബാലഭാസ്കറിന്റെ മരണശേഷം സത്യം തെളിയണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നവരിൽ ഒരാളാണ് കലാഭവൻ സോബി.ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് കൂടി ആ സമയം യാത്ര ചെയ്ത വ്യക്തി കൂടിയാണ് കലാഭവൻ സോബി ജോർജ്.
അന്ന് രണ്ട് പേരെ സംശയാസ്പദമായ സാഹചര്യത്തിൽ അപകട സ്ഥലത്ത് കണ്ടതായി സോബി വെളിപ്പെടുത്തിയിരുന്നു. പിന്നീട് സ്വർണ്ണക്കടത്ത് കേസിൽ സരിത്ത് പിടിയിലായപ്പോൾ താനന്ന് കണ്ടത് സരിത്തിനെ ആണെന്ന് സോബി ആരോപിച്ചു. ബാലഭാസ്‌കറിന്റെ മരണത്തിന് സ്വർണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്നുളള അഭ്യൂഹങ്ങൾ നേരത്തെ മുതൽക്കേ തന്നെ നിലനിൽക്കുന്നുണ്ട്.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)