Connect with us

‘മണിക്കിലുക്കം നിലച്ചിട്ട് ഏഴാണ്ട്’…., മണി ചേട്ടന്‍ വാങ്ങി തന്ന ഓട്ടോ അദ്ദേഹത്തിന്റെ മരണശേഷം വീട്ടുകാര്‍ തിരികെ വാങ്ങി!, കലാഭവന്‍ മണിയുടെ ഓര്‍മ്മയില്‍ രേവത്!

general

‘മണിക്കിലുക്കം നിലച്ചിട്ട് ഏഴാണ്ട്’…., മണി ചേട്ടന്‍ വാങ്ങി തന്ന ഓട്ടോ അദ്ദേഹത്തിന്റെ മരണശേഷം വീട്ടുകാര്‍ തിരികെ വാങ്ങി!, കലാഭവന്‍ മണിയുടെ ഓര്‍മ്മയില്‍ രേവത്!

‘മണിക്കിലുക്കം നിലച്ചിട്ട് ഏഴാണ്ട്’…., മണി ചേട്ടന്‍ വാങ്ങി തന്ന ഓട്ടോ അദ്ദേഹത്തിന്റെ മരണശേഷം വീട്ടുകാര്‍ തിരികെ വാങ്ങി!, കലാഭവന്‍ മണിയുടെ ഓര്‍മ്മയില്‍ രേവത്!

ഇന്ന് മാര്‍ച്ച് 6, ചാലക്കുടിക്കാരെയും മലയാളികളെയും ഒന്നാകെ കണ്ണീരിലാഴ്ത്തി കലാഭവന്‍ മണി വിട പറഞ്ഞ ദിവസം. തങ്ങളുടെ പ്രിയപ്പെട്ടയാള്‍ പോയിട്ട് വര്‍ഷം ഏഴാകുന്നുവെന്ന് വിശ്വസിക്കുവാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. നാട്ടിലെല്ലാം ഉത്സവങ്ങളുടെ കാലമാണ്. ഒരുകാലത്ത് ഉത്സവ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കലാഭവന്‍ മണി. ഇന്നും മിക്ക ഉത്സവപറമ്പിലെ നാടന്‍പാട്ട് വേദികളിലും ഗാനമേള വേദികളിലും മണിച്ചേട്ടന്റെ പാട്ടിനാണ് ഫാന്‍സ്. അദ്ദേഹത്തിന്റെ ഒരു ഗാനമില്ലാത്ത ഉത്സവം വളരെ ചുരുക്കമായിരിക്കും.

ഇന്നും കലാഭവന്‍ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലര്‍ത്തുന്നവര്‍ ഏറെയാണ്. താരം തന്നെ താന്‍ കടന്നു വന്ന വഴികളെ കുറിച്ച് പല വേദികളിലും പറഞ്ഞിട്ടുണ്ട്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ നമ്മള്‍ മണിയെ കണ്ടിട്ടുള്ളൂ. മിമിക്രി, അഭിനയം, സംഗീതം, സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ മറ്റൊരു പേരായിരുന്നു കലാഭവന്‍ മണി.

തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹത്തിന്റെ സിനിമകള്‍ കാണാത്തതോ പാട്ടുകള്‍ കേള്‍ക്കാത്തതോ ആയ ആരുംതന്നെ ഉണ്ടാവാന്‍ ഇടയില്ല. കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയില്‍ ഉണ്ടാക്കിയ വലിയ വിടവ് ഇതുവരെ നികത്തനായിട്ടില്ല. ഇന്നും മണിയെ കുറിച്ച് ഓര്‍ക്കാനും പറയാനും ചാലക്കുടിക്കാര്‍ക്കും സിനിമാ സുഹൃത്തുക്കള്‍ക്കുമെല്ലാം നൂറ് നാവാണ്.

അത്തരത്തില്‍ അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവുള്ള, അദ്ദേഹത്തിന്റെ ഓര്‍മകളില്‍ ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഉണ്ട്. രേവത്. കലാഭവന്‍ മണിയുടെ സഹായങ്ങള്‍ കൊണ്ടാണ് ആ പയ്യന്‍ വളര്‍ന്നത്, അതുകൊണ്ട് തന്നെ രേവതിന്റെ മനസ്സില്‍ മണി ഇന്നും കാണപെട്ട ദൈവമാണ്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രേവത് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ ലോട്ടറി വിറ്റ് നടന്നിരുന്ന കാലത്ത് എന്നെ ഒരു കുറിച്ച് ഏതോ ഒരു മാസികയില്‍ ഒരു ലേഖനം വന്നു, അത് കണ്ടിട്ട് മണി ചേട്ടന്‍ എന്നെ കാണണമെന്ന ആഗ്രഹം അറിയിച്ചു. അങ്ങനെ മണിച്ചേട്ടന്റെ മാനേജരുടെ വിവാഹത്തിന് അദ്ദേഹം എന്നെ ക്ഷണിച്ചു. അങ്ങനെ ഞാന്‍ അവിടെ ചെന്നു. അവിടെ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. അന്ന് എന്റെ കൈയ്യില്‍ ഉണ്ടായിരുന്ന 29 ബംബര്‍ ലോട്ടറി ടിക്കറ്റുകള്‍ മണിച്ചേട്ടന്‍ വാങ്ങി 5000 രൂപ തന്നു. കൂടാതെ എനിക്ക് ഡ്രസ്സും മറ്റ് സാധനങ്ങളുമെല്ലാം അദ്ദേഹം വാങ്ങി തന്നു.

മരിക്കുന്നവരെ പറ്റ് പോലെയെല്ലാം അദ്ദേഹം എന്നേയും കുടുംബത്തേയും സഹായിച്ചു. എന്റെ ചേച്ചിയെ നഴ്‌സിങ് പഠിപ്പിക്കാന്‍ പണം തന്നതും മണിച്ചേട്ടനാണ്. അതുപോലെ എന്റെ വീട്ടിലേക്ക് കറണ്ട് കിട്ടാനും, എന്റെ കഷ്ടപ്പാട് കണ്ട് എനിക്കൊരു ഓട്ടോ റിക്ഷ വാങ്ങി തന്നതും മണി ചേട്ടന്‍ ആയിരുന്നു, പക്ഷെ, മണി ചേട്ടന്‍ മരിച്ച ശേഷം അദ്ദേഹത്തിന്റെ വീട്ടുകാര്‍ അത് എന്നില്‍ നിന്നും തിരികെ വാങ്ങി. അന്ന് കേസൊക്കെ ഉണ്ടായിരുന്നു. പിന്നീട് ഒരിക്കല്‍ ഉത്സവപറമ്പില്‍ കാസറ്റ് വില്‍പ്പന നടത്തികൊണ്ടിരിക്കവെയാണ് പോലീസുകാര്‍ വന്ന് മണിച്ചേട്ടന്‍ മരിച്ചുവെന്ന് പറഞ്ഞത്.

അന്ന് പോലീസുകാര്‍ പറഞ്ഞത് കേട്ടത് എനിക്ക് വിശ്വസിക്കാനായില്ല. ഞാന്‍ ബോധം കെട്ട് വീണു. ഇന്നും ഞാന്‍ വിശ്വസിക്കുന്നത് മണിച്ചേട്ടന്‍ തിരിച്ചുവരുമെന്നാണ്. അദ്ദേഹം ചെയ്തത് പോലെ ഞാനും എന്നെ കൊണ്ട് കഴിയുന്നത് പോലെ പാവങ്ങളെ സഹായിക്കാറുണ്ട്. ഞാന്‍ വലിയ പണക്കാരന്‍ ഒന്നുമല്ല, ഓട്ടോ ഓടിച്ച് കിട്ടുന്നതില്‍ നിന്നും കൂടുതലും മറ്റുള്ളവരെ സഹായിക്കും. എനിക്ക് സ്വന്തമായി ഒരു വീടുപോലും ഇല്ല.

അടുത്തിടെ എനിക്ക് ഒരു ലക്ഷം രൂപ ലോട്ടറി അടിച്ചിരുന്നു. അതില്‍ നിന്നും കിട്ടിയ 69000 രൂപയും മകനെ ചികിത്സിക്കാന്‍ പണമില്ലെന്നും സഹായിക്കണമെന്നും പറഞ്ഞിരുന്ന ഒരു അമ്മക്ക് കൊടുത്തു എന്നും രേവത് പറയുന്നു. ക്യാന്‍സര്‍ രോഗികള്‍ക്ക് ഞാന്‍ സൗജന്യമായിട്ടാണ് ഓട്ടോ ഓടിക്കുന്നത്. അച്ഛന്‍ ചെറുപ്പത്തില്‍ ഉപേക്ഷിച്ച് പോയി, മാമനൊപ്പമാണ് ഇപ്പോള്‍ താമസമെന്നും രേവത് പറയുന്നു.

2016 മാര്‍ച്ച് ആറിനാണ് കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മണി മരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു മരണം. മരിക്കുമ്പോള്‍ 45 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയത്.

എങ്കിലും സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായി ശ്രദ്ധ നേടിയ ശേഷം നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. കാലങ്ങള്‍ എത്ര കഴിഞ്ഞാലും പകരം വെയ്ക്കാനാകാത്ത അതുല്യ പ്രതിഭയാണ് അദ്ദേഹമെന്ന് ഒരിക്കല്‍ കൂടി പറയേണ്ടി വരും. അത്രത്തോളം മികച്ച കഥാപാത്രങ്ങളെയായിരുന്നു അദ്ദേഹം അവിസ്മരണീയമാക്കിയത്.

Continue Reading
You may also like...

More in general

Trending

Recent

To Top