Malayalam Breaking News
കലാഭവന്‍ മണിയുടെ ദുരൂഹ മരണം .സി ബി ഐ നുണ പരിശോധനക്കു ഇന്ന് മുതൽ വിധേയരാകുന്ന സുഹൃത്തുക്കൾ ഇവർ
കലാഭവന്‍ മണിയുടെ ദുരൂഹ മരണം .സി ബി ഐ നുണ പരിശോധനക്കു ഇന്ന് മുതൽ വിധേയരാകുന്ന സുഹൃത്തുക്കൾ ഇവർ
നാടൻപാട്ടിലൂടെയും അഭിനയ മികവിലൂടെയും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് കലാഭവൻ മണി . തന്റേതായ നാഴികക്കല്ലുകൾ കുറിക്കാൻ മലയാളക്കരയിൽ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് .സന്തോഷകരമായ ഈ കലാ ജീവിതത്തിനിടയിൽ ആയിരുന്നു എല്ലാവരെയും വേദനിപ്പിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ മരണ വാർത്ത .ഈ ദുരൂഹ മരണത്തെ കുറിച് വലിയ തുമ്പൊന്നും ഉണ്ടാക്കാൻ ഇതുവരെ സി ബി ഐ ക്കു കഴിഞ്ഞിട്ടില്ല .
നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥര്‍ മണിയുടെ അടുത്ത സുഹൃത്തുക്കളും അദ്ദഹത്തോട് അടുപ്പമുണ്ടായിരുന്നവരെയും ഇന്നും നാളെയുമായി എറണാകുളം സിബിഐ ഓഫിസില്‍ നുണ പരിശോധനയ്ക്ക് വിധേയരാക്കും.
മണിയുടെ മാനേജരായിരുന്ന ജോബി സെബാസ്റ്റ്യന്‍, മണിയുടെ ഭാര്യ നിമ്മിയുടെ ബന്ധു എം.ജി. വിപിന്‍, സുഹൃത്ത് സി.എ. അരുണ്‍, എന്നിവരെ ഇന്നും കെ.സി. മുരുകന്‍, അനില്‍കുമാര്‍ എന്നിവരെ നാളെയുമാണ് പരിശോധനയ്ക്ക് വിധേയരാക്കുക.
സിനിമാതാരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്‍, എന്നിവരെയും പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്.
kalabhavan mani – CBI lie detection test towards his friends