Connect with us

ഞാൻ ആർക്കും പാരവെക്കില്ല; സിനിമയിൽ നമ്മുടെ മരണം കാത്തിരിക്കുകയാണ് പുതിയ ആളിനെ കൊണ്ട് വരാൻ !! കലാഭവൻ മണി അന്ന് പറഞ്ഞു….

Interviews

മലയാളികളുടെ അഭിമാനമാണ് കലാഭവൻ മണി. കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതസാഹചര്യത്തിൽ നിന്ന് വെട്ടിപ്പിടിച്ച മണി എല്ലാവർക്കും അനുകരണീയനുമാണ്. പല സമയത്തും തന്റെ നിറത്തിന്റെ പേരിലും ജാതിയുടെ പേരിലുമെല്ലാം മലയാള സിനിമയിൽ ഒരുപാട് അവഗണനകൾ നേരിട്ടുള്ള മണി മരിക്കുന്നതിന് മുൻപ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അത് തുറന്നു പറയുകയും ചെയ്‌തിരുന്നു.

താൻ ആർക്കും പാര വെക്കില്ല എന്നായിരുന്നു മണി ആദ്യം പറഞ്ഞത്. മാത്രമല്ല ഉറങ്ങുമ്പോൾ പോലും കാലനക്കി മരിച്ചിട്ടില്ലെന്ന് കാണിക്കേണ്ട ഗതിയാണ് മലയാള സിനിമയിൽ ഉള്ളതെന്നും മണി പറയുന്നു. അല്ലെങ്കിൽ ഉറങ്ങുന്ന നമ്മൾ മരിച്ചെന്ന് പറഞ്ഞു പുതിയ ആളുകളെ നമ്മുടെ സ്ഥാനത്തേക്ക് കൊണ്ടു വരാൻ ശ്രമിക്കുമെന്നായിരുന്നു മണിയുടെ വെളിപ്പെടുത്തൽ.

തന്റെ പഴയ കാല അനുഭവങ്ങൽ അയവിറക്കിയ മണി മലയാള സിനിമയിലേക്കാൾ അഭിനേതാക്കൾക്ക് ബഹുമാനം ലഭിക്കുന്നത് മറ്റു ഭാഷകളിലാണെന്ന് പറയാൻ മറന്നതുമില്ല. എന്നും ചാലക്കുടിയിലെ ആ ഓട്ടോക്കാരനായി അറിയപ്പെടാനാണ് തനിക്ക് ആഗ്രഹമെന്നും മണി ഈ അഭിമുഖത്തിൽ പറഞ്ഞു.

Kalabhavan Mani about defference between industries

More in Interviews

Trending