Connect with us

മലയാളം അറിയില്ല, പക്ഷേ മോഹന്‍ലാലിനെ ഇഷ്ടമാണ്! മോഹന്‍ലാലിനെ മാത്രമല്ല കാജലിന് ഇഷ്ടം….

Malayalam Breaking News

തെന്നിന്ത്യന്‍ താര സുന്ദരി കാജര്‍ അഗര്‍വാളിന് മലയാളം അറിയില്ല. മലയാളം സിനിമയില്‍ അഭിനയിച്ചിട്ടുമില്ല. എന്നാല്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്…. മലയാള സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്ന കാജലിന് കേരളത്തിലെ ജനങ്ങളെയും ഇഷ്ടമാണ്.. കേരളത്തില്‍ വരാനും.

അടുത്തിടെ പാലാരിവട്ടത്ത് സ്റ്റോറീസ് ഷോറൂം ഉദ്ഘാടനം ചെയ്യാന്‍ എത്തിയിരുന്നു കാജര്‍ അഗര്‍വാള്‍. സ്‌റ്റേജില്‍ കയറി നമസ്‌കാരം കൊച്ചിയെന്ന് ഉറക്കെ വിളിച്ചു പറയുമ്പോള്‍ തന്നെ ആരാധകര്‍ സെല്‍ഫി എടുക്കാനും ഫെയ്‌സ്ബുക്ക് ലൈവിടാനുമായി ഓടിയടുത്തത് നേരില്‍ കണ്ടതിന്റെ സന്തോഷത്തിലാണ് താരം. ഇതുതന്നെയാണ് താരം കേരളത്തെ ഇഷ്ടപ്പെടാന്‍ കാരണം.

തെന്നിന്ത്യയില്‍ സജീവമായ താരത്തിന് മലയാളം അറിയില്ലെങ്കിലും മലയാള സിനിമയുടെ ഭാഗമായില്ലെങ്കില്‍ കൂടിയും മലയാള നടന്‍മാരെ അറിയാം… മലയാളത്തില്‍ മോഹന്‍ലാലിനെയാണ് കാജലിന് ഏറ്റവും ഇഷ്ടം. അതുപോലെ മമ്മൂട്ടിയെയും ഇഷ്ടമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി തുടങ്ങിയവരെയും തനിക്ക് ഇഷ്ടമാണെന്നും ഒരുപാട് നല്ല താരങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടെന്നും കാജല്‍ പറഞ്ഞു.

Kajal Aggarwal about Mohanlal ang Mollywood actors

More in Malayalam Breaking News

Trending

Recent

To Top