News
ശ്രീകുമാറിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഗ്രൂപ്പും ദാസേട്ടനെ ഔട്ടാക്കാന്‍ വേണ്ടി നില്‍ക്കുന്ന ഒരു ഗ്രൂപ്പും വന്നു; എംജി ശ്രീകുമാറില്‍ നിന്നുമുണ്ടായ വിഷമിച്ച സന്ദര്‍ഭത്തെ കുറിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി
ശ്രീകുമാറിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഗ്രൂപ്പും ദാസേട്ടനെ ഔട്ടാക്കാന്‍ വേണ്ടി നില്‍ക്കുന്ന ഒരു ഗ്രൂപ്പും വന്നു; എംജി ശ്രീകുമാറില്‍ നിന്നുമുണ്ടായ വിഷമിച്ച സന്ദര്‍ഭത്തെ കുറിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് യേശുദാസും എംജി ശ്രീകുമാറും. ഇപ്പോഴിതാ യേശുദാസുമായി എംജി ശ്രീകുമാറിനുണ്ടായിരുന്ന മത്സരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. എംജി ശ്രീകുമാര്‍ എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകാരനാണ്. ഞാനീ പറയുന്ന കാര്യം കേട്ട് ഇപ്പോഴും എനിക്ക് അദ്ദേഹത്തോട് ഇതേ ആറ്റിറ്റിയൂഡ് ആണെന്ന് വിചാരിക്കേണ്ട. എനിക്ക് വളരെ ഇഷ്ടമാണ്. ഒരു പ്രശ്‌നവുമില്ല. പക്ഷെ ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍ പറ്റില്ലെന്ന് വിചാരിച്ച് പറയുന്നതാണ്.
ഞാന്‍ ശ്രീകുമാറിനെ കാണുന്നത് അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് തന്നെ ആണ്. അന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ എംജി രാധാകൃഷ്ണനും ഉണ്ട്. പക്ഷെ ഞാന്‍ സിനിമയിലേക്ക് എത്തുമ്പോഴേക്കും ചില ഗ്രൂപ്പിസം വന്നു. ശ്രീകുമാറിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഗ്രൂപ്പ്, ദാസേട്ടനെ ഔട്ടാക്കാന്‍ വേണ്ടി നില്‍ക്കുന്ന ഒരു ഗ്രൂപ്പ്.
എനിക്ക് വിഷമുണ്ടായ കാര്യം എന്തെന്നാല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന പടത്തില്‍ ഒരു പാട്ടാണ് ശ്രീകുമാറിന് കിട്ടിയത്. ആ പാട്ടില്‍ ശ്രീകുമാര്‍ തൃപ്തനായിരുന്നില്ല. ബാക്കിയുള്ള പാട്ടുകള്‍ ഇയാളെ തഴഞ്ഞ് ദാസേട്ടനെ കൊണ്ട് പാടിച്ചതില്‍ എനിക്ക് പങ്കുണ്ടെന്ന് അയാള്‍ക്ക് തോന്നി. ശരിക്കും എനിക്ക് പങ്കില്ല. അതിനുള്ള സ്വാധീനവും എനിക്കില്ല. ഞാന്‍ പല പ്രാവശ്യം അദ്ദേഹത്തോട് പറഞ്ഞിട്ടും വിശ്വാസമായില്ല.
അന്ന് നാദരൂപണി എന്ന പാട്ടില്‍ നിന്ന് എംജിയെ മാറ്റാന്‍ എനിക്ക് ഫ്‌ലൈറ്റ് ടിക്കറ്റ് തന്നപ്പോള്‍ ഞാനത് സ്വീകരിച്ചില്ല. ശ്രീകുമാറിനെ സപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല ആ പാട്ടില്‍ ശ്രീകുമാറിന് നാഷണല്‍ അവാര്‍ഡ് കിട്ടുകയും ചെയ്തു. പിന്നീട് എന്റെ രണ്ട് പാട്ടുകള്‍ക്കും അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് കിട്ടി. ഇത്രയൊക്കെ ആയിട്ടും ഞാനദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്തില്ല എന്ന് പറയുന്നതിന് കാരണം എന്തെന്നറിയില്ല.
ഒരു ദിവസം എനിക്ക് വേദനിപ്പിച്ച സംഭവം ഉണ്ടായി, അതില്‍ ശ്രീകുമാര്‍ പങ്കാളി അല്ല. ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ജഗദീഷ് എന്നോട് പറഞ്ഞു, നിങ്ങള്‍ ശ്രീകുമാറിനെ സപ്പോര്‍ട്ട് ചെയ്യുന്നില്ല. ഞങ്ങളെല്ലാം ഒരു ഗ്രൂപ്പ് ആണ്. ഞങ്ങള്‍ വിചാരിച്ചാല്‍ നിങ്ങളെ ഔട്ട് ആക്കാന്‍ പറ്റുമെന്ന്.
അവരാെന്നും ഔട്ടാക്കാന്‍ വിചാരിച്ചുമില്ല, വിചാരിച്ചാല്‍ പറ്റുകയുമില്ല. ഞാനിപ്പോഴും സിനിമയില്‍ ഉണ്ട്. അങ്ങനെ ആരെയും ഔട്ടാക്കാനും ഇന്‍ ആക്കാനും ഒന്നും ആര്‍ക്കും പറ്റില്ല. ദൈവാധീനവും ഗുരുത്വവുമുള്ളവരെ ആര്‍ക്കും മാറ്റാന്‍ പറ്റില്ല. ശ്രീകുമാറിനെയും ഇന്‍ ആക്കാനും ഔട്ട് ആക്കാനും ആര്‍ക്കും പറ്റില്ല. ശ്രീകുമാര്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടല്ലോ. എനിക്കിഷ്ടമാണ് ശ്രീകുമാറിന്റെ പാട്ട്. എംജി രാധാകൃഷ്ണന്‍ ചേട്ടനെ ആണ് എനിക്ക് ഏറ്റവും ഇഷ്ടം. അവരുടെ സഹോദരങ്ങളില്‍ ഏറ്റവും നല്ല പാട്ട് എംജി രാധാകൃഷ്ണന്‍ ചേട്ടന്റേതാണെന്ന് വിശ്വസിക്കുന്നു, എന്നും കൈതപ്രം പറഞ്ഞു.
