Connect with us

കെ എസ് ആർ ടി സി ക്ക് പകരം വിവാഹം എന്നെഴുതി ; സ്ഥലമെഴുതുന്നിടത്ത് വരന്റെയും വധുവിന്റെയും പേര് – നെറ്റിപ്പട്ടം ചാർത്തി കിടിലൻ ലുക്കിൽ ആന വണ്ടി !

Malayalam Breaking News

കെ എസ് ആർ ടി സി ക്ക് പകരം വിവാഹം എന്നെഴുതി ; സ്ഥലമെഴുതുന്നിടത്ത് വരന്റെയും വധുവിന്റെയും പേര് – നെറ്റിപ്പട്ടം ചാർത്തി കിടിലൻ ലുക്കിൽ ആന വണ്ടി !

കെ എസ് ആർ ടി സി ക്ക് പകരം വിവാഹം എന്നെഴുതി ; സ്ഥലമെഴുതുന്നിടത്ത് വരന്റെയും വധുവിന്റെയും പേര് – നെറ്റിപ്പട്ടം ചാർത്തി കിടിലൻ ലുക്കിൽ ആന വണ്ടി !

ബസിന്റെ മുന്‍വശത്ത്‌ വിവാഹം എന്ന ബോര്‍ഡും സ്‌ഥലപേരുകളുടെ ബോര്‍ഡുകളുടെ സ്‌ഥാനത്ത്‌ വരന്റേയും വധുവിന്റേയും പേരുകളും എഴുതി… ആനയേക്കാള്‍ തലയെടുപ്പോടെ നെറ്റിപ്പട്ടം കെട്ടിയ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ കല്യാണവണ്ടിയായി മാറിയതോടെ നാട്ടുകാരില്‍ കൗതുകമുണര്‍ത്തി!!

300 കിലോമീറ്റര്‍ വരെ രണ്ടു വശത്തേക്കുമായി സഞ്ചരിക്കാന്‍ 12,000 രൂപ മാത്രമാണു ചെലവ്‌. ഒരു ഷെഡ്യൂളിന്‌ വരുന്ന ചിലവിനെ ആസ്‌പദമാക്കി വാടകയില്‍ മാറ്റങ്ങള്‍ വരുത്തി ഓര്‍ഡിനറി വണ്ടികള്‍ അനുവദിക്കും. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗാര്‍മെന്റ്‌സ്‌ കമ്ബനിയില്‍ മാര്‍ക്കറ്റിങ്‌ വിഭാഗത്തിലെ ജീവനക്കാരനാണ്‌ ബൈജു.

നവവധു മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യില്‍ ഗവേഷണവിഭാഗം അസിസ്‌റ്റന്റായി പ്രവര്‍ത്തിക്കുന്നു. ആനവണ്ടി പ്രേമിയായ ബൈജുവിന്റെ വിവാഹത്തില്‍ താരമായത്‌ ആനച്ചമയം കൊണ്ട്‌ അലങ്കരിച്ച കെ.എസ്‌.ആര്‍.ടി.സി. ബസ്‌. നഷ്‌ടത്തിലോടുന്ന കെ.എസ്‌.ആര്‍.ടി.സിക്ക്‌ ഒരു കൈതാങ്ങായാണു തത്തമംഗലം സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ബൈജു മാങ്ങോട്‌ തന്റെ വിവാഹത്തിനായി കെ.എസ്‌.ആര്‍.ടി.സി. ബസ്‌ തെരഞ്ഞെടുത്തത്‌. മുതലമട പള്ളത്തുള്ള വേലായുധന്റെ മകള്‍ സുസ്‌മിതയെയാണു ബൈജു താലി ചാര്‍ത്തിയത്‌.

മുന്നില്‍ നെറ്റിപ്പട്ടവും കരിമ്ബനയുടെ നൊങ്കും വശങ്ങളില്‍ വാഴ കൊണ്ടും അലങ്കരിച്ച്‌ ആനയേക്കാള്‍ തലയെടുപ്പോടെയാണു വിവാഹസ്‌ഥലത്ത്‌ ബസ്‌ എത്തിയത്‌. ബസിന്റെ മുന്‍വശത്ത്‌ വിവാഹം എന്ന ബോര്‍ഡും സ്‌ഥലപേരുകളുടെ ബോര്‍ഡുകളുടെ സ്‌ഥാനത്ത്‌ വരന്റേയും വധുവിന്റേയും പേരുകളും എഴുതി.
തത്തമംഗലത്ത്‌നിന്ന്‌ പുതുനഗരം വഴിയാണ്‌ കല്യാണമണ്ഡപമായ പോത്തംമ്ബാടത്തെ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിലേക്ക്‌ ബസ്‌ ഓടിയെത്തിയത്‌.

ആനച്ചന്തവുമായി എത്തിയ കല്യാണവണ്ടി നാട്ടുകാരില്‍ കൗതുകമുണര്‍ത്തി. ഇതിനുമുമ്ബ്‌ കേരളത്തില്‍ കൊട്ടാരക്കരയിലെ ബൈജു എന്നുതന്നെ പേരുള്ള കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാരനാണ്‌ ഇത്തരത്തില്‍ ആനവണ്ടി കല്യാണത്തിന്‌ ഉപയോഗിച്ചത്‌. സമൂഹമാധ്യമത്തില്‍ ആ വിഡിയോ കണ്ടതിനാലാണ്‌ അതേപോലെ കല്യാണത്തിന്‌ വണ്ടി എടുത്തതെന്ന്‌ ബൈജു പറഞ്ഞു.

k s r t c marriage special look

More in Malayalam Breaking News

Trending

Uncategorized