Connect with us

മുകളിലത്തെ നിലയില്‍ മമ്മൂട്ടി ചിത്രം, താഴെ മോഹന്‍ലാല്‍ സിനിമ: ഒരു സംവിധായകന്റെ രണ്ടു ചിത്രങ്ങൾ ഒരേ വീട്ടിൽ !!

Malayalam Breaking News

മുകളിലത്തെ നിലയില്‍ മമ്മൂട്ടി ചിത്രം, താഴെ മോഹന്‍ലാല്‍ സിനിമ: ഒരു സംവിധായകന്റെ രണ്ടു ചിത്രങ്ങൾ ഒരേ വീട്ടിൽ !!

മുകളിലത്തെ നിലയില്‍ മമ്മൂട്ടി ചിത്രം, താഴെ മോഹന്‍ലാല്‍ സിനിമ: ഒരു സംവിധായകന്റെ രണ്ടു ചിത്രങ്ങൾ ഒരേ വീട്ടിൽ !!

ഒരേ സംവിധായകന്‍ തന്നെ ഒരേ സമയം മോഹൻലാൽ മമ്മൂട്ടി എന്നീ സൂപ്പര്‍ താരങ്ങളെ വച്ച് സിനിമകള്‍ ചെയ്യുന്നത് വളരെ അപൂര്‍വ്വ സംഗതിയാണ്. കെ മധുവിന്റെ ചിത്രങ്ങളാണ് ഇങ്ങനെ ഒരേ ദിവസങ്ങളിൽ ഒരേ വീട്ടിൽ രണ്ട് നിലകളിലായി ഷൂട്ട് ചെയ്തത്.

സിബിഐ പരമ്പരയുടെ രണ്ടാം ഭാഗമായ ‘ജാഗ്രത’ ഒരു വീടിന്റെ മുകളില്‍ ചിത്രീകരിക്കുകയും ശേഷം അതെ വീടിനു താഴെ മോഹന്‍ലാലിന്റെ ‘അധിപന്‍’ എന്ന സിനിമ ഷൂട്ട്‌ ചെയ്യുകയും ചെയ്തു കൊണ്ടായിരുന്നു കെ.മധു ശ്രദ്ധേയനായത്.

മലയാളത്തിലെ ഒരു സംവിധായകര്‍ക്കും ലഭിക്കാത്ത അപൂര്‍വ്വ ഭാഗ്യങ്ങളില്‍ ഒന്നാണത്, രണ്ടു സൂപ്പര്‍ താരങ്ങളെ വച്ച്‌ ഒരേ സമയം രണ്ടു ചിത്രങ്ങള്‍ ഒരേ ദിവസം ചിത്രീകരിക്കുക എന്ന അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കിയാണ് കെ. മധു സിനിമാ ലോകത്തേക്കുള്ള തന്റെ ജൈത്ര യാത്ര തുടര്‍ന്നത്. 1989-ലായിരുന്നു രണ്ടു സിനിമകളും റിലീസ് ചെയ്തത്. ജാഗ്രതയായിരുന്നു ആദ്യം റിലീസിനെത്തിയത്. ജഗദീഷ് തിരക്കഥയെഴുതിയ അധിപന്‍ 89-അവസാനമാണ് പ്രദര്‍ശനത്തിനെത്തിയത്.

k madhu’s mammootty and mohanlal filims in one building

More in Malayalam Breaking News

Trending

Recent

To Top