Connect with us

സ്ക്രീനിലെ ഗാനഗന്ധർവന് അഭിനന്ദനവുമായി സാക്ഷാൽ ഗാനഗന്ധർവൻ !

Malayalam Breaking News

സ്ക്രീനിലെ ഗാനഗന്ധർവന് അഭിനന്ദനവുമായി സാക്ഷാൽ ഗാനഗന്ധർവൻ !

സ്ക്രീനിലെ ഗാനഗന്ധർവന് അഭിനന്ദനവുമായി സാക്ഷാൽ ഗാനഗന്ധർവൻ !

മലയാളികളുടെ എല്ലാം സ്നേഹം ഏറ്റുവാങ്ങി മുന്നേറുകയാണ് ഗാനഗന്ധർവൻ . വിജയകരമായ പ്രദർശനം നിറഞ്ഞ സദസ്സിൽ തുടരുന്ന ഗാനഗന്ധർവൻ ഏറ്റെടുത്ത മലയാളികൾക്ക് അണിയറപ്രവർത്തകർ നന്ദിയും അറിയിച്ചിരുന്നു .

ഇപ്പോൾ ഗാനഗന്ധർവനും കലാസദൻ ഉല്ലാസ് ആയി അഭിനയിച്ച മമ്മൂട്ടിക്കും സാക്ഷാൽ ഗാനഗന്ധർവൻ അഭിനന്ദനം അറിയിച്ചിരിക്കുകയാണ്. ഓൾ ദി ബെസ്റ്റ് മമ്മൂക്ക ഫോർ ഗാനഗന്ധർവൻ എന്നാണ് യേശുദാസ് കുറിച്ചിരിക്കുന്നത് .

ഗാനങ്ങൾക്ക് പ്രാധാന്യമുള്ള സിനിമ കൂടി ആയതിനാൽ യേശുദാസിനും ഗാനഗന്ധർവൻ വളരെ ഇഷ്ടമായെന്നാണ് സൂചിപ്പിച്ചത് .

മികച്ച കയ്യടികളോടെ ഗാനഗന്ധർവൻ തിയേറ്ററുകളിൽ സജീവമായിരിക്കുകയാണ് . രമേശ് പിഷാരടിയുടെ രണ്ടാം വരവ് ഗംഭീരമായെന്ന അഭിപ്രായമാണ് എങ്ങും. ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഗാനഗന്ധർവനായി . രമേശ് പിഷാരടി – മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന ചിത്രം കൂടി ആയതുകൊണ്ട് ആളുകൾക്ക് കൂടുതൽ പ്രതീക്ഷയുമായിരുന്നു . പ്രതീക്ഷ തെറ്റിച്ചില്ലെന്നാണ് ആളുകൾ പറയുന്നത്.

k j yesudas appreciating mammootty for gana gandharvan

More in Malayalam Breaking News

Trending

Recent

To Top