Connect with us

വിജയ് നായകനായെത്തിയ മെര്‍സലില്‍ എന്തുകൊണ്ട് പിൻവാങ്ങി; രണ്ട് വര്‍ഷത്തിന് ശേഷം ആ സത്യം വെളിപ്പെടുത്തുന്നു – ജ്യോതിക

Actress

വിജയ് നായകനായെത്തിയ മെര്‍സലില്‍ എന്തുകൊണ്ട് പിൻവാങ്ങി; രണ്ട് വര്‍ഷത്തിന് ശേഷം ആ സത്യം വെളിപ്പെടുത്തുന്നു – ജ്യോതിക

വിജയ് നായകനായെത്തിയ മെര്‍സലില്‍ എന്തുകൊണ്ട് പിൻവാങ്ങി; രണ്ട് വര്‍ഷത്തിന് ശേഷം ആ സത്യം വെളിപ്പെടുത്തുന്നു – ജ്യോതിക

ഏറെ ആരാധകരുള്ള താരമാണ് നടി ജ്യോതിക. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വെളളിത്തിരയില്‍ എത്തിയപ്പോഴും തെന്നിന്ത്യന്‍ താരം ജ്യോതികയോടുളള ആരാധകരുടെ സ്നേഹത്തിന് ഒരു കുറവുമില്ല. വിജയ്-അറ്റ്‌ലി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മെര്‍സലില്‍ നിന്നും അവസാന നിമിഷമാണ് ജ്യോതിക പിന്‍വാങ്ങിയത്. വിജയ് നായകനായെത്തിയ മെര്‍സലില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജ്യോതികയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു തുടക്കത്തില്‍ പുറത്തുവന്നത്. നാളുകള്‍ക്ക് ശേഷം വിജയ് യും ജ്യോതികയും ഒരുമിച്ചെത്തുന്നുവെന്നറിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ അധികം വൈകാതെ തന്നെ ആരാധകരെ നിരാശപ്പെടുത്തുന്ന കാര്യമായിരുന്നു നടന്നത്യ ജ്യോതിക ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുകയും പകരക്കാരിയായി നിത്യ മേനോന്‍ എത്തുകയുമായിരുന്നു.

2017ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ആറ്റ്‍ലി സംവിധാനം ചെയ്ത് ഇളയ ദളപതി നായകനായ മെര്‍സല്‍. രണ്ട് നായികമാരുള്ള ചിത്രത്തില്‍ ട്രിപ്പിള്‍ വേഷത്തിലാണ് വിജയ് എത്തിയത്. നിത്യ മേനോനും സാമന്തയുമായിരുന്നു നായികമാര്‍. നിത്യയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ചത് ജ്യോതികയെയായിരുന്നു. എന്നാല്‍ താരം ചിത്രത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ചിത്രം പുറത്തിറങ്ങിയതിന് രണ്ട് വര്‍ഷത്തിന് ശേഷം അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജോതിക. ജ്യോതികയുടെ പുതിയ ചിത്രമായ രാക്ഷസിയുമായി ബന്ധപ്പെട്ട ഒരഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് മനസ് തുറന്നത്. സിനിമയുടെ ക്രിയേറ്റീവ് കാര്യങ്ങളില്‍ അണിയറപ്രവര്‍ത്തകരുമായി വിയോജിപ്പ് തോന്നിയിരുന്നുവെന്നും അക്കാരണത്താലാണ് താന്‍ ചിത്രം വേണ്ടെന്ന് വെച്ചതെന്നുമാണ് ജ്യോതിക പറഞ്ഞത്.

jyothika

More in Actress

Trending

Recent

To Top