ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാന നിമിഷമായിരുന്നു ഇത്തവണത്തെ ഓസ്കര് വേദി. 95 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് പൂര്‍ണ്ണമായും ഇന്ത്യന്‍ പ്രൊഡക്ഷനില്‍ ഒരുങ്ങിയ ഒരു ചിത്രം ഓസ്കറില് ആദരിക്കപ്പെടുന്നത്. ‘നാട്ടു നാട്ടു’ നേടിയ വിജയത്തില്‍ ആഹ്ളാദം പങ്കുവയ്ക്കുന്ന ‘ആര്‍ആര്‍ആര്‍’ ടീമിനെ പ്രേക്ഷകര്‍ കണ്ടതാണ്.
ഓസ്കര് വേദിയില്‍ താന്‍ കാണാന്‍ ആഗ്രഹിക്കുന്ന നടന് ബ്രാഡ് പിറ്റ് ആണെന്നാണ് ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞത്.
‘ബ്രാഡ് പിറ്റിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം തന്റെ സിനിമകളോട് കാണിക്കുന്ന സമര്‍പ്പണം ഞാന്‍ ഇഷ്ടപ്പെടുന്നു. അദ്ദേഹം അഭിനയം, നടത്തം, ബ്രാഡ് പിറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്,’ എന്നായിരുന്നു ജൂനിയര്‍ എന്‍ടിആറിന്റെ മറുപടി.
ഒരു സിനിമയില്‍ ബ്രാഡ് പിറ്റിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍, ഏതായിരിക്കും ആ കഥാപാത്രം എന്ന് ചോദിച്ചപ്പോള്‍ ‘ട്രോയി’ലെ ഹെക്റ്റര്‍ ആകാന്‍ ഇഷ്ടമാണെന്നും എന്നാല്‍ മരണപ്പെടുന്നത് ഇഷ്ടപ്പെടുന്നില്ലെന്നുമായിരുന്നു നടന്റെ മറുപടി.
ഗ്രീക്ക് ഇതിഹാസമായ ഇലിയഡിനെ ആസ്പദമാക്കി ഒരുങ്ങിയ സിനിമയാണ് ട്രോയ്. മിര്മിഡോണ്സിലെ പടത്തലവനായ അക്കില്ലിസ് ആയി ബ്രാഡ് പിറ്റും ട്രോജന്‍ യോദ്ധാവായ ഹെക്ടറുടെ വേഷത്തില്‍ എറിക് ബാനയും ആണ് ചിത്രത്തില്‍.
മലയാളികൾക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദർശന രാജഗോപാലും ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...