Connect with us

അമ്പലമൊക്കെ മുങ്ങി തുടങ്ങി; കഴിഞ്ഞ തവണത്തേക്കാള്‍ വേഗത്തിലാണ് വെള്ളം വരുന്നത്; കനത്ത മഴയെ തുടർന്ന് ജാഗ്രത നിർദേശം നൽകി ജൂഡ് ആന്റണി ജോസഫ്

Malayalam

കഴിഞ്ഞ ദിവസം പെരിയാറിൽ വെള്ളം കൂടി ആലുവ മണപ്പുറം മുങ്ങിയതിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ മലയാള ചലച്ചിത്ര സംവിധായകൻ ജൂഡ് ആന്റണി ജോസഫ് രംഗത്തു വന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെ സംവിധായകന് വന്ന കമന്റുകൾ നിരവധിയാണ്. ജൂഡ് ആന്റണിയെ വിമർശിച്ചുകൊണ്ടാണ് കമൻറ്റുകൾ പലതും തന്നെ. എന്നാൽ ഇതിനു വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജൂഡ്. അതും ലൈവിലൂടെ.

ആലുവയില്‍ താനിപ്പോള്‍ നില്‍ക്കുന്ന ഫ്ലാറ്റിൽ നിന്നെടുത്ത ചിത്രമാണതെന്നും വെള്ളം കയറുന്ന സാഹചര്യമാണ് നിലവിലേതെന്നും ജൂഡ് പറഞ്ഞു.

‘ആലുവ, ദേശം എന്ന സ്ഥലത്തെ ഫ്ലാറ്റിലാണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. പുതിയ ചിത്രത്തിന്റെ എഴുത്തുമായി ബന്ധപ്പെട്ടായിരുന്നു ഇവിടെ താമസം. ഇവിടെ നിന്നുമാണ് ആലുവ മണപ്പുറത്തിന്റെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതും.”

‘എന്റെ പുറകില്‍ നിങ്ങള്‍ക്കു കാണാം. അമ്പലമൊക്കെ മുങ്ങി തുടങ്ങി. കഴിഞ്ഞ തവണത്തേക്കാള്‍ വേഗത്തിലാണ് വെള്ളം വന്നുകൊണ്ടിരിക്കുന്നത്. പേപ്പറിലും ടിവിയിലും വാര്‍ത്ത വരാന്‍ നോക്കി നില്‍ക്കാതെ ഉണര്‍ന്നു പ്രവര്‍ത്തിക്കുക. ഈ സമയം കൊണ്ട് തന്നെ ഞാനെന്റെ വീട്ടില്‍ പോയി അത്യാവശ്യ സാധനങ്ങളൊക്കെ മുകളിലേയ്ക്ക് കയറ്റിവച്ചു.’

‘കാരണം, വെള്ളമാണ് എപ്പോഴാണ് അത് നിറഞ്ഞുവരുന്നതെന്ന് പറയാന്‍ കഴിയില്ല. നല്ല മഴ പെയ്തുകൊണ്ടിരിക്കുകയാണ്. സുരക്ഷിതമായി കാര്യങ്ങള്‍ ചെയ്യുക. കഴിഞ്ഞ തവണ ഉണ്ടായതുപോലെ സംഭവിക്കാതിരിക്കട്ടെ. പ്രളയം വീണ്ടും വരാതിരിക്കാന്‍ പ്രാര്‍ഥിക്കുക.’

jude anthony jospeh- heavy rain -live

Continue Reading
You may also like...

More in Malayalam

Trending

Recent

To Top