Connect with us

എല്ലാ ത്യാ​ഗങ്ങളും എനിക്കും മക്കൾക്കും വേണ്ടി സഹിച്ച് എന്നെ അഭിനയിക്കാൻ വിടുന്നത് അവളാണ് ; ജ്യോതികയെ കുറിച്ച് സൂര്യ

Movies

എല്ലാ ത്യാ​ഗങ്ങളും എനിക്കും മക്കൾക്കും വേണ്ടി സഹിച്ച് എന്നെ അഭിനയിക്കാൻ വിടുന്നത് അവളാണ് ; ജ്യോതികയെ കുറിച്ച് സൂര്യ

എല്ലാ ത്യാ​ഗങ്ങളും എനിക്കും മക്കൾക്കും വേണ്ടി സഹിച്ച് എന്നെ അഭിനയിക്കാൻ വിടുന്നത് അവളാണ് ; ജ്യോതികയെ കുറിച്ച് സൂര്യ

ഒരുകാലത്ത് തമിഴ് സിനിമയിലെ താരജോഡികളായിരുന്നു സൂര്യയും ജ്യോതികയും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ എല്ലാം തന്നെ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. സ്ക്രീനിലെ ജോഡികൾ ജീവിതത്തിലും ഒന്നിച്ചതോടെ സിനിമയിൽ നിന്നും വിട്ടു നിന്ന ജ്യോതിക വീണ്ടും സിനിമകളിൽ സജീവമാകുകയാണ് .മാതൃകാപരമായ ദാമ്പത്യ ജീവിതം നയിക്കുന്ന ഈ ദമ്പതികൾ പലപ്പോഴും പല പൊതുവേദികളിലും പങ്കാളികളുടെ ഗുണഗണങ്ങൾ വർണ്ണിക്കാറുണ്ട്. ആരാധകരിൽ പലരും പറയുന്നത് സൂര്യയേയോ ജ്യോതികയെയോപോലെ ഒരു പങ്കാളിയെ കിട്ടണമെന്നാണ് അത്രത്തോളം അണ്ടർസ്റ്റാന്റിങും സ്നേഹവും പിന്തുണയുമാണ് ഇരുവർക്കും പരസ്പരമുള്ളത്.

എവിടെപ്പോയാലും ഒപ്പം ഭാര്യ ജ്യോതികയേയും സൂര്യ കൊണ്ടുപോകും. ഏത് വേദിയിൽ പ്രസം​ഗിച്ചാലും തന്റെ ജോയെ കുറിച്ച് ഒരു വാക്ക് എങ്കിലും പറയാതിരിക്കില്ല സൂര്യ. ഇപ്പോഴിത വികടൻ അവാർഡിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ജ്യോതികയെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തനിക്കും മക്കൾക്കും വേണ്ടി എല്ലാ ത്യാ​ഗങ്ങളും ചെയ്ത് തന്നെ പിന്തുണയ്ക്കുന്നത് ജ്യോതികയാണെന്നും അതിനാൽ തന്റെ പ്രിയപ്പെട്ട ജ്യോതികയ്ക്ക് തനിക്ക് കിട്ടിയ അം​ഗീകാരങ്ങൾ ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നാണ് സൂര്യ പറഞ്ഞത്.

നടൻ കമൽഹാസനാണ് ജയ് ഭീം, സൂരരൈപോട്ര് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനുള്ള മികച്ച നടനുള്ള ആനന്ദ വികടൻ പുരസ്കാരം സൂര്യയ്ക്ക് കൈമാറിയത്. അത് സ്വീകരിച്ച ശേഷം നടത്തിയ പ്രസം​ഗത്തിലാണ് ഭാര്യ ജ്യോതികയെ കുറിച്ച് സൂര്യ സംസാരിച്ചത്.ഞാൻ ഈ പുരസ്കാരം ഒരാൾക്ക് ഡെഡിക്കേറ്റ് ചെയ്യാൻ ആ​ഗ്രഹിക്കുന്നു… എല്ലാ ത്യാ​ഗങ്ങളും എനിക്കും മക്കൾക്കും വേണ്ടി ചെയ്യുന്ന എന്നെ അഭിനയിക്കാൻ വിടുന്ന ജ്യോതികയ്ക്ക് സമർപ്പിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നാണ് സൂര്യ പറഞ്ഞത്. തന്റെ എല്ലാ കാര്യങ്ങളിലും തന്റെ ഭാര്യ ജ്യോതികയും ഒരു ഭാ​ഗമാണെന്നും സൂര്യ പറഞ്ഞു.

ജോയുടെ പേര് സൂര്യ പറഞ്ഞതും ആരാധകർ അടക്കം ഒന്നടങ്കം ആർപ്പ് വിളിക്കാൻ തുടങ്ങി. സൂര്യയുടെ കണ്ണിൽ നോക്കി കഴിഞ്ഞാൽ തനിക്ക് ദേഷ്യപ്പെടാൻ സാധിക്കില്ലെന്നാണ് ജ്യോതിക തന്റെ ഭർത്താവിനെ കുറിച്ച് സംസാരിച്ച് ഒരിക്കൽ പറഞ്ഞത്. വിവാഹശേഷം അഭിനയം അവസാനിപ്പിച്ചിരുന്നു ജ്യോതിക.പക്ഷെ മുപ്പത്തിയാറ് വയതിനിലെ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സൂ‌ര്യ തന്നെ വീണ്ടും ജ്യോതികയെ അഭിനയത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നീട് നിരവധി സിനിമകളിൽ ജ്യോതിക അഭിനയിച്ചു. അവയിൽ മിക്കതും സൂര്യ തന്നെയാണ് നിർമിച്ചിരിക്കുന്നതും. വിവാഹം എന്റെ വലിയ സന്തോഷം. എനിക്ക് ഷൂട്ടിങ് ഇഷ്ടമല്ല. പത്ത് വര്‍ഷം ഞാനത് ചെയ്തു.

എല്ലാ ദിവസം സെറ്റില്‍ പോയി രാവിലെ മുതല്‍ വൈകുന്നേരം വരെ അവിടെ ചെലവഴിച്ചു. അവസാനം എനിക്ക് തന്നെ മടുത്തു. താല്‍പര്യം നഷ്ടപ്പെട്ടു. പണം ഉണ്ടാക്കി. വിവാഹം വലിയ സന്തോഷമായിരുന്നു. സൂര്യ എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ രണ്ടാമത് ആലോചിക്കാതെ ഞാന്‍ പെട്ടന്ന് തന്നെ സമ്മതം മൂളി. വീട്ടുകാര്‍ കൂടി സമ്മതിച്ചപ്പോള്‍ അടുത്ത മാസം തന്നെ വിവാഹം നടത്താന്‍ ഞാന്‍ തയാറാകുകയായിരുന്നു.അധികം ആലോചന ഒന്നും വേണ്ടി വന്നില്ല. അത്രയ്ക്കും സന്തോഷമായിരുന്നു എനിക്ക്. വിവാഹ ജീവിതത്തെ കുറിച്ച് സംസാരിച്ച് മുമ്പൊരിക്കൽ‌ ജ്യോതിക പറഞ്ഞത് ഇങ്ങനെയായിരുന്നു. 2006ലാണ് സൗത്ത് ഇന്ത്യ മുഴുവൻ ആഘോഷിച്ച സൂര്യ-ജ്യോതിക താരവിവാഹം നടന്നത്.

ഇരുവർക്കും രണ്ട് മക്കളാണുള്ളത്. ദിയയും ദേവും. നിലവിൽ ജ്യോതികയും സൂര്യയും മുംബൈയിലാണ് താമസം. ഒരു ബോളിവുഡ് ചിത്രത്തിലാണ് ജ്യോതിക ഇപ്പോൾ അഭിനയിക്കുന്നത്. വികടൻ അവാർഡ് ദാന ചടങ്ങിൽ ജയ് ഭീമിന് അഞ്ച് അവാർഡുകൾ ലഭിച്ചു.

More in Movies

Trending