Connect with us

ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട ജനങ്ങൾ എണ്ണിയെണ്ണി ചോദിക്കും ഈ അവസ്ഥ അതിദയനീയം മുഖ്യമന്ത്രിക്കെതിരെ ജോയ് മാത്യു….

Malayalam

ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട ജനങ്ങൾ എണ്ണിയെണ്ണി ചോദിക്കും ഈ അവസ്ഥ അതിദയനീയം മുഖ്യമന്ത്രിക്കെതിരെ ജോയ് മാത്യു….

ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട ജനങ്ങൾ എണ്ണിയെണ്ണി ചോദിക്കും ഈ അവസ്ഥ അതിദയനീയം മുഖ്യമന്ത്രിക്കെതിരെ ജോയ് മാത്യു….

സാമൂഹിക പ്രസക്തിയുള്ള സംഭവങ്ങളിലും ആനുകാലികമായ മറ്റു കാര്യങ്ങളിലും അഭിപ്രായങ്ങളും എതിർപ്പുകളും പ്രകടിപ്പിക്കുന്ന നടനാണ് ജോയ്‌ മാത്യു. സർക്കാരിനെതിരായി വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ജോയ്‌ മാത്യുവിനെ തേജോവധം ചെയ്യാൻ ശ്രമിച്ച സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. മുഖ്യ മന്ത്രിയുടെ ഓഫീസിലെ വിവാദങ്ങളെ വിമർശിച്ചാണ് നടൻ ജോയ് മാത്യു രംഗത്ത് എത്തിയത് . ശിവ ശങ്കറിന്റെ അവസ്ഥയില്‍ പിണറായിക്കെതിരെ ആഞ്ഞടിക്കുകയാണ് ജോയ് മാത്യു…

ആർകിടെക്ട് ശങ്കറിന് സർക്കാരിൽ നിന്ന് ലഭിക്കാനുളള കുടിശ്ശികയുമായി ബന്ധപ്പെട്ടാണ് ജോയ്മാത്യുവിന്റെ പ്രധാന വിമർശനം. നിർമാണ ജോലികൾ പൂർത്തിയാക്കിയിട്ടും വിവിധ വകുപ്പുകളിൽ നിന്ന് പണം ലഭിക്കാത്തതുകാരണം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ശങ്കർ പറഞ്ഞിരുന്നു. ജോലികൾ പൂർത്തിയാക്കി വർഷങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും പണം ലഭിക്കാത്തത് ദുഃഖകരമാണെന്നും കോവിഡ് പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാനുളള ശ്രമത്തിലാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പാവപ്പെട്ടവർക്ക് പാർപ്പിടം എന്ന സങ്കല്പം യാഥാർഥ്യമാക്കിയ വ്യക്തിയാണ് ശങ്കറെന്നും മുഖ്യമന്ത്രിയുടെ കീഴിലുളള ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ കാരുണ്യരഹിതമായ പ്രവൃത്തിമൂലം സ്ഥാപനം മുടിയുകയാണെന്നും തൊഴിലാളികൾ ആത്മഹത്യയെപ്പറ്റി ചിന്തിക്കുകയാണെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ ജോയ്മാത്യു കുററപ്പെടുത്തി. വാർത്താസമ്മേളനത്തിൽ സർക്കാരിന്റെ നേട്ടങ്ങളെ എണ്ണിയെണ്ണി പറയുന്ന മുഖ്യമന്ത്രിയോട് ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട, ജനങ്ങൾ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും എന്ന മുന്നറിയിപ്പും ജോയ്മാത്യു നൽകുന്നുണ്ട്.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ യാണ്

ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട
ജനങ്ങൾ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും

സ്വർണ്ണവും സ്വപ്നയും വിഹരിക്കുന്ന അധികാരത്തിന്റെ ഇടനാഴികളിൽ കണ്ണ് മഞ്ഞളിച്ചു നിൽക്കുകയാണ് മലയാളി.ഇത്രയും പറയാൻ കാര്യം,ഇന്നലെ രാത്രി എന്റെ കാഴ്ചയിൽ തടഞ്ഞ ദുഖകരമായ ഒരു വീഡിയോ ആണ്. കേരളത്തിലെ എന്നല്ല ലോകത്ത് തന്നെ അറിയപ്പെടുന്ന ഒരു ആർക്കിടെക്ടാണ് ശങ്കർ.ചെലവ് കുറഞ്ഞ കെട്ടിട നിർമ്മാണ പദ്ധതികളുടെ അമരക്കാരൻ. മെട്രോ ശ്രീധരനെപ്പോലെ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന പാവപ്പെട്ടവർക്ക് പാർപ്പിടം എന്ന സങ്കല്പം യാഥാർഥ്യമാക്കിയ ആൾ.
മാറി മാറി വന്ന ഗവർമ്മന്റുകൾക്കെല്ലാം സ്വീകാര്യനായ ശങ്കറിന്റെ നേതൃത്വത്തിലുള്ളതും ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന ഹെബിറ്റാറ്റ് ഗ്രൂപ്പ് പാവപ്പെട്ടവർക്കായി ആയിരക്കണക്കിന് വീടുകളാണ് വിവിധ പ്രോജക്ടുകളുടെ ഭാഗമായി നിർമ്മിച്ച് നൽകിയിട്ടുള്ളത്.കൂടാതെ ഗവർമെന്റിന്റെ തന്നെ വിവിധ കെട്ടിടങ്ങൾ ഏറ്റവും ചെലവ് കുറച്ചും കാലാവസ്ഥാനയോജ്യമായ രീതിയിലും,പരിസ്ഥിതിക്കിണങ്ങുന്ന രീതിയിലും നിർമ്മിച്ച് നൽകി ലോകശ്രദ്ധ നേടിയ, ഇന്ത്യാ ഗവർമെന്റ് പതമശ്രീ നൽകി ആദരിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥ അതി ദയനീയമാണ് എന്ന് നമ്മൾ അറിയുക.

ഭരണം എന്നാൽ പോലീസിനെവിട്ട് പേടിപ്പിക്കുകയാണെന്ന് തെറ്റിദ്ധരിച്ച മുഖ്യമന്ത്രി അറിയുക, താങ്കളുടെ കീഴിലുള്ള ഏതാനും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ കാരുണ്യരഹിതമായ പ്രവൃത്തിമൂലം ഒരു സ്ഥാപനം മുടിയുന്നു,തൊഴിലാളികൾ ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നു .

യോഗ്യതയില്ലാത്ത കമ്പനികൾക്ക് കരാർ നേടിക്കൊടുത്ത് കോടികൾ കമ്മീഷൻ പറ്റുന്ന സ്വപ്ന സുന്ദരികളില്ലാത്തതതിനാലാവാം ശങ്കർ എന്ന പ്രതിഭാശാലി പണിമുഴുമിപ്പിച്ച ഗവർമെന്റ് കെട്ടിടങ്ങളുടെ പണിക്കൂലിയായ കോടിക്കണക്കിനു രൂപ കുടിശ്ശികയാക്കിയത് .

ശങ്കറിന്റേത് ഒരു ഒറ്റപ്പെട്ട സംഭാവമല്ല എന്നുകൂടി അറിയുക .കോവിഡ് വിതച്ച ദുരിതത്തിലാണെങ്കിലും മനുഷ്യർക്ക് ഭക്ഷണമെങ്കിലും ഈ ഓണക്കാലത്ത് കഴിക്കണ്ട സാർ ?
അല്ലാതെ അദ്ദേഹത്തെയും ആ സ്ഥാപനത്തിലെ തൊഴിലാളികളെയും പാതാളത്തിലേക്ക് ചവുട്ടിത്തതാഴ്ത്തുന്ന വാമനൻ ആകരുത് താങ്കൾ എന്നുകൂടി അപേക്ഷിക്കട്ടെ .

അധികാരത്തിൽകയറിയപ്പോൾ
‘ഓരോ ഫയലിന് പുറകിലും ഒരു ജീവിതമുണ്ട് ‘ എന്നൊക്കെ വലിയ ഡയലോഗ് ഒക്കെ കാച്ചിയിരുന്നല്ലോ
പക്ഷെ ഫയലിന്റെ പുറകിൽ ജീവിതമല്ല കൈക്കൂലി കാത്തിരിക്കുന്ന ഉദ്യോഗസ്ഥന്മാരാണെന്ന് ഓരോ കേരളീയനും ഇപ്പോൾ മനസ്സിലാക്കിക്കൊണ്ടിരിക്കയാണ്.
അതിനാൽ ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട
ജനങ്ങൾ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും

നാട്ടുകാരെ ഞെട്ടിച്ച ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. നെടുമങ്ങാട് ഗവ. കോളേജിലെ രണ്ടാംവർഷ ഗണിതശാസ്ത്ര വിദ്യാർത്ഥിനി ആരതിയുടെ ദുരൂഹമരണത്തിൽ വിങ്ങലോടെയാണ് സുഹൃത്തുക്കളും ബന്ധുക്കളും. കറുപ്പിന് ഏഴഴകെന്ന് കീർത്തികേട്ട നാട്ടിൽ നിറം കറുപ്പായതുകൊണ്ട് കൂട്ടുകാർ കളിയാക്കുന്നതായി കത്തെഴുതിവച്ച് കൊണ്ടായിരുന്നു ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കിയത്.

കൊപ്പം അരശുപറമ്പ് സരസ്വതി ഭവനിൽ എസ്.എസ്. ആരതി(19) കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി നെടുമങ്ങാട് പൊലീസ് പറഞ്ഞു.
നിറം കറുപ്പായതിനാൽ ആർക്കും തന്നോട് സ്നേഹമില്ലെന്നാണ് കത്തിലെ ഉള്ളടക്കം. അപകർഷതാബോധം ആത്മഹത്യയിലേക്കു നയിച്ചതാകാമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

സ്വകാര്യവാഹന ഡ്രൈവർ സതീഷ്‌കുമാറിന്റെയും നെടുമങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സിന്ധുവിന്റെയും മകളാണ്. സതീഷ് ഏറെനാൾ ഗൾഫിൽ ഡ്രൈവറായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് അച്ഛനും അമ്മയും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ആരതി ഫാനിൽ കെട്ടിത്തൂങ്ങിയത്. കുളിമുറിയിലായിരുന്ന ഇളയ സഹോദരി ആവണി പുറത്തുവന്നപ്പോൾ ഷാളിൽ തൂങ്ങിയ നിലയിൽകണ്ട ആതിരയെ ഫാനിലെ കെട്ടുമുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പ‌ഠിക്കാൻ മിടുക്കിയായിരുന്നു ആരതിയെന്ന് കോളേജിലെ അദ്ധ്യാപകൻ പറഞ്ഞു. സംഭവ ദിവസം രാവിലെ നടന്ന ഇംഗ്ളീഷ് ഓൺലൈൻ ക്ളാസിലും പങ്കെടുത്തിരുന്നു. നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.

എന്നാൽ ഇല്ലായ്‌മകളുടെ നടുവിൽ കഠിനാദ്ധ്വാനം ചെയ്‌ത് സതീഷ് കുമാറും സിന്ധുവും നേടിയതെല്ലാം ആരതിക്കും അനുജത്തി ആവണിക്കും വേണ്ടിയായിരുന്നു. ഏറെനാൾ നെടുമങ്ങാട്ട് കൂലിക്ക് വാഹനമോടിച്ചിരുന്ന സതീഷ്‌കുമാർ, ഗൾഫിൽ നിന്നു സമ്പാദിച്ച പണംകൊണ്ട് വാങ്ങിയ വാഹനങ്ങളുമായി ഡ്രൈവറായി ജോലി ചെയ്യുകയാണ്. കർഷക തൊഴിലാളിയായിരുന്നു സിന്ധു.

മക്കളെ ഇരുവരെയും ഉയർന്ന നിലയിലെത്തിക്കാനുള്ള കണക്ക് കൂട്ടലിലായിരുന്നു ഇവർ. കണക്ക് വിഷയത്തിൽ അഗ്രഗണ്യയായ സിന്ധു പാറക്കോണം കുടുംബശ്രീ എ.ഡി.എസിന്റെ സെക്രട്ടറിയും ടൗണിലെ സ്വകാര്യ ഫ്ളക്‌സ് പ്രിന്റിംഗ് സെന്ററിലെ അക്കൗണ്ടന്റുമാണ്. വരവുചെലവുകൾ കൃത്യതയോടെ എഴുതി സൂക്ഷിക്കാനുള്ള സിന്ധുവിന്റെ മിടുക്ക്, പത്താം തരത്തിലും പ്ലസ്‌ ടുവിനും ആരതിയിലും ആവണിയിലും പ്രതിഫലിപ്പിച്ചിരുന്നു.
കണക്കെഴുത്തിൽ ആരതി അമ്മയെ സഹായിക്കാറുണ്ടായിരുന്നു. കുടുംബശ്രീ അംഗങ്ങളിലെ നിർദ്ധനരായ സ്ത്രീകളുടെ മക്കൾക്ക് സാമ്പത്തിക സഹായവും യൂണിഫോമും വിതരണം ചെയ്യാൻ അമ്മയോടൊപ്പം വീടുകളിലെത്തിയ ആരതിയുടെ മുഖം നാട്ടുകാർക്ക് വേദനിക്കുന്ന ഓർമ്മയായി. ഭാവിയുടെ വാഗ്ദാനമാകേണ്ടിയിരുന്ന വിദ്യാർത്ഥിയാണ് അകാലത്തിൽ പൊലിഞ്ഞുപോയതെന്ന് സ്ഥലവാസിയും നഗരസഭ കൗൺസിലറുമായ രാജീവ് പറഞ്ഞു.

ഡിഗ്രി മാത്‌സ് മെയിൻ എടുക്കാനുള്ള തീരുമാനം കുടുംബം ആലോചിച്ച് എടുത്തതാണ്. ഒ.ബി.സി ക്വാട്ടയിൽ ഉന്നത പദവി കരസ്ഥമാക്കാൻ കണക്ക് മെയിനെടുത്ത് പഠിക്കുന്നത് ഉപകരിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. കോളേജിൽ അദ്ധ്യാപകർക്കെല്ലാം ആരതിയെക്കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളൂ. അസൈൻമെന്റുകൾ ഒന്നുപോലും ഉഴപ്പാതെ പൂർത്തിയാക്കുന്ന മിടുക്കിയായിരുന്നെന്ന് ആരതി പഠിച്ചിരുന്ന നെടുമങ്ങാട് ഗവൺമെന്റ് കോളേജിലെ അദ്ധ്യാപകർ പറഞ്ഞു. ഓണലൈൻ ക്ലാസ് ആരംഭിച്ചതു മുതൽ ആരതി മുടങ്ങാതെ പങ്കെടുക്കാറുണ്ടായിരുന്നു.

കഴിഞ്ഞദിവസവും രാവിലെ ഇംഗ്ളീഷ് ക്ലാസിൽ അറ്റൻഡ് ചെയ്‌തിരുന്നു. അമ്മ പതിവുപോലെ ഫ്ളക്‌സ് സെന്ററിലെ ജോലിക്കുപോയിരുന്നു. ഉച്ചയ്‌ക്ക് അച്ഛനെത്തി മക്കളോടൊപ്പം ഭക്ഷണം കഴിച്ച ശേഷം കറണ്ട് ബില്ലടയ്ക്കാനും പോയി. വീട്ടിൽ ആവണിയും ആരതിയും മാത്രമാണ് പിന്നീട് ഉണ്ടായിരുന്നത്. ആവണി കുളിച്ച ശേഷം മടങ്ങിയെത്തിയപ്പോഴാണ് ആരതിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. കത്തെഴുതി നോട്ടുബുക്കിൽ വച്ച ശേഷം കിടപ്പുമുറിയിൽ തൂങ്ങിമരിച്ചെന്നാണ് എഫ്.ഐ.ആറിലുള്ളത്. ‘ തന്നോട് ആർക്കും സ്നേഹമില്ലെന്ന ആത്മഹത്യാക്കുറിപ്പിലെ പരിഭവത്തിൽ കഴമ്പില്ലെന്നാണ് ആരതിയെ അറിയാവുന്നവരെല്ലാം പറയുന്നത്. ജീവനൊടുക്കിയതിന് മറ്റെന്തെങ്കിലും കാരണമുണ്ടാകുമെന്നാണ് സംശയം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് നെടുമങ്ങാട് പൊലീസ് വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top