Connect with us

ജോഷിയുടെ പുതിയ ചിത്രം ;ചെമ്പനും ജോജുവും നായകന്മാർ

Malayalam Breaking News

ജോഷിയുടെ പുതിയ ചിത്രം ;ചെമ്പനും ജോജുവും നായകന്മാർ

ജോഷിയുടെ പുതിയ ചിത്രം ;ചെമ്പനും ജോജുവും നായകന്മാർ

ജോസഫ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ മികച്ച ഒരിടം നേടിയ നടനാണ് ജോജു.അതുപോലെതന്നെ ഈ മ യൗ വിലൂടെ വളരെയധികം ശ്രദ്ധ നേടിയ താരമാണ് ചെമ്പൻ വിനോദ്. ഇരുവരും നായകന്മാരായ ഈ ചിത്രങ്ങൾ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. ഈ ചിത്രങ്ങളിലെ അഭിനയത്തിന് നിരവധി അവാർഡുകളും വാരിക്കൂട്ടി.മലയാള സിനിമയിലെ പ്രതിഭാധനരായ രണ്ട് നടന്‍മാരാണ് ജോജു ജോര്‍ജും ചെമ്പന്‍ വിനോദും. ചെറിയതെന്നോ വലിയതെന്നോ വ്യത്യാസമില്ലാതെ നിരവധി നല്ല വേഷങ്ങളില്‍ ഇരുവരും അഭിനയിച്ചിട്ടുണ്ട് അഭിനയിക്കുന്നുമുണ്ട്.

മലയാള സിനിമയുടെ മാസ് ഡയറക്ടര്‍ ജോഷി സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിനായി ഇരുവരും ഒന്നിക്കുകയാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് നൈല ഉഷയാണ്.

Nyla Usha

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്.

ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജുവും ഈ മ യൗവിന് ശേഷം ചെമ്പനും നായക വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് ചിത്രമായ ലുസിഫെറില്‍ ആണ് നൈല ഉഷ അവസാനമായി അഭിനയിച്ചത്. ലൂസിഫര്‍ റിലീസിന് ഒരുങ്ങുകയാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ചെമ്പന്‍ വിനോദിന്റെ ഇനി റിലീസ് ചെയ്യാന്‍ ഉള്ള പ്രധാന ചിത്രം. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ‘ചോല’യില്‍ ജോജു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

joshy’s new filim

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top