Connect with us

‘ ലോഹിയേട്ട, പാറ കല്ലുകൾക്കു ആണും / പെണ്ണും വ്യത്യാസമുണ്ടെന്ന് കന്മദത്തിലെ ഡയലോഗില്ലേ ? അതെങ്ങിനെ ലോഹിയേട്ടന് അറിയാം …?? ലോഹിതദാസിന്റെ മറുപടി കേട്ട് ചോദിച്ചയാൾ ഞെട്ടി … പിന്നീട് രണ്ടുപേരും കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു !!

Social Media

‘ ലോഹിയേട്ട, പാറ കല്ലുകൾക്കു ആണും / പെണ്ണും വ്യത്യാസമുണ്ടെന്ന് കന്മദത്തിലെ ഡയലോഗില്ലേ ? അതെങ്ങിനെ ലോഹിയേട്ടന് അറിയാം …?? ലോഹിതദാസിന്റെ മറുപടി കേട്ട് ചോദിച്ചയാൾ ഞെട്ടി … പിന്നീട് രണ്ടുപേരും കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു !!

‘ ലോഹിയേട്ട, പാറ കല്ലുകൾക്കു ആണും / പെണ്ണും വ്യത്യാസമുണ്ടെന്ന് കന്മദത്തിലെ ഡയലോഗില്ലേ ? അതെങ്ങിനെ ലോഹിയേട്ടന് അറിയാം …?? ലോഹിതദാസിന്റെ മറുപടി കേട്ട് ചോദിച്ചയാൾ ഞെട്ടി … പിന്നീട് രണ്ടുപേരും കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു !!

‘ ലോഹിയേട്ട, പാറ കല്ലുകൾക്കു ആണും / പെണ്ണും വ്യത്യാസമുണ്ടെന്ന് കന്മദത്തിലെ ഡയലോഗില്ലേ ? അതെങ്ങിനെ ലോഹിയേട്ടന് അറിയാം …?? അദ്ദേഹം എനിക്കുവേണ്ടി വാങ്ങി വച്ചിരുന്ന ബ്രാണ്ടി ഗ്ലാസ്സിലേക്കു ഒഴിച്ച് , എടുത്തു കുടിച്ചു കൊണ്ട് , ഞാൻ ചോദിച്ചു , തൊട്ടുകൂടാൻ കൂർക്ക വേവിച്ചതും മാങ്ങാ അച്ചാറും ..!! അദ്ദേഹം ഒരു ചെറിയ ഗ്ലാസ് തണുത്ത കള്ളിൽ നാട്ടു മഞ്ഞൾ പൊടി മാത്രം ഇട്ടു കുടിച്ചു എനിക്ക് കമ്പനി തന്നിട്ട് ചോദിച്ചു ” ഈ ചോദ്യം എന്നോട് ചോദിയ്ക്കാൻ , നിനക്കെങ്ങനെ അറിയാം ? ” പിന്നെ ചാരുകസേരയിൽ എന്റെ ഉത്തരത്തിനായി ചെവിയോർത്തു കൊണ്ട് , ചാരി കിടന്നു …!

ലക്കിടിയിലെ ലോഹിയേട്ടന്റെ വീട്ടിൽ ഞാനൊരു ഒരു പതിവ് സന്ദർശകനായിരുന്നില്ല  . പക്ഷെ ഇടയ്ക്കിടെ പോകും , അതും രാത്രികളിൽ മാത്രം , ചോദിച്ചിട്ടേ എത്തുകയുള്ളൂ . .ചെല്ലേണ്ട താമസം അവിടുത്തെ അതി കഠിനമായ തണുപ്പുള്ള കുളത്തിൽ കുളിച്ചിട്ടേ വീട്ടിൽ കയറ്റുമായിരുന്നുള്ളു … !!! അതിനുവേണ്ടി ഒരു തോർത്ത് മുണ്ടു അദ്ദേഹം കരുതിവക്കുമായിരുന്നു. എന്നിലുള്ള കച്ചവടകാരനെ ഇറക്കി വച്ചിട്ട് എന്റെ വീട്ടിൽ കയറിയാൽ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട് . !!! കുളിച്ചു കയറി വരുമ്പോൾ കുറച്ചു രാസ്നാദി പൊടി എടുത്തു തരും , പ്രകൃതിയോട് കളിവേണ്ട എന്നും പറഞ്ഞു കരുതലോടെ നെറുകയിൽ തേക്കാൻ പറയും ..!! ഞാൻ ആരാധിച്ചിരുന്ന മഹാനായ ആ മനുഷ്യനെ , എഴുത്തുകാരനെ എന്നും അനുസരിച്ചേ ശീലമുള്ളൂ …!!! പക്ഷെ അദ്ദേഹത്തിലുള്ള സംവിധായകനെ അനുസരിക്കാൻ ബുദ്ധിമുട്ടായതിനാൽ , പലപ്പോഴും കലഹിക്കാറുമുണ്ടായിരുന്നു – അതിനാൽ എന്നെ വീട്ടിൽ നിന്നും ഇറക്കിയും വിടുമായിരുന്നു ..!!!

” പറയടാ , നിനക്കെങ്ങനെ കല്ലുകളെകുറിച്ചറിയാം ..??” ലോഹിയേട്ടൻ വിടുന്ന പ്രശ്നമില്ലായിരുന്നു .. . പതുക്കെ ഞാൻ പറഞ്ഞു ‘’ അതുപിന്നെ , ഞാൻ പാറ മടയിൽ പണിക്കു പോയിട്ടുണ്ട് ..മേലൂരിൽ .!!! ” സ്വന്തം ബെൻസ് കാറിലും , ലാൻഡ് ക്രൂസറിലും , പജേരോവിലും  വന്നുകൊണ്ടിരുന്ന എന്നെ അവിശ്വസനീയമായി കുറച്ചു നേരം നോക്കികൊണ്ടിരുന്നു അദ്ദേഹം , പക്ഷെ പറഞ്ഞത് സത്യമാണെന്നു ബോധ്യപെട്ടിട്ടായിരിക്കണം , തലകുലുക്കി സ്വയം പറഞ്ഞു ” ഞാനും .. ” അത് കേട്ട് ഞാൻ ഞെട്ടിപ്പോയീ…!!! പിന്നെ ഞങ്ങൾ ഒരുപാടു പാറമട വിശേഷങ്ങൾ പറഞ്ഞു രാത്രി പകലാക്കി ..

പകച്ചു പരിഭ്രമിച്ചു നിന്ന കൊടിയ ദാരിദ്ര്യത്തിന്റെ നാളുകളിൽ ഞങ്ങൾ രണ്ടു പേരും ചാലക്കുടിക്ക് അടുത്ത സ്ഥലങ്ങളായ മേലൂരിലും , മുന്ന്നൂർ പള്ളിയിലും ഉള്ള പാറമടകളിൽ , രണ്ടു കാലഘട്ടങ്ങളിലായി കുറച്ചു കാലം ജീവിക്കാൻ വേണ്ടി കൂലി പണി ചെയ്തിരുന്നു എന്നത് തിരിച്ചറിഞ്ഞു .., അദ്ദേഹം എന്നെ കേട്ടിപ്പിടിച്ചു… വെള്ളമടിച്ചു ഫിറ്റായ ഞാൻ അങ്ങേരെ കെട്ടിപിടിച്ചു ചുമ്മാ കരഞ്ഞു … !!! പാറമടയിൽ നിന്ന് കിട്ടിയ മുത്തായിരിക്കണം ” കന്മദം” . അതിനടുത്ത സ്ഥലമാണ് , കുന്നപ്പള്ളി , അവിടത്തുകാരിയാണ് ലോഹിയേട്ടന്റെ സിന്ധു ചേച്ചി ! അത് കഴിഞ്ഞാണ് എന്റെ ഗ്രാമം, സാക്ഷാൽ ഏഴാറ്റുമുഖം ..!!!

വളരെ വര്ഷങ്ങള്ക്കു മുൻപ് അടൂർ ഗോവിന്ദൻ കുട്ടിയെന്ന ഭീകരനാണ് എന്നെ ലോഹിയേട്ടനിലേക്കു എത്തിച്ചത് ..അദ്ദേഹത്തിന്റെ ആലുവയിലെ വീട്ടിൽ വെച്ചായിരുന്നു ആദ്യ കൂട്ടിമുട്ടൽ .. പിന്നീട് അതെ ഗോവിന്ദൻ കുട്ടി ഒരു പ്രധാന വേഷം ചെയ്ത , ഇന്ദ്രജിത്തും , സിമ്രാനും ജോഡികളായ 2007 ഓഗസ്റ്റ് 3 നു റിലീസ് ചെയ്ത , ഞാൻ നിർമിച്ച ‘’ ഹാർട്ട് ബീറ്റ്‌സ് ” എന്ന പടം എട്ടു നിലയിൽ പൊട്ടിയപ്പോൾ , വീട്ടിൽ ഒറ്റയ്ക്ക്  മദ്യപിച്ചിരുന്ന എനിക്കൊരു ഫോൺ കാൾ വന്നു …ഓഗസ്റ്റ് 3 നു രാത്രി എന്നെ വിളിച്ച സിനിമക്കാരിൽ ഒരേ ഒരാൾ , അത് മറ്റാരും അല്ലായിരുന്നു , ലോഹിയേട്ടൻ ..!! ” നിനക്ക് സങ്കടമുണ്ടോ ” ഞാനൊന്നും പറഞ്ഞില്ല , ” എടാ എനിക്കറിയാം നിന്നെ ” ലോഹിയേട്ടൻ തുടർന്നു… ” എടാ പൊട്ടാ , നീ ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ കേറിയക്കാ , ജയിച്ചാലും , തോറ്റാലും ഫീസ് കെട്ടണം ..സിനിമ എന്ന യൂണിവേഴ്സിറ്റിയിൽ , കാലം തെളിയിക്കും നീ ജയിക്കോ , തോക്കോ എന്നത് … മനസ്സിലായോ ? ”’ ഞാൻ വെറുതെ മൂളി. അദ്ദേഹം ഫോൺ വച്ചു, പിന്നെ ആലോചിച്ചു സങ്കടം വന്നപ്പോൾ വീണ്ടും ഗ്ലാസ് നിറച്ചു !!! എന്റെ , ലോഹിയേട്ടാ , ഞാൻ ഇന്നും പഠിക്കുകയാ.. സിനിമ എന്ന മരീചിക …!!!

പ്രശസ്ത എഴുത്തുകാരനും , ചിത്രകാരനും, ലളിത കല അക്കാദമി അധ്യക്ഷനുമായിരുന്ന മനോരമ വീക്കിലി എഡിറ്റർ ഫ്രാൻസിസ് സർ എറണാകുളത്തു വന്നു തിരികെ കോട്ടയത്തേക്കുപോകുന്നതിനു മുൻപ് , എന്റെ ഒരു കൂട്ടുകാരന്റെ ഡിന്നർ പാർടിയിൽ പങ്കെടുക്കുകയുണ്ടായിരുന്നു .. ഒരല്പം മിനുങ്ങിയ എന്നെ നന്നാക്കാൻ ലോഹിയേട്ടനെ ഫോൺ ചെയ്തു ഉപദേശിക്കാൻ പറഞ്ഞു , ഫോൺ വാങ്ങിയ അദ്ദേഹം ഒരുപാടു ‘’ ഉപദേശം ” ഫോണിൽ കൂടി തന്നു …!!! പിറ്റേ ദിവസം , ഞായറാഴ്ച ( 28 ജൂൺ 2009 ) തലമുടി വെട്ടിക്കാൻ എന്റെ വീടിന്റെ അടുത്തുള്ള ബാർബർ ഷോപ്പിൽ നിൽക്കുമ്പോൾ , മനോരമയിലെ റോമി വിളിച്ചു പറഞ്ഞു , ലോഹിയേട്ടന്റെ വിയോഗം ….ഞാൻ പറന്നു ആശുപത്രിയിലിലേക്കു … പിന്നെ ജനാരവമായി … ലോഹിയേട്ടൻ ഓർമ്മയായി ….!!!

നാടകങ്ങളെ ഹൃദയത്തോട് ചേർത്ത ലോഹിയേട്ടൻ ഇപ്പോൾ സ്വർഗത്തിലിരുന്നു പുതിയ കഥ ഉണ്ടാക്കുകയാകും , ’’ ഭീഷ്മർ ‘’ എന്ന നടക്കാതെ പോയ നമ്മുടെ സിനിമയുടെ പുതിയ കഥ . അല്ലെ ലോഹിയേട്ടാ.. ?? ഓർക്കുന്നു .. അങ്ങയെ , മലയാള സിനിമയുടെ ഭീഷ്മാചാര്യനെ…!!!

എഴുതിയത് ജോളി ജോസഫ് – കൊച്ചിൻ https://www.facebook.com/joly.joseph.58

Continue Reading
You may also like...

More in Social Media

Trending

Recent

To Top