Connect with us

“ഞാൻ ഒന്നുമില്ലാതിരുന്ന സമയത്തും എന്റെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത് ആ സൂപ്പർ താരം ” – മനസ് തുറന്നു ജോജു ജോർജ്

Malayalam Breaking News

“ഞാൻ ഒന്നുമില്ലാതിരുന്ന സമയത്തും എന്റെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത് ആ സൂപ്പർ താരം ” – മനസ് തുറന്നു ജോജു ജോർജ്

“ഞാൻ ഒന്നുമില്ലാതിരുന്ന സമയത്തും എന്റെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത് ആ സൂപ്പർ താരം ” – മനസ് തുറന്നു ജോജു ജോർജ്

ജോസഫ് എന്ന ചിത്രത്തിലൂടെ അഭിനയത്തിന്റെ മികച്ച മുഹൂർത്തങ്ങൾ സമ്മാനിച്ചിരിക്കുകയാണ് ജോജു ജോർജ് . സിനിമയിൽ എങ്ങനെയെങ്കിലും മുഖം കാണിക്കണം എന്ന് മാത്രം ആഗ്രഹിച്ച് എത്തിയ ജോജു ഇപ്പോൾ നായകനാകുന്ന അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലുമാണ്. സിനിമയെ കുറിച്ചും സിനിമയിലെ സൗഹൃദങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് ജോജു ഇപ്പോൾ.

“കി​ട്ടു​ന്ന​ ​ക​ഥാ​പാ​ത്രം​ ​ന​ല്ല​താ​ണോ​ ​എ​ന്നേ​ ​നോ​ക്കാ​റൂ​ള്ളൂ.​ ​സീ​രി​യ​സാ​ണോ​ ​കോ​മ​ഡി​യാ​ണോ​ ​എ​ന്ന​ത് ​പ്ര​ശ്‌​ന​മ​ല്ല.​ ​സി​നി​മാ​മോ​ഹം​ ​ത​ല​യ്​​ക്ക് ​പി​ടി​ച്ച​പ്പോ​ള്‍​ ​ആ​ദ്യം​ ​ആ​ഗ്ര​ഹി​ച്ച​ത് ​ഏ​തെ​ങ്കി​ലും​ ​സീ​നി​ല്‍​ ​ഒ​ന്ന് ​മു​ഖം​ ​കാ​ണി​ക്ക​ണ​മെ​ന്നാ​ണ്.​ ​അ​തു​ ​ന​ട​ന്ന​പ്പോ​ള്‍​ ​ഡ​യ​ലോ​ഗ് ​പ​റ​യ​ണ​മെ​ന്ന് ​തോ​ന്നി.​ ​പി​ന്നെ​ ​നീ​ള​മു​ള്ള​ ​വേ​ഷം​ ​ല​ഭി​ക്ക​ണ​മെ​ന്ന് ​തോ​ന്നി.​ ​അ​തെ​ല്ലാം​ ​പി​ന്നി​ട്ട് ​ദൈ​വം​ ​ഇ​വി​ടെ​ ​വ​രെ​ ​എ​ത്തി​ച്ചു.​ ​ഇ​നി​ ​അ​ങ്ങോ​ട്ടൊ​ന്നും​ ​സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ലും​ ​സാ​ര​മി​ല്ല.​ ​അ​ത്ര​യ്​​ക്ക് ​സ​ന്തോ​ഷ​മാ​ണ്.​ ​ത​മി​ഴി​ല്‍​ ​നി​ന്നൊ​ക്കെ​ ​സി​നി​മ​ക​ള്‍​ ​വ​രു​ന്നു​ണ്ട്.​ ​ന​ല്ല​ ​റോ​ളു​ക​ള്‍​ ​വ​ന്നാ​ല്‍​ ​ചെ​യ്യ​ണ​മെ​ന്ന് ​ആ​ഗ്ര​ഹ​മു​ണ്ട്.

തി​രി​ഞ്ഞു​ നോ​ക്കു​പ്പോ​ള്‍​ ​സി​നി​മ​യ്​​ക്ക് ​പി​ന്നാ​ലെ​ ​ന​ട​ന്ന​ത് ​വ​ലി​യ​ ​റി​സ്​​കാ​യി​രു​ന്നെ​ന്ന് ​തോ​ന്നു​ന്നു​ണ്ട്.​ ​അ​തി​ല്‍​ ​വി​ജ​യി​ക്കാ​തെ​ ​പോ​യി​രു​ന്നെ​ങ്കി​ല്‍​ ​ഒ​രു​പാ​ട് ​പേ​രെ​ ​ബാ​ധി​ക്കു​ന്ന​ ​വ​ലി​യ​ ​ദു​ര​ന്ത​മാ​യി​ ​മാ​റി​യേ​നെ.​ ​ഒ​രു​ ​ഉ​റ​പ്പു​മി​ല്ലാ​ത്ത​ ​മേ​ഖ​ല​യി​ല്‍​ ​ആ​ഗ്ര​ഹം​ ​കൊ​ണ്ട് ​മാ​ത്രം​ ​ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​താ​ണ്.​ ​ഇ​ന്ന​ത്തെ​ ​നി​ല​യി​ലേ​ക്കെ​ത്തി​യ​ത് ​എ​ന്റെ​ ​ക​ഴി​വു​കൊ​ണ്ടൊ​ന്നു​മ​ല്ല.​ ​ദൈ​വാ​നു​ഗ്ര​ഹ​വും​ ​ഭാ​ഗ്യ​വും​ ​മാ​ത്ര​മാ​ണ്.​ ​സി​നി​മ​ ​കൊ​ണ്ട് ​ജീ​വി​ച്ചു​പോ​കു​ക​ ​പ്ര​യാ​സ​മു​ള്ള​ ​പ​രി​പാ​ടി​യാ​ണ്.​ ​അ​ഭി​ന​യി​ച്ച​ ​സി​നി​മ​ ​വി​ജ​യി​ക്ക​ണം,​ ​ന​മ്മു​ടെ​ ​ക​ഥാ​പാ​ത്രം​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട​ണം​ ​അ​ങ്ങ​നെ​ ​ഒ​രു​പാ​ട് ​കാ​ര്യ​ങ്ങ​ള്‍​ ​സം​ഭ​വി​ച്ചാ​ല്‍​ ​മാ​ത്ര​മേ​ ​അ​ടു​ത്ത​ ​സി​നി​മ​ ​കി​ട്ടൂ.

ഓ​രോ​ ​സ​മ​യ​ത്തും​ ​ഓ​രോ​ ​ന​ല്ല​ ​സി​നി​മ​ക​ള്‍​ ​ദൈ​വം​ ​ത​ന്നി​ട്ടു​ണ്ട്.​ ​പ​ട്ടാ​ളം,​ ​പു​ള്ളി​പ്പു​ലി​ക​ളും​ ​ആ​ട്ടി​ന്‍​കു​ട്ടി​യും,​ ​രാ​ജാ​ധി​രാ​ജ,​ ​ആ​ക്​​ഷ​ന്‍​ ​ഹീ​റോ​ ​ബി​ജു,​ ​ഒ​രു​ ​സെ​ക്ക​ന്‍​ഡ് ​ക്ലാ​സ് ​യാ​ത്ര,​ ​ലു​ക്കാ​ച്ചു​പ്പി,​ ​രാ​മ​ന്റെ​ ​ഏ​ദ​ന്‍​തോ​ട്ടം​ ​തു​ട​ങ്ങി​ ​ഉ​ദാ​ഹ​ര​ണം​ ​സു​ജാ​ത​ ​വ​രെ​ ​നി​ര​വ​ധി​ ​സി​നി​മ​ക​ള്‍​ ​കൃ​ത്യ​മാ​യ​ ​സ​മ​യ​ത്ത് ​ബ്രേ​ക്ക് ​ത​ന്ന​വ​യാ​ണ്.​ ​ഒ​രു​ ​സി​നി​മ​ ​പോ​ലും​ ​മോ​ശ​മാ​യി​ ​സം​ഭ​വി​ച്ചി​ട്ടി​ല്ല.​ ​ലാ​ല്‍​ജോ​സ്,​ ​ബി​ജു​ ​മേ​നോ​ന്‍,​ ​അ​നൂ​പ് ​മേ​നോ​ന്‍,​ ​മ​മ്മൂ​ക്ക,​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന്‍​ ​തു​ട​ങ്ങി​ ​ഒ​രു​പാ​ട് ​പേ​ര്‍​ ​സ​ഹാ​യി​ച്ചു.​ ​ബി​ജു​ ​മേ​നോ​നു​മാ​യു​ള്ള​ ​സൗ​ഹൃ​ദം​ ​വ​ഴി​ത്തി​രി​വാ​യി​രു​ന്നു.​ ​അ​തു​പോ​ലെ​ ​ഞാ​ന്‍​ ​ആ​രാ​ധി​ക്കു​ക​യും​ ​സ്‌​​​നേ​ഹി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​യാ​ളാ​ണ് ​മ​മ്മൂ​ക്ക.​ ​ഒ​ന്നു​മ​ല്ലാ​തി​രു​ന്ന​ ​സ​മ​യ​ത്തും​ ​അ​ദ്ദേ​ഹം​ ​എ​ന്റെ​ ​കാ​ര്യ​ങ്ങ​ള്‍​ ​ശ്ര​ദ്ധി​ച്ചി​രു​ന്നു. ജോജു പറയുന്നു.

joju George about mammootty

More in Malayalam Breaking News

Trending