‘ഞാൻ എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കും, കുറേപ്പേർ എന്നെ പൈസയായും മറ്റും പറ്റിച്ചിട്ടുണ്ട്, അലവലാതിയാണെങ്കിൽ ഞാൻ ഭൂലോക അലവലാതിയാണ്’ ജിഷിൻ പറയുന്നു
പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് വരദ-ജിഷിൻ. സിനിമയിൽ നിന്ന് സീരിയലിലേയ്ക്ക് ചേക്കേറിയ താരമാണ് വരദ. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനംകവരാൻ നടിക്ക് സാധിച്ചു. സിനിമകളിലേക്കാളും താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും സീരിയലിൽ നിന്ന് തന്നെയായിരുന്നു.. സോഷ്യൽ മീഡിയയിലും സജീവമാണ്. ജിഷിന്‍റെ പോസ്റ്റുകളും അവയ്ക്ക് നൽകുന്ന ക്യാപഷനുകളും പലപ്പോഴും വാർത്തകളിൽ ഇടംനേടാറുണ്ട്
പ്രണയിച്ച് വിവാഹിതരായവരായിരുന്നു ജിഷിനും നടിയും മോഡലുമായ വരദയും. ഇരുവർക്കും ഒരു മകനുണ്ട്. എന്നാലിപ്പോൾ ഇപ്പോൾ ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. വരദയ്ക്കൊപ്പമാണ് മകനുള്ളത്. ഇരുവരും വിവാഹമോചനത്തിന് തയ്യാറെടുക്കുന്നുവെന്നും അതിന്റെ മുന്നോടിയാണ് വേർപിരിഞ്ഞുള്ള താമസമെന്നും വാർത്തകൾ വന്നിരുന്നു.
സോഷ്യല്‍മീഡിയയില്‍ ആക്ടീവായ വരദ അടുത്തിടെയായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. വീഡിയോകളിലോ പോസ്റ്റുകളിലോ ഒന്നും ജിഷിനെ കാണാതെ വന്നതോടെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത പ്രചരിച്ചത്.
വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് മുമ്പൊരിക്കൽ പ്രചരിക്കുന്ന ഗോസിപ്പുകളെ കുറിച്ച് ചോദിച്ചപ്പോൾ വരദ പറഞ്ഞത്. ഇതുവരെ ഡിവോഴ്‌സായിട്ടില്ലെന്നും ആയാല്‍ അറിയിക്കാമെന്നായിരുന്നു ജിഷിന്‍ കുറച്ച് ദിവസം മുമ്പ് പ്രതികരിച്ചത്.
ഇപ്പോഴിത ഒരു യുട്യൂബ് ചാനലിന് നൽകിയ ജിഷിന്റെ പുതിയ അഭിമുഖമാണ് വൈറലാകുന്നത്. താനൊരു മണ്ടനാണെന്നും പലരും തന്നെ അതിന്റെ പേരിൽ പറ്റിക്കാറുണ്ടെന്നുമാണ് ജിഷിൻ പറയുന്നത്. ‘ഞാൻ എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കും. ഞാനൊരു മണ്ടനാണ്. കുറേപ്പേർ എന്നെ പൈസയായും മറ്റും പറ്റിച്ചിട്ടുണ്ട്. അലവലാതിയാണെങ്കിൽ ഞാൻ ഭൂലോക അലവലാതിയാണ്’ ജിഷിൻ പറഞ്ഞു.
ശേഷം നടൻ മനീഷ് ജിഷിനുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് സംസാരിച്ചു. സുഹൃത്തുക്കളെക്കാൾ കൂടുതൽ ശത്രുക്കളാണ് അവനുള്ളത്. മുഖത്ത് നോക്കി പറയാനുള്ളത് പറയും. ആഗ്രഹത്തിന്റെ പുറത്ത് അഭിനയിക്കാൻ വന്നതാണ് ജിഷിൻ. ഡാൻസിന്റെ ഡ പോലും അറിയാത്തവനാണ് എന്നേയും കൂട്ടികൊണ്ട് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോയത്.
ബാക്കിയുള്ളവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവൻ ചെയ്യാനുള്ളത് ചെയ്യും എന്നാണ് മനീഷ് ജിഷിനെ കുറിച്ച് പറഞ്ഞത്. ശേഷം ജിഷിന്റെ സ്വഭാവത്തിൽ മാറ്റേണ്ട കാര്യങ്ങളെ കുറിച്ചും മനീഷ് പറഞ്ഞു. എല്ലാവരേയും ഒരുപോലെ കാണാൻ പാടില്ല. അന്തമായി വിശ്വാസിക്കാൻ പാടില്ല. ഡിപ്ലോമാറ്റിക്കായി നിൽക്കാൻ കുറച്ചൊക്കെ ശ്രമിക്കണം. മനീഷ് ജിഷിനോട് പറഞ്ഞു.
ജിഷിൻ എന്റെ വളരെ നല്ലൊരു സുഹൃത്താണെന്നും നുണ, പരദൂഷണം ഒന്നും അവനിഷ്ടമല്ലെന്നും കൃത്യനിഷ്ടതയുള്ളയാളാണ് ജിഷിനെന്നുമാണ് സീരിയൽ താരം നവീൻ ജിഷിനെ കുറിച്ച് പറഞ്ഞത്. മനീഷ് തന്റെ ഉറ്റ ചങ്ങാതിയാണെന്നും എൽകെജി മുതൽ കാണാൻ തുടങ്ങിയതാണ് മനീഷിനെയെന്നാണ് വരദ എപ്പോഴും പറയാറുള്ളതെന്നും ജിഷിൻ പറഞ്ഞു.
വേർപിരിഞ്ഞ് താമസിക്കുകയായിട്ടും ജിഷിന്റെ വാക്കുകളിൽ നിറയെ വരദയെ കുറിച്ചുള്ള വാക്കുകൾ നിറയുന്നതിനെ പുതിയ അഭിമുഖം വൈറലായതോടെ ആരാധകർ പുകഴ്ത്തി. സെറ്റില്‍ നിന്നും പ്രണയിച്ചിട്ടുള്ളത് വരദയെയാണ്. വരദയ്ക്ക് അഭിനയം മാത്രമല്ല സംവിധാനത്തിലും കഴിവുണ്ട്. ‘ഒന്നിച്ച് പ്രവര്‍ത്തിക്കില്ലെന്ന് മുമ്പെ തന്നെ ഞങ്ങള്‍ തീരുമാനിച്ചതാണ്. എങ്ങോട്ടേക്ക് പോയാലും അവിടെ അടി എന്നതാണ് ഞങ്ങളുടെ അവസ്ഥ. സെറ്റില്‍ പോയാല്‍ ആരേയും മോശമാക്കി സംസാരിക്കുന്ന ക്യാരക്ടറല്ല വരദയുടേത്.’
‘കുശുമ്പൊന്നും കാണിക്കാറില്ല. അവളുടെ സ്വഭാവത്തിലെ ഏറ്റവും നല്ല കാര്യമാണിത്. ഇപ്പോള്‍ ജിഷിന്‍, വരദയെന്ന് ടൈപ്പ് ചെയ്താല്‍ ഡിവോഴ്സ് വാര്‍ത്തകളാണ് വരുന്നത്. ഇതുവരെ ഡിവോഴ്‌സായിട്ടില്ല ആവുമ്പോള്‍ പറയാം. ഇനി ഡിവോഴ്‌സായാലും നിങ്ങള്‍ക്കൊക്കെ എന്താണ് പ്രശ്‌നമെന്നാണ്’ മുമ്പൊരു അഭിമുഖത്തിൽ വരദയെ കുറിച്ച് സംസാരിച്ച് ജിഷിൻ പറഞ്ഞത്. കന്യാദാനം പരമ്പരയിൽ അഭിനയിച്ച് വരികയാണ് ജിഷിന്‍. അമല എന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ജിഷിനും വരദയും പ്രണയത്തിലായത്.