Connect with us

യഥാർത്ഥസ്വഭാവം മറച്ചുവെച്ച് മറ്റുള്ളവരുടെ പ്രീതിക്കായി അഭിനയിക്കുന്നതിനെക്കാൾ നല്ലത് അവനവനെ തുറന്നുകാട്ടി ജീവിതം തുടരുന്നതാണ്; ജിഷിൻ മോഹൻ

Movies

യഥാർത്ഥസ്വഭാവം മറച്ചുവെച്ച് മറ്റുള്ളവരുടെ പ്രീതിക്കായി അഭിനയിക്കുന്നതിനെക്കാൾ നല്ലത് അവനവനെ തുറന്നുകാട്ടി ജീവിതം തുടരുന്നതാണ്; ജിഷിൻ മോഹൻ

യഥാർത്ഥസ്വഭാവം മറച്ചുവെച്ച് മറ്റുള്ളവരുടെ പ്രീതിക്കായി അഭിനയിക്കുന്നതിനെക്കാൾ നല്ലത് അവനവനെ തുറന്നുകാട്ടി ജീവിതം തുടരുന്നതാണ്; ജിഷിൻ മോഹൻ

അമലയെന്ന പരമ്പരയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് ജിഷിന്‍ മോഹനും വരദയും. നായികയെ സ്വന്തമാക്കിയ വില്ലനെന്നായിരുന്നു ഇവരെ വിശേഷിപ്പിച്ചത്. വിവാഹശേഷവും ഇരുവരും അഭിനയരംഗത്ത് സജീവമാണ്. സോഷ്യല്‍മീഡിയയില്‍ ആക്ടീവായ വരദ അടുത്തിടെയായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങിയത്.. സീരിയലുകളിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരും പ്രണയത്തിലാവുകയായിരുന്നു. എന്നാൽ കുറച്ചു നാളായി ഇവർ വേർപിരിഞ്ഞു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.എന്നാൽ വിവാഹമോചനത്തെ കുറിച്ച് താരങ്ങൾ ഇതുവരെ സംസാരിച്ചിട്ടില്ല. രണ്ടുപേരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇവരുടെ മകൻ വരദയ്ക്ക് ഒപ്പമാണ്. കൂടാതെ വരദ സ്വന്തമായി ഒരു യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. യാത്രകളും മറ്റുമായി തിരക്കിലാണ് താരമിപ്പോൾ.

താൻ പോകുന്ന യാത്രകളുടേയും തന്റെ വീട്ടുവിശേഷങ്ങളുമെല്ലാം വരദ സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ വരദ ഹിമാലയത്തിലേക്ക് നടത്തിയ സോളോ ട്രിപ്പിന്റെ വീഡിയോകളും ഫോട്ടോകളും ഏറെ ശ്രദ്ധനേടിയിരുന്നു. ജിഷിനും സോഷ്യൽ മീഡിയയിൽ സജീവമാണ്. വ്യത്യസ്ത റീലുകളും മറ്റുമായി നടനും ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്

ഇപ്പോഴിതാ, ജിഷിൻ പങ്കുവച്ച ഒരു റീലാണ് ശ്രദ്ധനേടുന്നത്. ബീച്ചിൽ സ്ലോ മോഷനിൽ നടക്കുന്ന ഒരു വീഡിയോയാണ് ജിഷിൻ പങ്കുവച്ചിരിക്കുന്നത്. വീഡിയോക്ക് ഒപ്പം ജിഷിൻ പങ്കുവച്ചിരിക്കുന്ന വരികൾ ആണ് ഏറെ ശ്രദ്ധേയം. യഥാർത്ഥസ്വഭാവം മറച്ചുവെച്ച് മറ്റുള്ളവരുടെ പ്രീതിക്കായി അഭിനയിക്കുന്നതിനെക്കാൾ നല്ലത് അവനവനെ തുറന്നുകാട്ടി ജീവിക്കുന്നതാണ് എന്നാണ് ജിഷിൻ പറയുന്നത്.യഥാർത്ഥസ്വഭാവം മറച്ചുവെച്ച് മറ്റുള്ളവരുടെ പ്രീതിക്കായി അഭിനയിക്കുന്നതിനെക്കാൾ നല്ലത് അവനവനെ തുറന്നുകാട്ടി ജീവിതം തുടരുന്നതാണ്. ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെടട്ടെ, വെറുക്കുന്നവർ വെറുക്കട്ടെ . ആര് ഉണ്ടായാലും ഇല്ലെങ്കിലും ജീവിതം മുമ്പോട്ടുപോകുക തന്നെ ചെയ്യും,’ എന്നാണ് ജിഷിൻ കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്. ‘അടിച്ച സാധനം ഏതാ?, സത്യമാണ്. നമ്മുടെ ചുറ്റുമുള്ള ഭൂരിപാകം ആളുകളും യഥാർത്ഥ ജീവിതം പുറത്തുകാട്ടാതെ ജീവിക്കുന്നവരാണ്. നമ്മൾ അങ്ങനെആയിരിക്കണം. സത്യമായ ക്യാപ്‌ഷൻ എന്നിങ്ങനെയാണ് കമന്റുകൾ. ചില കമന്റുകൾക്ക് ജിഷിൻ മറുപടിയും നൽകിയിട്ടുണ്ട്.മുന്‍പും സമാനമായ രീതിയില്‍ ചില കുറിപ്പുകളുമായി നടന്‍ എത്തിയിരുന്നു. തന്റെ വ്യക്തി ജീവിതത്തിലെ സംഭവങ്ങളുടെ പേരിൽ വിമർശിക്കുന്നവർക്ക് അനാവശ്യമായി കൈ കടത്തുന്നവർക്കുമെല്ലാം ഇതുപോലെ ഓരോ പോസ്റ്റിലൂടെ നടൻ മറുപടി കൊടുക്കാറുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം നടൻ ഇൻസ്റ്റാഗ്രാമിൽ ചെയ്ത ക്യൂ ആൻഡ് എ സെഷൻ ശ്രദ്ധനേടിയിരുന്നു.

ആരാധകരുടെ പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരങ്ങൾ നൽകാൻ ജിഷിന് സാധിച്ചിരുന്നു. വരദയ്ക്ക് ഒപ്പമുള്ള ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം പങ്കുവയ്ക്കാൻ ഒരാൾ ആവശ്യപ്പെട്ടപ്പോൾ നടൻ അതും പങ്കുവച്ചിരുന്നു. സീരിയല്‍ ലൊക്കേഷനില്‍ നിന്നും കണ്ട് ഇഷ്ടത്തിലായതിന് ശേഷമാണ് ജിഷിനും വരദയും വിവാഹിതരാവുന്നത്.

Continue Reading
You may also like...

More in Movies

Trending