Malayalam
ഓര്‍മ്മകളില്‍ ചിലത് സ്വപ്നങ്ങളാണ്… സ്വപ്നങ്ങളില്‍ ചിലത് ആഗ്രഹങ്ങളാണ് .. ആഗ്രഹങ്ങളില്‍ ചിലത് പ്രതീക്ഷകളാണ് ..ആപ്രതീക്ഷകളാണ് ജീവിതം; ജിഷിന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നു
ഓര്‍മ്മകളില്‍ ചിലത് സ്വപ്നങ്ങളാണ്… സ്വപ്നങ്ങളില്‍ ചിലത് ആഗ്രഹങ്ങളാണ് .. ആഗ്രഹങ്ങളില്‍ ചിലത് പ്രതീക്ഷകളാണ് ..ആപ്രതീക്ഷകളാണ് ജീവിതം; ജിഷിന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നു
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളായിരുന്നു ജിഷിൻ മോഹനും ഭാര്യ വരദയും. സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ് രണ്ടുപേരും. ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ജിഷിനും വരദയും 2014ല്‍ ആണ് വിവാഹിതരായത്. സൗഹൃദത്തില്‍ തുടങ്ങിയ ബന്ധമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്.
അടുത്തിടെ ഇരുവരും തമ്മിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉണ്ടെന്ന് സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. ഇരുവരും ഇക്കാര്യത്തോട് ഇത് വരെയെയും പ്രതികരിച്ചിട്ടില്ല. വരദ തന്റെ മാതാപിതാക്കളുടെ കൂടെയാണ് താമസിക്കുന്നത്. മകനും വരദയ്‌ക്കൊപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ജിഷിന്‍ സീരിയല്‍ തിരക്കിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ജിഷിന്‍. ഇടയ്ക്കിടെ സഹതാരങ്ങള്‍ക്കൊപ്പം ചെയ്ത റീല്‍സ് വീഡിയോകള്‍ ജിഷിന്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ജിഷിന്റെ പുതിയ കുറിപ്പും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആഗ്രഹങ്ങളെക്കുറിച്ചാണ് പുതിയ പോസ്റ്റില്‍ ജിഷിന്‍ പറയുന്നത്.
ഓര്‍മ്മകളില്‍ ചിലത് സ്വപ്നങ്ങളാണ് .സ്വപ്നങ്ങളില്‍ ചിലത് ആഗ്രഹങ്ങളാണ് .. ആഗ്രഹങ്ങളില്‍ ചിലത് പ്രതീക്ഷകളാണ് ..ആപ്രതീക്ഷകളാണ് ജീവിതം എന്നായിരുന്നു ആരാധകര്‍ക്ക് ശുഭദിനം ആശംസിച്ചു കൊണ്ട് ജിഷിന്‍ കുറിച്ചത്. താരത്തിന്റെ പോസ്റ്റിന് മറുപടിയുമായി നിരഴവധി പേരും എത്തിയിട്ടുണ്ട്. തന്റെ ചിത്രവും താരം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
അതേസമയം ഈയ്യടുത്ത് നടി അനു ജോസഫിന് നല്‍കിയ അഭിമുഖത്തില്‍ വരദ വിവാഹ മോചന വാര്‍ത്തകളെക്കുറിച്ച് പ്രതികരിച്ചിരുന്നു. ‘ഒരാളുടെ വ്യക്തിജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നത് തെറ്റാണ്. ഇത്തരം വാര്‍ത്തകളോട് എനിക്കൊന്നും പറയാനില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതെല്ലാം ഞാനും കാണുന്നുണ്ട്. ഞാന്‍ പ്രതികരിക്കുന്നില്ലെന്ന് മാത്രം.’ എന്നായിരുന്നു വരദ പറഞ്ഞത്.
ഒരാളുടെ പേഴ്സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നത് തെറ്റാണ്. ഒളിഞ്ഞ് നോക്കിയതിനുശേഷം അറിയാന്‍ വയ്യാത്ത കാര്യം എഴുതുന്നത് അതിലേറെ തെറ്റാണ്. സംഗതി ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ അത് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നായിരുന്നു വരദ പറഞ്ഞത്. വിവാഹമോചിതരായിട്ടില്ല ആകുമ്പോള്‍ അറിയിക്കാമെന്നാണ് ഗോസിപ്പുകള്‍ കേട്ട് മടുത്ത് ഒരിക്കല്‍ ജിഷിന്‍ ഒരിക്കല്‍ പ്രതികരിച്ചത്. ഉടനെ തന്നെ താരങ്ങള്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമിടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
