Connect with us

അത്യുന്നതങ്ങളിൽ താര രാജാവിനോടൊപ്പം …..മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കു വച്ച് ജസീറ എയർവേയ്‌സ് സി ഇ ഓ ..

Malayalam Breaking News

അത്യുന്നതങ്ങളിൽ താര രാജാവിനോടൊപ്പം …..മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കു വച്ച് ജസീറ എയർവേയ്‌സ് സി ഇ ഓ ..

അത്യുന്നതങ്ങളിൽ താര രാജാവിനോടൊപ്പം …..മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കു വച്ച് ജസീറ എയർവേയ്‌സ് സി ഇ ഓ ..

VIDHYA

ലാലേട്ടനൊപ്പം പറക്കാനായതിന്റെ സന്തോഷത്തിലാണ് ജസീറ എയര്‍വെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രോഹിത് രാമചന്ദ്രന്‍. ഈ സന്തോഷം അദ്ദേഹം തന്‍രെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിക്കുകയും ചെയ്തു. ജസീറ എയര്‍വെയ്‌സിലെ മറ്റ് കാബിന്‍ക്രൂവിനൊപ്പം മോഹന്‍ ലാല്‍ വിമാനത്തില്‍വെച്ച് എടുത്ത ചിത്രമുള്‍പ്പടെയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. തുടര്‍ന്ന് ഇങ്ങനെ കുറിക്കുകയും ചെയ്തിരിക്കുന്നു.മോഹന്‍ ലാല്‍ എന്ന അതുല്യപ്രതിഭയെ സ്വീകരിക്കാനായതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍. രാവിലെ ഹേദരാബാധില്‍ നിന്നുമുള്ള ഫ്‌ലൈറ്റിലാണ് അദ്ദേഹം കയറിയത്.

ആദിത്യ ഷെട്ടിയായിരുന്നു ക്യാപ്റ്റന്‍.മുന്നൂരില്‍പരം ചിത്രങ്ങളില്‍ അഭിനയിക്കുകയും അഞ്ചോളം ദേശീയ അവാര്‍ഡുകള്‍ നേടുകയും ചെയ്ത അദ്ദേഹം ആരാധകരായ വിമാനത്തിലെ ക്രൂ മെമ്പേഴ്‌സ് ആവശ്യപ്പെട്ടപ്പോള്‍ ഒറു നീരസവും കൂടാതെ ഫോട്ടോ എടുക്കന്‍ അനുവധിച്ചതായും രോഹിത് രാമചന്ത്രന്‍ പറയുന്നു. രാവിലെ ഫ്‌ലൈറ്റില്‍ കയറിയ ലാലേട്ടനെ കണ്ടപ്പോള്‍ എയര്‍ ഹോസ്റ്റസുമാരും ക്യാപ്റ്റനും വല്ലാത്ത സന്തോഷത്തിലായിരുന്നു. ലാലേട്ടനൊപ്പം ഒരു ഫോട്ടം എടുക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും തികഞ്ഞ മോഹന്‍ഡ ലാല്‍ ഫാന്‍സായിരുന്ന ക്യാബിന്‍ ക്രൂവില്‍ ആരും പറഞ്ഞില്ല. യാത്ര അവസാനിച്ചപ്പോഴാണ് ഈ ആഗ്രഹം അവര്‍ ലാലേട്ടനെ അറിയിച്ചത്.

ഇത് കേട്ടപ്പോള്‍ ഒരു ചെറുചിരിയോടെ അദ്ദേഹം സമ്മതം മൂളി. പിന്നെ ആഗ്രഹസഫലീകരണം നടന്നു. അത്തരത്തില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുകയും അതേസമയം ഇത്രയും ലളിതമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നത് നമ്മുടെ ലാലേട്ടനായിരിക്കും. ചലച്ചിത്രതാരമെന്നതിനപ്പുരം ഒരു തികഞ്ഞ മനുഷ്യസ്‌നേഹിയും കൂടെയാണ് മോഹന്‍ലാലെന്ന് അദ്ദേഹം ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞു. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്.

ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ഭാരത സര്‍ക്കാര്‍ ആദരിച്ചു. 2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്‌കൃത നാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കിയും ആദരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലോകം പത്മഭൂഷണും നല്‍കി അദ്ദേഹത്തെ ആദരിച്ചിരിക്കുന്നു. കഴിഞ്ഞ 40 വര്‍ഷത്തെ മലയാള സിനിമയിലെ സംഭാവനകള്‍ കണക്കിലെടുത്താണ് മോഹന്‍ലാലിന് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്.

പ്രംനസീറിന് ശേഷം ആദ്യമായാണ് മലയാളത്തില്‍ ഒരു നടന് പത്മഭൂഷണ്‍ ലഭിക്കുന്നത്.1983 ലാണ് പ്രേനസീര്‍ പത്മഭൂഷണ്‍ നേടിയത്. നസീറിന്റെ പത്മഭൂഷണ്‍ നേട്ടം ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് മോഹന്‍ലാല്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാരതരത്‌നം,പത്മവിഭൂഷണ്‍ എന്നിവക്ക് ശേഷം വരുന്ന രാജ്യത്തെ ഒയര്‍ന്ന സിവില്യന്‍ ബഹുമതിയാണ് പത്മഭൂഷണ്‍. തങ്ങളുടെ കര്‍മ്മപഥത്തില്‍ കഴിവുതെളിയിച്ച വ്യക്തികലെ ആദരിക്കാനാണ് പത്മഭൂഷണ്‍ നല്‍കിപ്പോരുന്നത്. മലയാള സിനിമ നടന്‍മാരില്‍ ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും നേടിയിട്ടുള്ളത് മോഹന്‍ലാലാണ്.

പത്മശ്രീ,ഹോണറീ ലഫ്റ്റനന്റ് കേണല്‍,പത്മഭൂഷണ്‍, 5-ദേശീയ പുരസ്‌കാരങ്ങള്‍, പത്തോളം ഫിലിം ഫെയ.ര്‍, ഏറ്റവും കൂടുതല്‍ ജനപ്രിയ പുരസ്‌കാരങ്ങള്‍ എന്നിവ കരസ്ഥമാക്കിയ ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മയമാണ് മോഹന്‍ലാല്‍ എന്ന പ്രതിഭ. സോഷ്യല്‍ മീഡിയയില്‍ വളരെ നിറഞ്ഞ സാനിദ്ധ്യമാണ് ഈ മഹാ നടന്‍. അദ്ദേഹത്തിന്റെ എളിമയും ലാളിത്യവും മലയാളികളുടെ മനസ്സില്‍ മാത്രമല്ല ലൗകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയത്തിലും അദ്ദേഹത്തിനൊരിടം ലഭിക്കാന്‍ സഹിയിച്ചു.



Jazeera airways C E O about flight experience with mohanlal

More in Malayalam Breaking News

Trending

Recent

To Top