Connect with us

എല്ലാ ആഗ്രഹവും ദൈവം സാധിച്ചു തന്നാല്‍ ദൈവത്തിന് ഒരു വിലയും ഇല്ലാതെ ആകും; ജയസൂര്യയുടെ കൈപിടിച്ച് മുത്തശ്ശി

Malayalam

എല്ലാ ആഗ്രഹവും ദൈവം സാധിച്ചു തന്നാല്‍ ദൈവത്തിന് ഒരു വിലയും ഇല്ലാതെ ആകും; ജയസൂര്യയുടെ കൈപിടിച്ച് മുത്തശ്ശി

എല്ലാ ആഗ്രഹവും ദൈവം സാധിച്ചു തന്നാല്‍ ദൈവത്തിന് ഒരു വിലയും ഇല്ലാതെ ആകും; ജയസൂര്യയുടെ കൈപിടിച്ച് മുത്തശ്ശി

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയസൂര്യ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. താര ജാഡകള്‍ ഒന്നുമില്ലാത്ത വ്യക്തി എന്നാണ് പൊതുവേ ജയസൂര്യയെ പറ്റി ആരാധകര്‍ പറയാറുള്ളത്. അത്രത്തോളം ഇഷ്ടമാണ് ജയസൂര്യയോട് പ്രേക്ഷകര്‍ക്ക്.

ഇപ്പോഴിതാ ജയസൂര്യയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഒരു അമ്മൂമ്മയുടെ കൈപിടിച്ച് അവരോടു വളരെ സ്‌നേഹത്തില്‍ സംസാരിക്കുന്ന ജയസൂര്യയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എല്ലാ ആഗ്രഹവും ദൈവം സാധിച്ചു തന്നാല്‍ ദൈവത്തിന് ഒരു വിലയും ഇല്ലാതെ ആകും എന്നാണ് അമ്മൂമ്മ ജയസൂര്യയോട് പറയുന്നത്.

ആളുകളോട് വളരെ സ്‌നേഹത്തോടെ ചിരിച്ചു സംസാരിക്കുന്ന ജയസൂര്യയെ കാണുമ്പോള്‍ തന്നെ വളരെ പോസിറ്റീവ് എനര്‍ജിയാണ് കിട്ടാറുള്ളതെന്ന് ആരാധകര്‍ പറയാറുണ്ട്. 1999ല്‍ പത്രം എന്ന ചിത്രത്തില്‍ ബാഗ്രൗണ്ട് ആക്ടര്‍ ആയിട്ടാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് 2002ലെ ‘ഊമപെണ്ണിന് ഉരിയാടാ പയ്യന്‍’ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയില്‍ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ ജയസൂര്യയ്ക്ക് സാധിച്ചു.

സ്വപ്നക്കൂട്, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, ഗുലുമാല്‍, ചോക്ലേറ്റ്, ക്ലാസ്സ്‌മേറ്റ്‌സ്, കങ്കാരു, കോക്ടയില്‍, ജനപ്രിയന്‍, ബ്യൂട്ടിഫുള്‍, ഇയോബിന്റെ പുസ്തകം, ലുക്ക ചുപ്പി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് കേരള സ്‌റ്റേറ്റ് ഫിലിം അവാര്‍ഡ് നേടി വെള്ളം എന്ന ചിത്രത്തിലെ ജയസൂര്യയുടെ അഭിനയത്തെ എല്ലാവരും വളരെയധികം പ്രശംസിച്ചിരുന്നു.

More in Malayalam

Trending

Recent

To Top