Actor
ദൈവത്തിന് മുന്നിൽപ്പോലും തുല്യതയില്ല, ഇയാൾക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത?; ജയറാമിന് പ്രത്യേക പരിഗണനയെന്ന് വിമർശനം!
ദൈവത്തിന് മുന്നിൽപ്പോലും തുല്യതയില്ല, ഇയാൾക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത?; ജയറാമിന് പ്രത്യേക പരിഗണനയെന്ന് വിമർശനം!
മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത മലയാളികളുടെ സ്വന്തം ജനപ്രിയ നടനാണ് ജയറാം. ഇന്ന് മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും മറ്റ് ഭാഷ ചിത്രങ്ങളിൽ വളരെയധികം സജീവമാണ് അദ്ദേഹം. താര്തതിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. തന്റെ അഭിനയത്തോടൊപ്പം കൃഷിയും മേളവും ആനക്കമ്പവും ഭക്തിയുമെല്ലാം നിറഞ്ഞതാണ് ജയറാമിന്റെ ജീവിതം.
അദ്ദേഹം പതിവായി ശബരിമലയിൽ ദർശനം നടത്താറുണ്ട്. അയ്യപ്പസന്നിധിയിൽ നിറകണ്ണുകളോടെ തൊഴുതു നിൽക്കുന്ന ജയറാമിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലെല്ലാം വൈറലാകാറുമുണ്ട്. ഇത്തവണയും പതിവ് തെറ്റിക്കാതെ അയ്യനെ കാണാനെത്തിയിരിക്കുകയാണ് ജയറാം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തുന്നത്. സിനിമാതാരമായ ജയറാമിന് പ്രത്യേക പരിഗണന ലഭിച്ചുവെന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന വിമർശം. ജീപ്പിൽ കേറി സന്നിധാനം എത്തിയ അയാളെ തള്ളി മുന്നിൽ കൊണ്ട് തൊഴിയിക്കും ബാക്കി ഉള്ള സ്വാമിമാരോ?
ദൈവത്തിന് മുന്നിൽപ്പോലും തുല്യതയില്ല, ഇയാൾക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത? എല്ലാ സ്വാമിമാരും ഒരുപോലെയല്ലേ, അയ്യന് മുന്നിൽ തുല്യത വേണമായിരുന്നു, കാശുള്ളത് കൊണ്ട് എന്ത് തോന്നിവാസവും ആകാം, എന്ന് തുടങ്ങി നിരവധി പേർ വിമർശിക്കുമ്പോൾ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.
ഇങ്ങനെ ഫെയിം ഉള്ള ആൾക്കാർ പമ്പ മുതൽ നടന്ന് കേറിയാൽ എല്ലാവരും വന്ന് ഫോട്ടോ എടുക്കും പിന്നെ അവിടെ തിരക്കാവും അത് പോലിസിനും മറ്റുള്ളവർക്കും ബുദ്ധിമുട്ടാവില്ലേ. പ്രത്യേകിച്ച് നമ്മൾ ചില മലയാളികൾ മരണവീട്ടിൽ പോലും ഇതുപോലുള്ളവരെ കണ്ടാൽ സെൽഫിഎടുക്കാൻ തിക്കും തിരക്കും ഉണ്ടാക്കും പിന്നെയാണോ അമ്പലം.
ജയറാം മാത്രമല്ല, വേറെയും സിനിമാ താരങ്ങൾ അയ്യപ്പനെ കാണാൻ എത്തുന്നുണ്ട്, അവരിൽ പലരും മറ്റു സ്വാമിമാർക്കൊപ്പം മല ചവിട്ടി തന്നെയാണ് അയ്യനെ കാണുന്നത്. മലയാളി താരങ്ങളും ജയറാമിനെക്കാൾ വലിയ താരങ്ങളടക്കം സാധാരണക്കാർക്കൊപ്പം മലകയറി പോകുന്ന വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട് എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, ഭാര്യ പാർവതിയ്ക്കൊപ്പം ജയറാം മല ചവിട്ടിയതും ഇത് പോലെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ചിലർക്ക് പാർവതിയുടെ പ്രായമാണ് പ്രശ്‌നമായത്. പാർവതിയ്ക്ക് 60 വയസ് കഴിഞ്ഞോ, രണ്ടാൾക്കും ക്ഷേത്ര സന്നിധിയിൽ പ്രത്യേക പരിഗണന ലഭിച്ചു എന്ന് തുടങ്ങി അന്നും ഒരു കൂട്ടർ വിമർശിച്ചിരുന്നു.
ഇരുമുടിക്കെട്ടേന്തി കന്നിക്കാരിയായി മലചവിട്ടിയ നടി പാർവതി അയ്യപ്പ സ്വാമിയ്ക്ക് പുഷ്പാഭിഷേക വഴിപാടും നടത്തിയാണ് മടങ്ങിയത്. ചെറുപ്പത്തിൽ ശബരിമല ദർശനം നടത്താൻ കഴിയാതെ വന്നതിനാൽ 50 വയസ് കഴിഞ്ഞ് 41 ദിവസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കിയാണ് പാർവതി ദർശനത്തിനായി വന്നത്.
അന്ന് പമ്പയിൽ നിന്ന് നീലിമല വഴി നടന്നാണ് മല കയറിയത്. ദീപാരാധനയും പടിപൂജയും കണ്ട് തൊഴുതു. പിന്നെയാണ് പുഷ്പാഭിഷേകം നടത്തിയത്. രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതും കണ്ട ശേഷമാണ് പാർവതി മലയിറങ്ങിയത്. അന്നും ഇരുവരും കറുപ്പ് വസ്ത്രമണിഞ്ഞ് ഇരുവരും അയ്യനെ തൊഴുതു നിൽക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു.
അതേസമയം കരിയറിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ജയറാം. ഓസ്ലറിലൂടെയായിരുന്നു ജയറാമിന്റെ തിരിച്ചുവരവ്. മമ്മൂട്ടിയും അതിഥി വേഷത്തിലെത്തിയ സിനിമ മികച്ച വിജയം നേടിയിരുന്നു. തമിഴിൽ വിജയ് നായകനായ ദ ഗോട്ട് ആണ് ജയറാമിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഗുണ്ടുർ കാരം ആണ് അവസാനത്തെ തെലുങ്ക് ചിത്രം. രാം ചരൺ നായകനായ ഗെയിം ചേഞ്ചർ ആണ് പുതിയ സിനിമ.