പറയുന്നതൊക്കെ സമ്മതിച്ചുകൊടുക്കച്ഛാ, ഒന്നുമില്ലെങ്കിലും ആദ്യം കണ്ടപ്പോള്‍ ഒരു മണിക്കൂര്‍ തൊഴുത് നിന്നതല്ലേ- ജയറാം- പാര്‍വതി
By
പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാം- പാര്‍വതി. സന്തുഷ്‌ട ദാമ്ബത്യത്തിന്റെ ഇരുപത്തിയഞ്ചാണ്ടുകള്‍ പിന്നിടുമ്ബോഴും ഇരുവരുടെതും ഒരു പ്രണയഗാഥ തന്നെയായിരുന്നു. 1992ലായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹം. അപരന്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്കുപുസ്‌തകം തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. തുടര്‍ന്ന് വിവാഹത്തിന് ശേഷം പാര്‍വതി അഭിനയരംഗത്തു നിന്ന് വിടപറയുകയായിരുന്നു.
ഇരുവരുടെയും ദാമ്പത്യത്തെ കുറിച്ച് ജയറാമിന്റെ വാക്കുകൾ ഇങ്ങനെ… ‘അന്ന് അശ്വതിയുടെ (പാര്‍വതി) അമ്മ ഞാനുമായി സംസാരിക്കാന്‍ പോലും സമ്മതിക്കില്ല. എനിക്ക് കൂട്ട് സംവിധായകന്‍ കമല്‍, ക്യാമറാമാന്‍ എന്നിവരൊക്കെയാണ്. സിനിമയില്‍ ട്രെയിനിലെ ഷോട്ട് കഴിഞ്ഞാല്‍ അപ്പോള്‍ അമ്മ വന്ന് പാര്‍വതിയെ വിളിച്ചു കൊണ്ടു പോകും. ഇപ്പോള്‍ മക്കളെന്നെ കളിയാക്കാറുണ്ട്. അമ്മ പറയുന്നതൊക്കെ സമ്മതിച്ചുകൊടുക്കച്ഛാ, ഒന്നുമില്ലെങ്കിലും ആദ്യം കണ്ടപ്പോള്‍ ഒരു മണിക്കൂര്‍ തൊഴുത് നിന്നതല്ലേ എന്ന്. അത് സത്യമാണ്. അപരന്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. അപ്പോള്‍ സുകുമാരി ചേച്ചിയാണ് വന്ന് പറഞ്ഞത്, തന്നെ കാണാന്‍ ഒരാള്‍ കാത്തു നില്‍ക്കുന്നുണ്ടെന്ന്. ആരാന്ന് ചോദിച്ചപ്പോള്‍ പാര്‍വതിയാണെന്ന് പറഞ്ഞു. ഞാന്‍ സ്‌ക്രീനില്‍ മാത്രമല്ലേ അന്ന് കണ്ടിട്ടുള്ളൂ. ഞാന്‍ എണീറ്റു നിന്ന് നമസ്‌കാരം പറഞ്ഞു. ഇരിക്കൂന്ന് പറഞ്ഞിട്ടും, ഒരു മണിക്കൂറോളം റെസ്‌പക്‌ടില്‍ നിന്ന് തൊഴുത് നിന്നിട്ടുണ്ട് ഞാന്‍’.
jayaram-parvathy-life