എന്തെടാ ഇത്, നീ തന്നെയാണോ, തലവെട്ടി ഒട്ടിച്ചതാണോ- മമ്മൂട്ടി
By
ആരാധകപിന്തുണയുടെ കാര്യത്തില്‍ ജയറാമും ഏറെ മുന്നിലാണ്. കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമാണ് അദ്ദേഹം. വ്യത്യസ്തമായ സിനിമകളുമായാണ് ഈ താരം എത്തുന്നത്. ഇപ്പോഴിതാ ജയറാമിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാക്കുകയാണ്. ഫേസ്ബുക്കില്‍ ഇടുന്നതിനും മുന്‍പ് ഈ ഫോട്ടോ മമ്മൂക്കയ്ക്ക് കാണിച്ചിരുന്നു. കുറച്ച് നേരം പ്രതികരണമൊന്നും വന്നില്ല. പിന്നീടാണ് തുരുതുരാ മെസ്സേജ് വന്നത്. എന്തെടാ ഇത്, നീ തന്നെയാണോ, തലവെട്ടി ഒട്ടിച്ചതാണോ എന്നൊക്കെയായിരുന്നു ആദ്യം ചോദിച്ചത്. നിന്‍രെ എഫേര്‍ട്ടിനുള്ള റിസല്‍ട്ടാണ്, ഇങ്ങനെയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചതിന് ശേഷമാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും താരം ജയറാം പറയുന്നു. വീട്ടില്‍ നിന്ന് തന്നെയാണ് മോട്ടിവേഷന്‍ ലഭിച്ചത്. ഭാര്യയും പിള്ളേരും ചെയ്യൂയെന്ന് പറഞ്ഞ് പോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കും. അങ്ങനെ ചെയ്തു ചെയ്താണ് ഈ രൂപത്തിലേക്ക് എത്തിയത്. കണ്ണന്‍ വീട്ടിലുള്ളപ്പോള്‍ ഒരുമിച്ചാണ് എക്‌സര്‍സൈസ് ചെയ്യാറുള്ളത്. മുകളില്‍ ജിമ്മുണ്ട്. 60 ദിവസമായി അവന്‍ വീട്ടിലില്ല. ഹാപ്പി സര്‍ദാറുമായി ബന്ധപ്പെട്ട് അവന്‍ കൊച്ചിയിലും ആലപ്പുഴയിലുമൊക്കെയാണ്. മദ്രാസിലെ വീട്ടില്‍ വെച്ച് താനൊറ്റയ്ക്ക് നേടിയെടുത്തതാണ് ഇത്. ആദ്യത്തെ കുറച്ച് ദിവസങ്ങളില്‍ ഈ രൂപം അവനെ കാണിച്ചിരുന്നില്ല. 40 ദിവസം കഴിഞ്ഞ് കണ്ടപ്പോള്‍ അവന്‍ ഞെട്ടിപ്പോയി. അപ്പാ ഹേറ്റ്‌സ് ഓഫ് എന്നായിരുന്നു അവന്‍ പറഞ്ഞത്.
jayaram-mammootty-
