Connect with us

വില്ലനാകാനൊരുങ്ങി ജയറാം; പുതിയ ചിത്രത്തിന്റെ വിശേഷങ്ങളിങ്ങനെ

Malayalam

വില്ലനാകാനൊരുങ്ങി ജയറാം; പുതിയ ചിത്രത്തിന്റെ വിശേഷങ്ങളിങ്ങനെ

വില്ലനാകാനൊരുങ്ങി ജയറാം; പുതിയ ചിത്രത്തിന്റെ വിശേഷങ്ങളിങ്ങനെ

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ നടനാണ് ജയറാം. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

തെലുങ്ക് ചിത്രത്തില്‍ വില്ലന്‍ വേഷം അവതരപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് ജയറാം. ധമാക്ക എന്ന തെലുങ്ക് ചിത്രത്തിലാണ് വില്ലനായി ജയറാമെത്തുന്നത്. രവി തേജ നായകനാവുന്ന ഈ ചിത്രം ഒരു ആക്ഷന്‍ കോമഡി ചിത്രമായി ആണ് ഒരുക്കിയിരിക്കുന്നതെന്നാണ് ഇതിന്റെ ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. രവി തേജ ഡബിള്‍ റോളിലാണ് ഈ ചിത്രത്തില്‍ എത്തുന്നത്.

തികച്ചും വ്യത്യസ്തരാണ് രവി തേജ അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങള്‍. ഒന്ന് തൊഴില്‍ രഹിതനായ ഒരാളും മറ്റൊന്ന് ഒരു കോര്‍പറേറ്റ് കമ്പനിയുടെ ഉടമയുമാണ്. ശ്രീലീലയാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രവി തേജ അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളെയും പ്രണയിക്കുന്ന കഥാപാത്രമാണ് ഇത്.

ത്രിനാഥ റാവു നക്കിന സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഹലോ ഗുരു പ്രേമ കോശമേയ്ക്കു ശേഷം അദ്ദേഹം ഒരുക്കിയ ചിത്രമാണ്. ശ്രീലീലയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. പീപ്പിള്‍ മീഡിയ ഫാക്റ്ററിയുടെ ബാനറില്‍ ടി ജി വിശ്വ പ്രസാദ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ സച്ചിന്‍ ഖഡേക്കര്‍, തനികെല്ല ഭരണി, റാവു രമേശ്, ചിരാഗ് ജാനി, പ്രവീണ്‍, ഹൈപ്പര്‍ ആദി, പവിത്ര ലോകേഷ്, തുളസി, രാജ്ശ്രീ നായര്‍ എന്നിവരും വേഷമിടുന്നു. ഡിസംബര്‍ 23 നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top