സുബി സുരേഷിന്റെ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്ന് നടന് ജയറാം. വളരെ ഞെട്ടിക്കുന്ന വാര്‍ത്തയാണിത്. സുഖമില്ലാതെ കിടക്കുന്നുവെന്നുപോലും അറിഞ്ഞിരുന്നില്ല. സിനിമയിലും സ്റ്റേജിലും ടിവി പോഗ്രാമുകളിലും മാക്സിമം പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന ആളാണ് സുബി.
ഒരു ഓള്‍റൗണ്ടറെന്ന് പറയാം. ഇത്ര ചെറുപ്രായത്തില്‍ സംഭവിച്ച ഈ വിയോഗം വിശ്വസിക്കാനാകുന്നില്ല. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ന്യൂസ് 18നോട് ജയറാം പറഞ്ഞു.
കല്‍പ്പന ചേച്ചിക്ക് ശേഷം എന്നെ അദ്ഭുതപ്പെടുത്തിയ നടിയാണ് സുബി. ഒപ്പം അഭിനയിച്ച സിനിമകള്‍ കുറവണെങ്കിലും നിരവധി സ്റ്റേജ് പരിപാടികളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതു കഥാപാത്രത്തെക്കുറിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ പറഞ്ഞുകൊടുത്താലും അനായാസേന സുബി വേദിയില്‍ അവതരിപ്പിക്കും. സ്റ്റേജിലെ പ്രകടനത്തില്‍ സുബിക്ക് അപ്പുറത്തേക്ക് ഒരാളില്ല ജയറാം പറഞ്ഞു.
കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുബി.ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു.
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാന്‍ ഹണി റോസിനായി....
തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും സിനിമാരംഗത്ത് നിന്ന് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും തുറന്നു പറഞ്ഞ് തമിഴ് നടി റിഹാന. സാമ്പത്തിക ബുദ്ധിമുട്ടുകള്‍...
നടിയായും അവതാരകയായും നർത്തകിയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രചന നാരായണന്‍കുട്ടി.ഏറെ സന്തോഷകരമായ ഒരു വാർത്ത പങ്കുവെച്ചിരിക്കുകയാണ് രചന. ഇരുപത് വർഷങ്ങൾക്കുശേഷം...