Connect with us

ഇത് അച്ഛൻ വേഷമാണ് , ചേട്ടന്റെ റോൾ അല്ല ! ജയറാമിനെ കുറിച്ച് അല്ലു അർജുൻ സിനിമ സെറ്റിൽ പരാതി !

Malayalam Breaking News

ഇത് അച്ഛൻ വേഷമാണ് , ചേട്ടന്റെ റോൾ അല്ല ! ജയറാമിനെ കുറിച്ച് അല്ലു അർജുൻ സിനിമ സെറ്റിൽ പരാതി !

ഇത് അച്ഛൻ വേഷമാണ് , ചേട്ടന്റെ റോൾ അല്ല ! ജയറാമിനെ കുറിച്ച് അല്ലു അർജുൻ സിനിമ സെറ്റിൽ പരാതി !

അല്ലു അർജുൻ ചിത്രത്തിനായി കിടിലൻ മെയ്ക് ഓവറാണ് ജയറാം നടത്തിയിരിക്കുന്നത്. കേരളത്തിലെ എല്ലാ യുവാക്കളുടെയും കയ്യടി നേടിയാണ് ജയറാം തന്റെ പുതിയ ചിത്രങ്ങൾ പങ്കു വച്ചത് . അല്ലു അർജുൻ ചിത്രത്തിന്റെ സെറ്റിൽ നിന്നും രസകരമായൊരു കഥയാണ് ജയറാമിന് പങ്കു വയ്ക്കാനുള്ളത് .
അല്ലു അർജുന്റെ തെലുങ്കു പടത്തിന്റെ സെറ്റാണു രംഗം. നായകന്റെ അച്ഛനായി അഭിനയിക്കുന്ന നടനെക്കുറിച്ചു പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ സംവിധായകന്റെ അടുത്തെത്തി. ഓരോ ഷെഡ്യൂൾ കഴിയുമ്പോഴും അച്ഛൻ മെലിഞ്ഞു വരികയാണെന്നും എപ്പോഴും വസ്ത്രങ്ങൾ ചെറുതാക്കുന്നതു സമയ നഷ്ടമുണ്ടാക്കുന്നെന്നുമായിരുന്നു പരാതി.

ഒടുവിൽ സംവിധായകൻ ഇടപെട്ടു നടനോട് അപേക്ഷിച്ചു. ‘പൊന്നുസാറേ.. സാർ നായകന്റെ അച്ഛനാണ്.. ചേട്ടനല്ല.. അങ്ങനൊരു റോളില്ല പടത്തിൽ. ഇനി വെയ്റ്റ് കുറയ്ക്കരുത്..’ പക്ഷേ, പിന്നെയും കുറഞ്ഞു 5 കിലോ! നിശ്ചയദാർഢ്യത്തിനു മുന്നിൽ പ്രായവും തോൽക്കുമെന്നു തെളിയിക്കുകയാണു മലയാളത്തിന്റെ പ്രിയ നടൻ ജയറാം. 50 ദിവസത്തിനിടെ ജയറാം തടി കുറച്ചതു 14 കിലോഗ്രാം.ഭാരം കുറച്ചതിനെ കുറിച്ച് ജയറാം മനസ് തുറക്കുന്നു.

ഒരേ ഭാരം വർഷങ്ങളായി സൂക്ഷിച്ചിരുന്നു. കൃത്യമായ വ്യായാമവും ഉണ്ടായിരുന്നു. പക്ഷേ, രമേഷ് പിഷാരടിയുടെ ‘പഞ്ചവർണത്തത്ത’ സിനിമയ്ക്കു വേണ്ടി ഭാരം കൂട്ടേണ്ടി വന്നു. 8 മാസത്തോളം നന്നായി ഭക്ഷണം കഴിച്ച് വ്യായാമം ചെയ്യാതെ വെറുതേയിരുന്നു. സിനിമയ്ക്കു വേണ്ട ഫിഗറായെങ്കിലും കളി കൈവിട്ടു പോയി. ഒറ്റയടിക്ക് 15 കിലോയോളം കൂടി. എന്തുചെയ്തിട്ടും കുറയ്ക്കാൻ പറ്റുന്നില്ല.അതോടെ, പൂർണമായും വീട്ടിലേക്ക് കയറി. 50 ദിവസത്തോളം നല്ല ഫുഡ് ഡയറ്റും വ്യായാമവും. 104 കിലോയെന്നുള്ളത് 90 കിലോയിലെത്തി.

∙ കാളിദാസിന്റെ പ്രതികരണത്തെ കുറിച്ചും ജയറാം പറയുന്നു. ഞാൻ ഷെഡ്‍‍ഡിൽ കയറിയപ്പോൾ കാളിദാസ് സ്ഥലത്തില്ലായിരുന്നു. ഞാനിങ്ങനെ ചില പരിപാടികൾ ചെയ്യുന്നുണ്ടെന്ന് അറിയാമെങ്കിലും എന്താണു റിസൽറ്റുണ്ടായതെന്ന് കക്ഷി അറിഞ്ഞില്ല. ഒരു 40 ദിവസം കഴിഞ്ഞപ്പോൾ എന്റെ ഒരു ഫോട്ടോ കാളിദാസിന് അയച്ചു കൊടുത്തു. ചെക്കനൊന്നു ഞെട്ടി.. ‘ഹാറ്റ്സ് ഓഫ് അപ്പ…’ എന്നായിരുന്നു മറുപടി. ഇപ്പൊ
മലയാള സിനിമകൾ ഒന്നും പുതിയതു ജയറാം ചെയ്യുന്നില്ല. അല്ലു അർജുന്റെ തെലുങ്കു സിനിമ പുരോഗമിക്കുകയാണ്. ഒപ്പം മണിരത്നത്തിന്റെ വലിയൊരു സിനിമ. ആറുമാസത്തോളം അതിനുവേണ്ടി തന്നെ ചെലവഴിക്കണം. മണിരത്നം എന്റെ തടിയുള്ള രൂപം കണ്ടിട്ടാണ് ആ സിനിമയിലേക്കു വിളിച്ചത്. അതായത് ഇനിയും ഞാൻ പഴയതു പോലെ തടിയനാകണമെന്നു ചുരുക്കം.

ശരീരം നന്നായി സൂക്ഷിക്കേണ്ടത് സിനിമാക്കാരുടെ മാത്രമല്ല എല്ലാവരുടെയും ഉത്തരവാദിത്തമാണ്. എന്തെങ്കിലും അസുഖം വന്നശേഷം ഡോക്ടർ പറയുന്നതുപോലെ രാവിലെ വ്യായാമം ചെയ്യാൻ പോകുന്നതിനെക്കാൾ നല്ലത് ഇപ്പോഴേ പതിയെ നല്ല നടപ്പ് തുടങ്ങുന്നതാണ്. പക്ഷേ, പ്രായത്തെ ഓർത്തു വിഷമിക്കുകയേ വേണ്ട. അതു വെറും അക്കങ്ങളാണ്.

jayaram about makeover

More in Malayalam Breaking News

Trending

Recent

To Top