Connect with us

കോവിഡ് 19; ലോക്ഡൗൺ പിൻവലിച്ചാൽ കാസർകോട് മുതൽ പാറശാല വരെ സഞ്ചരിച്ച് ആരോഗ്യ പ്രവർത്തകരെ നേരിട്ട് അഭിനന്ദിക്കുമെന്ന് ജയറാം

Malayalam

കോവിഡ് 19; ലോക്ഡൗൺ പിൻവലിച്ചാൽ കാസർകോട് മുതൽ പാറശാല വരെ സഞ്ചരിച്ച് ആരോഗ്യ പ്രവർത്തകരെ നേരിട്ട് അഭിനന്ദിക്കുമെന്ന് ജയറാം

കോവിഡ് 19; ലോക്ഡൗൺ പിൻവലിച്ചാൽ കാസർകോട് മുതൽ പാറശാല വരെ സഞ്ചരിച്ച് ആരോഗ്യ പ്രവർത്തകരെ നേരിട്ട് അഭിനന്ദിക്കുമെന്ന് ജയറാം

ലോക്ഡൗൺ പിൻവലിച്ചാൽ കാസർകോട് മുതൽ പാറശാല വരെ സഞ്ചരിച്ച് ആരോഗ്യ പ്രവർത്തകരെ നേരിട്ട് അഭിനന്ദിക്കാൻ ആഗ്രഹമുണ്ടെന്ന് നടൻ ജയറാം.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് മാനസിക പിന്തുണയും വിഷു ആശംസയും നേർന്നിരിക്കുകയാണ് നടൻ ജയറാം . ഇദ്ദേഹത്തെ കൂടാതെ മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, കാളിദാസ്, ഗായകൻ ജി. വേണുഗോപാൽ എന്നിവരും ആരോഗ്യ പ്രവർത്തകർക്ക് വീഡിയോ കോൺഫറൻസിലൂടെ വിഷു ആശംസകളുമായി എത്തി.

മ ന്ത്രി കെ.കെ.ശൈലജയുടെ സാന്നിദ്ധ്യത്തിൽ ജില്ല മെഡിക്കൽ ഓഫീസർമാർ, ജില്ല പ്രോഗ്രാം മാനേജർമാർ, കൊവിഡ് ആശുപത്രികളിലെ സൂപ്രണ്ടുമാർ ഉൾപ്പെടെയുള്ള 350 ഓളം ആരോഗ്യപ്രവർത്തകർ അതത് ആശുപത്രികളിൽ നിന്നു വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

പലതരം രോഗങ്ങൾ ലോകത്തു പടർന്നു പിടിച്ചപ്പോഴും രക്ഷകരായെത്തിയത് ആരോഗ്യ പ്രവർത്തകരാണെന്നും ജയറാം പറയുന്നു.

ഇത്രയും ചെയ്യാൻ മാത്രമേ കഴിയുന്നുള്ളൂ എന്ന കുറ്റബോധമുണ്ട് . രോഗം ഭേദമായി രോഗികൾ വീടുകളിലേക്ക് പോകുന്നത് വാർത്തകളിലൂടെ കാണുമ്പോൾ കണ്ണ് നിറയാറുണ്ട്

ആരോഗ്യപ്രവർത്തകരോടൊപ്പം കളിയും ചിരിയുമായാണ് മഞ്ജു വാര്യർ എത്തിയത്. ‘ചെമ്പഴുക്ക… ചെമ്പഴുക്ക’ എന്ന ഗാനം ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരോടൊപ്പം നിരവധി ഗാനങ്ങൾ പാടുകയും ചെയ്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സാമൂഹ്യ അവബോധമുണ്ടാക്കുന്നതിന് ഗായകൻ ജി.വേണുഗോപാൽ തയ്യാറാക്കിയ ആൽബം മന്ത്രി കെ.കെ.ശൈലജ പ്രകാശനം ചെയ്തു. ആരോഗ്യ പ്രവർത്തകർക്കായി വേണുഗോപാൽ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.

jayaram

Continue Reading
You may also like...

More in Malayalam

Trending

Recent

To Top