featured
ജയറാം കാര്യം സാധിച്ചത് ആ കുപ്പിയിൽ, ആരോ അത് കണ്ടു മഞ്ജുവാര്യർ കാറിൽ പോയി ശോഭന ചെയ്തത്, ഒടുവിൽ സംഭവിച്ചത്?
ജയറാം കാര്യം സാധിച്ചത് ആ കുപ്പിയിൽ, ആരോ അത് കണ്ടു മഞ്ജുവാര്യർ കാറിൽ പോയി ശോഭന ചെയ്തത്, ഒടുവിൽ സംഭവിച്ചത്?
മലയാളികളുടെ പ്രിയ നായകനാണ് ജയറാം. ഒരുകാലത്ത് തുടർച്ചയായ ഹിറ്റുകൾ നേടിയ നടൻ കൂടിയാണ്. ഇപ്പോൾ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയിക്കാറുണ്ട്.
കമലിന്റെ സംവിധാനത്തിൽ 1997ൽ തിയേറ്ററുകളിലെത്തിയ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്. ജയറാം, മഞ്ജു വാര്യർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിന്റെ കഥ രഞ്ജിത്താണ് എഴുതിയിരിക്കുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് വിദ്യാസാഗറാണ്.
അതേസമയം ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ജയറാമിനുണ്ടായൊരു അനുഭവം പങ്കുവെക്കുകയാണ് കമല്‍. ആ ഒരുകാലത്ത് സിനിമ സെറ്റില്‍ താരങ്ങള്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങൾ കമൽ പറഞ്ഞു .
അങ്ങാടിപ്പുറം റെയില്‍വെ സ്റ്റേഷനിലാണ് കൃഷ്ണകുടി റെയില്‍വെ സ്റ്റേഷന്റെ സെറ്റ് ഇട്ടത്. അതൊരു ചെറിയ റെയില്‍വെ സ്റ്റേഷനാണ്. അവിടെ ടോയ്‌ലറ്റുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ജയറാമിന് മൂത്രമൊഴിക്കാന്‍ മുട്ടി. ഒടുവിൽ അവസാനം ജയറാം സ്‌റ്റേഷന്‍ മാസ്റ്ററുടെ അടുത്തെത്തി.
പിന്നാലെ സ്‌റ്റേഷന്‍ മാസ്റ്ററോട് ജയറാം അപേക്ഷിച്ചു. ഒന്ന് മാറിത്തരണം എനിക്ക് മൂത്രമൊഴിക്കണമെന്നും ജനലൊക്കെ അടച്ചു തരാമോ എന്നും. ഇതോടെ അന്ന് മിനറല്‍ വാട്ടറിന്റെ ബോട്ടിലിലാണ് ജയറാം കാര്യം സാധിച്ചു. പിന്നാലെ കുപ്പി അവിടെ വച്ചിട്ട് പോന്നു. അത് കഴിഞ്ഞ് ആരോ അത് വെള്ളമാണെന്ന് കരുതി എടുത്ത് കുടിക്കാന്‍ പോയെന്നും ഭാഗ്യത്തിന് ആരോ കണ്ടെന്നും കമൽ പറയുന്നു. ജയറാമിനോട് ഇത് പറഞ്ഞതും അദ്ദേഹം ഓടിച്ചെന്ന് അരുതെന്ന് പറയുകയായിരുന്നു. ജയറാമിനോട് താൻ കാറെടുത്ത് ഹോട്ടലില്‍ പോയി വരാന്‍ പറഞ്ഞതായിരുന്നെന്നും മഞ്ജുവൊക്കെ അങ്ങനെയായിരുന്നു ചെയ്തിരുന്നതെന്നും കമൽ പറഞ്ഞു. ജയറാം പക്ഷെ സമയം കളയണ്ട എന്ന് കരുതി ചെയ്തതാണ്. പിറ്റേന്ന് മുതല്‍ ജയറാം കാറെടുത്ത് പോയിത്തുടങ്ങിയെന്നും കമൽ പറഞ്ഞു.
