Malayalam Breaking News
ഗൗതം മേനോൻ ചിത്രത്തിൽ ജയലളിതയായി ആരാധകരുടെ പ്രിയനടി!!!
ഗൗതം മേനോൻ ചിത്രത്തിൽ ജയലളിതയായി ആരാധകരുടെ പ്രിയനടി!!!
ഗൗതം മേനോൻ ചിത്രത്തിൽ ജയലളിതയായി ആരാധകരുടെ പ്രിയനടി!!!
സംവിധായകന്‍ ഗൗതം മേനോൻ ജയലളിത ബയോപിക്കുമായി വരുന്നു. 30 എപ്പിസോഡുകളുള്ള വെബ് സീരീസായി ചിത്രമൊരുക്കാനാണ് പദ്ധതി. രമ്യ കൃഷ്ണനായിരിക്കും ജയലളിതയുടെ വേഷത്തില്‍ എത്തുക.]
അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ ആസ്പദമാക്കി ചിത്രം ചെയ്യാനായി മൂന്ന് സംവിധായകരാണ് ഇതിനകം തയ്യാറായിരിക്കുന്നത്. എ എല്‍ വിജയ്, പ്രിയദര്‍ശിനി, ഭാരതി രാജ എന്നിവരാണ് ജയലളിത ബയോപിക്കിനായി ശ്രമിക്കുന്നത്. ഇതില്‍ പ്രിയദര്‍ശിനിയുടെ സംവിധാനത്തില്‍ നിത്യാ മേനോന്‍ മുഖ്യ വേഷത്തിലെത്തുന്ന ദി അയേണ്‍ ലേഡി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നിട്ടുണ്ട്. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
നേരത്തേ ജയലളിതയുടെ വേഷം ചെയ്യുന്നതിനുള്ള താല്‍പ്പര്യം രമ്യ കൃഷ്ണന്‍ പ്രകടമാക്കിയിട്ടുണ്ട്. ഒരു വന്‍ പ്രൊഡക്ഷന്‍ ഹൗസാണ് വെബ്‌സീരീസിനു പിന്നില്‍. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ചിത്രീകരണം പൂര്‍ത്തിയായ രണ്ട് ചിത്രങ്ങളാണ് ഗൗതം മേനോനുള്ളത്. ‘എന്നൈ നോക്കി പായും തോട്ട’ എന്ന ധനുഷ് ചിത്രവും ‘ധ്രുവ നച്ചത്തിരം’ എന്ന വിക്രം ചിത്രവും പൂര്‍ത്തിയായിട്ടുണ്ട്. രണ്ട് വര്‍ഷത്തിലേറേയായി ഒരു ഗൗതം മേനോന്‍ ചിത്രം തിയറ്ററുകളില്‍ എത്തിയിട്ട്.
jayalalitha’s biopic