Uncategorized
“ഐശ്വര്യയെ പറ്റി ഷാരൂഖ് മോശമായി പറഞ്ഞത് ഞാൻ ചോദിക്കും, ആവശ്യം വന്നാൽ തല്ലുകയും ചെയ്യും ” – ജയാ ബച്ചൻ
“ഐശ്വര്യയെ പറ്റി ഷാരൂഖ് മോശമായി പറഞ്ഞത് ഞാൻ ചോദിക്കും, ആവശ്യം വന്നാൽ തല്ലുകയും ചെയ്യും ” – ജയാ ബച്ചൻ
By
എന്നും വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ആളാണ് ഐശ്വര്യ റായ്. ബച്ചൻ കുടുംബത്തിലെ മരുമകളായി മാറിയപ്പോൾ വിവിധങ്ങളിൽ നിന്നും ഐശ്വര്യയും മെല്ലെ അകലം പാലിക്കാൻ തുടങ്ങി. കാരണം ബച്ചൻ കുടുംബം അത്തരത്തിൽ വിവാദങ്ങളെ പ്രോത്സാഹിപ്പിക്കാറില്ല . ആവശ്യമില്ലാത്ത ഒന്നിലും മറുപടി പറയാൻ ഇവർ കൂട്ടാക്കാറില്ല. എന്നാൽ നന്നായി പ്രതികരിക്കുന്ന വ്യക്തിയാണ് ജയാ ബച്ചൻ .
2008 ല്‍ ജയ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖം ഇപ്പോള്‍ സമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഷാരൂഖ് ഖാനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പറഞ്ഞ ജയ, മരുകകള്‍ ഐശ്വര്യയും ഷാരൂഖും സംബന്ധിച്ചുള്ള ഒരു വിവാദത്തെക്കുറിച്ചും പ്രതികരിച്ചു.
ഷാരൂഖ് ഖാന്‍ പ്രധാനവേഷത്തില്‍ എത്തിയ ചല്‍തേ ചല്‍തേ എന്ന ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് ഐശ്വര്യ റായിയെ ആയിരുന്നു. എന്നാല്‍ പിന്നീട് സല്‍മാന്‍ ഖാന്‍ സെറ്റില്‍ വന്ന് പ്രശ്‌നം ഉണ്ടാക്കിയപ്പോള്‍ സിനിമയില്‍ നിന്ന് ഐശ്വര്യയെ മാറ്റി റാണി മുഖര്‍ജിയെ കാസ്റ്റ് ചെയ്തു. അത് അന്നത്തെ കാലത്ത് വലിയ വാര്‍ത്തയായിരുന്നു. 2008 ല്‍ കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷത്തില്‍ ഷാരൂഖും സല്‍മാനും തമ്മില്‍ കൊമ്പുകോര്‍ക്കുകയും വഴക്കിനിടയില്‍ ഐശ്വര്യയെക്കുറിച്ച് ഷാരൂഖ് മോശമായി എന്തോ പറഞ്ഞുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഈ സംഭവത്തിന് ശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജയക്ക് ഇത് സംബന്ധിച്ചൊരു ചോദ്യം നേരിടേണ്ടി വന്നു. അപ്പോഴായിരുന്നു ജയയുടെ രസകരമായ പ്രതികരണം. ‘ഷാരൂഖ് എന്റെ ദൗര്‍ബല്യമാണ്. എന്നാല്‍ ഇതെക്കുറിച്ച് അദ്ദേഹവുമായി സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അവസരം കിട്ടിയാല്‍ ഷാരൂഖിനോട് ഞാന്‍ സംസാരിക്കും. എന്റെ വീട്ടില്‍ വെച്ചാണെങ്കില്‍ തല്ലുകയും ചെയ്യും. കാരണം ഞാനും ഷാരൂഖും തമ്മിലുള്ള ബന്ധം അത്രയ്ക്ക് ആഴമുള്ളതാണ്’- ജയ പറഞ്ഞു.
jaya bachan’s viral statement about sharukh khan and aishwarya rai
