Connect with us

ഡോക്കി പുഴയിൽ 50 അടി താഴ്ചയിലേയ്ക്ക് എടുത്ത് ചാടി ജാസ്മിൻ; ആ ആഗ്രഹം സഫലമായി; വൈറലായി ജാസ്മിന്റെയും ഗബ്രിയുടെയും വീഡിയോ!!

Malayalam

ഡോക്കി പുഴയിൽ 50 അടി താഴ്ചയിലേയ്ക്ക് എടുത്ത് ചാടി ജാസ്മിൻ; ആ ആഗ്രഹം സഫലമായി; വൈറലായി ജാസ്മിന്റെയും ഗബ്രിയുടെയും വീഡിയോ!!

ഡോക്കി പുഴയിൽ 50 അടി താഴ്ചയിലേയ്ക്ക് എടുത്ത് ചാടി ജാസ്മിൻ; ആ ആഗ്രഹം സഫലമായി; വൈറലായി ജാസ്മിന്റെയും ഗബ്രിയുടെയും വീഡിയോ!!

സീസണ്‍ 6 ല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട, വിമര്‍ശിക്കപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍ ജാഫര്‍. ബിഗ്‌ബോസിനകത്ത് ആയിരുന്നപ്പോഴും ജാസ്മിന്റെ വ്യക്തി ജീവിതമായിരുന്നു പുറത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. ഇപ്പോഴും ഇത് തന്നെയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

വിവാദങ്ങള്‍ക്ക് യാതൊരു കുറവും ഇല്ല. ബിഗ് ബോസ് ഹൗസില്‍ ആദ്യ ആഴ്ചകളില്‍ തന്നെ ചര്‍ച്ചയായ വിഷയമായിരുന്നു ജാസ്മിനും ഗബ്രിയും തമ്മിലുള്ള ബന്ധം. തങ്ങള്‍ സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരും ആദ്യം പറഞ്ഞിരുന്നതെങ്കിലും പലപ്പോഴും അത് അങ്ങനെയല്ലാ എന്ന് തന്നെയായിരുന്നു പ്രേക്ഷക വിലയിരുത്തല്‍. ഷോയിലെ ഏറ്റവും വെറുക്കപ്പെട്ട കോമ്പോയായി പിന്നീട് ഇരുവരും മാറുകയായിരുന്നു. കടുത്ത സൈബർ ആക്രമണാണ് ജാസ്മിൻ-ഗബ്രി കോമ്പോയ്ക്ക് നേരിടേണ്ടി വന്നത്.

സുഹൃത്തുക്കളാണെന്ന് പറഞ്ഞ് ലൗ കോമ്പോ പിടിച്ച് ഇരുവരും പ്രേക്ഷകരെ വിഡ്ഢികളാക്കുകയാണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആക്ഷേപം. വിവാഹം ഉറപ്പിച്ചായിരുന്നു ജാസ്മിൻ ഷോയിൽ എത്തിയത്. ഇതൊന്നും ചിലരെ ചൊടിപ്പിച്ചു. ഗബ്രിയുമായുള്ള സൗഹൃദം പിന്നീട് ജാസ്മിന്റെ വിവാഹം മുടങ്ങാൻ കാരണമായിരുന്നു. താൻ ഇനിയും വിഡ്ഢിയാകാൻ ഇല്ലെന്നും വിവാഹത്തിൽ നിന്നും പിൻമാറുകയാണെന്നും വിവാഹം നിശ്ചയിച്ച യുവാവ് തന്നെ മുന്നോട്ട് വന്ന് വ്യക്തമാക്കുകയായിരുന്നു.

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദത്തിനെതിരെ കുടുംബവും കടുത്ത എതിർപ്പാണ് ഉയർത്തിയത്. അതുകൊണ്ട് തന്നെ ഷോ കഴിഞ്ഞ് പുറത്തെത്തിയാൽ ജാസ്മിൻ-ഗബ്രി കൂട്ടുകെട്ടിന് എന്ത് സംഭവിക്കുമെന്നായിരുന്നു ആരാധകർ ഉറ്റുനോക്കിയത്. എന്നാൽ ഷോയിൽ ഉണ്ടായിരുന്ന അതേ സൗഹൃദവും അടുപ്പവും പുറത്തും ഇരുവരും പുലർത്തി.

ഇത്തരം വിമർശനങ്ങളെയെല്ലാം തള്ളി വളരെ വലിയ ആത്മബന്ധമാണ് ഇരുവരും കാത്തുസൂക്ഷിക്കുന്നത്. ഇപ്പോൾ ഓടി നടന്നത് പ്രമോഷനുകളിലും ഉദ്ഘാടന പരിപാടികളിലുമെല്ലാം പങ്കെടുക്കുകയാണ് ജാസ്മിനും ഗബ്രിയും. അടുത്തിടെ ഇരുവരും ഒന്നിച്ച് ഒരു മേഘാലയ യാത്രയും നടത്തിയിരുന്നു. യാത്രയുടെ വ്ലോഗും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഗബ്രിയുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

ഇപ്പോഴിതാ ജാസ്മിനും ഗബ്രിയും മേഘാലയയിലെ ഡോക്കി നദിയിൽ പോയതിനെ കുറിച്ചുള്ള വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തെളിഞ്ഞ വെള്ളമുള്ള ഈ നദി സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ഇരുവരും സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുകയാണ്. വെള്ളം ഭയമായിട്ട് പോലും താൻ ഒരുപാട് നേരം നദിയിൽ നീന്തിയെന്നാണ് ജാസ്മിൻ പറഞ്ഞത്.

ഡോക്കി പുഴയിൽ 50 അടി താഴ്ചയിലാണ് ഞാൻ ഇറങ്ങിയത്. എന്റെ ജീവിതത്തിൽ ഇത് ആദ്യമായിട്ടാണ് ‍ഞാൻ ഇങ്ങനെ ഇറങ്ങുന്നത്. എനിക്ക് നീന്താൻ പോലും അറിഞ്ഞൂട. അതുകൊണ്ട് തന്നെ കാല് കുത്തി നിൽക്കാൻ പറ്റുന്ന വെള്ളത്തിൽ പോലും ഞാൻ ഇറങ്ങാറില്ല. ലൈഫ് ജാക്കറ്റ് ഒന്നും ഉണ്ടായിട്ട് കാര്യമില്ല. ഞാൻ വെള്ളത്തിലേക്ക് എടുത്ത് ചാടിയിരുന്നു. ഗബ്രിക്കൊപ്പവും ചാടി.

രാത്രി നിന്നത് ടെന്റിലായിരുന്നു. ഇതൊക്കെ എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ്. ഭയങ്കര സന്തോഷം തോന്നുന്നു. ഇതൊക്കെ എന്നെ സംബന്ധിച്ച് വലിയ സംഭവങ്ങളാണ് എന്നുമാണ് ജാസ്മിൻ പറയുന്നത്. നദിയിലിറങ്ങിയതിന്റേയും വെള്ളത്തിൽ ഇറങ്ങിക്കളിച്ചതിന്റേയുമെല്ലാം സന്തോഷം ഗബ്രിയും പങ്കുവെച്ചിരുന്നു. മറ്റൊരു വീഡിയോയുമായി ഉടൻ എത്താം എന്നും പറഞ്ഞുകൊണ്ടാണ് ഇരുവരും വീഡിയോ അവസാനിപ്പിക്കുന്നത്.

അതേസമയം വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. രണ്ട് പേരും ഒരുമിച്ചുള്ള വീഡിയോകൾ കാണുമ്പോൾ വളരെ അധികം സന്തോഷം തോന്നുന്നുവെന്നാണ് പലരും കുറിച്ചിരിക്കുന്നത്. ഇതാണ് യഥാർത്ഥത്തിൽ നിമിത്തം എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. “ഇങ്ങനൊക്കൊരിത് എൻ്റെ ലൈഫിൽ ആദ്യായിട്ടാ.” ജാസ്മിൻ ഇതു പറയുമ്പോൾ എന്ത് സന്തോഷാ ‘ ആ പാവം ലോകം കാണുന്നതിപ്പഴാ.

നീയവളെ ചേർത്ത് നിർത്തുന്നത് ദൈവത്തിൻ്റെ കയ്യൊപ്പ് പോലെ മനോഹരം. നീ കൊടുക്കുന്ന കെയറിങ് കൊണ്ട് മാത്രം സന്തോഷിക്കുന്നു. അവളെ മനസ്സിലാക്കാൻ നിന്നോളം ഇനിയാർക്കുമാവില്ല. ഒന്നിക്കൂ മക്കളേ’, ഒരാൾ കമന്റിൽ പറഞ്ഞു.

‘ഏതോ രണ്ട്‌ ദിക്കില്‍ കിടന്ന രണ്ട് പേര്‍ ഒരിക്കല്‍ പോലും കണ്ടുമുട്ടുമെന്ന് വിചാരിക്കാത്തവർ ഇപ്പോള്‍ ദേ ഒരുമിച്ച്, ഇതാണ് നിമിത്തം, ദൈവം ഓരോരുത്തരെ കാണേണ്ട സമയത്ത് ഏത് കോണിൽ ആയാലും ഒത്തുചേർക്കും. ശരിക്കും ജാസ്മിൻ ഭാഗ്യവതിയാണ് ഗബ്രിയെ പോലെ ഒരാളെ കിട്ടിയതിൽ, എന്നെന്നും ഇതുപോലെ ഹാപ്പി ആയിട്ടിരികാൻ ദൈവം അനുഗ്രഹിക്കട്ടെ’, മറ്റൊരു കമന്റിൽ പറഞ്ഞു.

‘നിങ്ങളെ ആർക്കും തകർക്കാൻ പറ്റില്ല. എന്നും ഒന്നായി ഇരിക്കുക. ഇതു പോലെ ഒന്നിച്ചു വളർന്നാൽ നിങ്ങൾ ആയിരിക്കും നമ്മുടെ ഭാഷയിലെ ഒരു ബിഗ് നെയിം ജോഡി. വെറും 7 മാസം കൊണ്ടു നിങ്ങളുടെ വളർച്ച കണ്ടില്ലേ.

കേരളത്തിലെ ട്രെന്റിങ് ജോഡി. അമ്മമാർ, കുട്ടികൾ, യൂത്ത് എല്ലാം ഉണ്ട് ഇപ്പോൾ നിങ്ങൾക്ക് ഫാൻസ് ആയിട്ട്. അപ്പോഴാണ് നിങ്ങൾ വിജയിച്ചെന്ന് മനസിലാകുക. മലയാളികളുടെ മനസ് കീഴടക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ ടാസ്കാണ്.. അതു നിങ്ങൾ ചെയ്തു, ചെയ്ത് കൊണ്ടു ഇരിക്കുന്നു. ഇങ്ങനെ തന്നെ മുൻപോട്ട് പോവുക’, ഇങ്ങനെ പോകുന്നു കമന്റുകൾ.

More in Malayalam

Trending