News
കൂടെ അഭിനയിക്കാന്‍ ഒരു അവസരം തരുമോ; വിജയ് സേതുപതിയെ ഫോണില്‍ വിളിച്ച് ജാന്‍വി കപൂര്‍
കൂടെ അഭിനയിക്കാന്‍ ഒരു അവസരം തരുമോ; വിജയ് സേതുപതിയെ ഫോണില്‍ വിളിച്ച് ജാന്‍വി കപൂര്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് ജാന്‍വി കപൂര്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ തമിഴ് നടന്‍ വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയാണ് നടി. താന്‍ വിജയ് സേതുപതിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അടുത്ത സിനിമയില്‍ എന്തെങ്കിലും അവസരമുണ്ടെങ്കില്‍ വിളിക്കണമെന്നും നടി പറഞ്ഞതായാണ് വിവരം.
ജാന്‍വി കപൂര്‍ ബോളിവുഡ് ചിത്രങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ഒരു പ്രശസ്ത തമിഴ് നായകന്റെ സിനിമ 100 തവണ കാണുകയും അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ചോദിക്കുകയും ചെയ്‌തെന്ന ജാന്‍വിയുടെ പ്രതികരണമാണ് ശ്രദ്ധേയമായിരിക്കുന്നത്.
‘വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ എന്ന ചിത്രം കണ്ടതിന് ശേഷം ഞാന്‍ നടന്‍ വിജയ് സേതുപതിയെ വിളിച്ചു. ഞാന്‍ നിങ്ങളുടെ ഏറ്റവും വലിയ ആരാധികയാണ്. നിങ്ങളുടെ സിനിമയില്‍ എന്തെങ്കിലും അവസരമുണ്ടെങ്കില്‍ എന്നെ അറിയിക്കൂ, ഞാന്‍ ഓഡിഷനില്‍ പങ്കെടുക്കും’ എന്ന് ജാന്‍വി പറഞ്ഞു.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിലെ മുന്‍നിര നടിമാരുടെ പട്ടികയില്‍ ഇടം നേടിയ അഭിനേത്രിയാണ് ജാന്‍വി. സ്ത്രീ കേന്ദ്രീകൃതമായ നായികാ കഥാപാത്രങ്ങളിലാണ് ജാന്‍വിയുടെ ഇപ്പോഴത്തെ ശ്രദ്ധ.
നയന്‍താര നായികയായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ‘കോലമാവ് കോകില’യുടെ ഹിന്ദി റീമേക്കായ ‘ഗുഡ്‌ലക്ക് ജെറി’യില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ജാന്‍വിയുടെ പ്രകടനത്തേക്കുറിച്ച് മികച്ച അഭിപ്രായങ്ങളുണ്ടായി. മലയാള ചിത്രമായ ‘ഹെലന്റെ’ ഹിന്ദി റീമേക്കായ ‘മിലി’യിലെ അഭിനയവും ആരാധകരുടെ പ്രശംസ നേടി.
