വീണ്ടും സിനിമയിൽ താരമാകാൻ നടൻ ജഗതി ശ്രീകുമാർ. 74-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഇക്കാര്യം നടൻ അജു വർഗീസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
വല എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. ചിത്രത്തിൽ പ്രൊഫസര്‍ അമ്പിളി അഥവ അങ്കിൾ ലൂണാർ എന്നാണ് ജഗതിയുടെ കഥപാത്രത്തിന്‍റെ പേര്. കഴിഞ്ഞ ദിവസം പിറന്നാളിനോട് അനുബന്ധിച്ചാണ് ക്യാരക്ടര്‍ പോസ്റ്റർ പുറത്തുവിട്ടത്.
അതേസമയം സംവിധായകന്‍ അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമാണ് വല. ഗഗനചാരിക്ക് ശേഷം അരുണ്‍ സോംബികളുമായാണ് വല എന്ന പുതിയ ചിത്രത്തിലെത്തുന്നത്.
ഈ ചിത്രത്തിൽ ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം അനാര്‍ക്കലി മരിക്കാര്‍, കെ ബി ഗണേഷ് കുമാര്‍, ജോണ്‍ കൈപ്പള്ളില്‍, അർജുൻ നന്ദകുമാർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കൂടാതെ ഒരു സ്‌പ്രൈസും ഒരുക്കുന്നുണ്ട്. മാധവ് സുരേഷും ഭഗത് മാനുവലും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മാത്രവുമല്ല ആദ്യമായി സുരേഷ് ഗോപിയുടെ മക്കളായ ഗോകുല്‍ സുരേഷും മാധവ് സുരേഷും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
യുവനടിയെ ബ ലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് കണ്ടെത്തി പൊലീസ്. സിദ്ദിഖിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്....
നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടനാണ് സുധീർ സുകുമാരൻ. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം വളരെ ചെറിയ പ്രായത്തിലെ കൊണ്ട്...